Image

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര,ടീസറിന് മികച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍

Published on 21 December, 2018
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര,ടീസറിന് മികച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍

മമ്മൂട്ടിയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കിലെത്തിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂക്ക തെലുങ്കിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് യാത്ര. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ വൈഎസ് ആറായുളള മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

ചിത്രത്തിന്റെ പുതിയ ടീസര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. സിനിമയുടെ തെലുങ്ക്,മലയാളം ട്രെയിലറുകളായിരുന്നു പുറത്തിറങ്ങിയിരുന്നു. ടീസറില്‍ മമ്മൂക്ക തന്നെയാണ് കുടുതല്‍ തിളങ്ങിനില്‍ക്കുന്നത്. നിരവധി പേരാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. യാത്ര ടീസര്‍ കണ്ട ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഫേസ്ബുക്ക് പേജിലായിരുന്നു ചിത്രത്തെക്കുറിച്ച്‌ ദുല്‍ഖര്‍ കുറിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക