Image

ചാക്കോച്ചന്‍-ലാല്‍ ജോസ്‌ ടീമിന്റെ തട്ടുംപുറത്ത്‌ അച്യുതന്‍ തിയ്യേറ്ററുകളില്‍

Published on 22 December, 2018
ചാക്കോച്ചന്‍-ലാല്‍ ജോസ്‌ ടീമിന്റെ തട്ടുംപുറത്ത്‌ അച്യുതന്‍ തിയ്യേറ്ററുകളില്‍
ജോണി ജോണി യെസ്‌ അപ്പയ്‌ക്കു ശേഷം കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങിയ
ചിത്രമാണ്‌ തട്ടുംപുറത്ത്‌ അച്യുതന്‍. സിനിമ ഇന്ന്‌ തിയ്യേറ്ററുകളിലെത്തിയിരിക്കുക യാണ്‌. ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്‌.

സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

റിലീസിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്‌. 80ല്‍ അധികം തിയ്യേറ്ററുകളിലാണ്‌ സിനിമ ഇന്ന്‌ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌.

ഫഹദ്‌ ഫാസിലിന്റെ ഞാന്‍ പ്രകാശന്‍,ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്‌,ജയസൂര്യയുടെ പ്രേതം 2 എന്നീ സിനിമകള്‍ പുറത്തിറങ്ങിയ ശേഷമാണ്‌ തട്ടുംപുറത്ത്‌ അച്യുതനും എത്തിയിരിക്കുന്നത്‌. സിനിമയുടെ ആദ്യ ഷോകളെല്ലാം അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു.

എല്‍സമ്മ എന്ന ആണ്‍ക്കുട്ടി,പുളളിപ്പുലികളും ആട്ടിന്‍ക്കുട്ടിയും എന്ന ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാല്‍ജോസ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ തട്ടുംപുറത്ത്‌ അച്യുതന്‍. ഇത്തവണ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു ചിത്രവുമായിട്ടാണ്‌ ലാല്‍ജോസ്‌ എത്തിയിരിക്കുന്നത്‌.

സിന്ധുരാജാണ്‌ ഇത്തവണയും ലാല്‍ജോസ്‌ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്‌. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌.

പുതുമുഖം ശ്രാവണയാണ്‌ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്‌.നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്‌, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കണ്ണുരായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. റോബിരാജ്‌ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‌ രഞ്‌ജന്‍ എബ്രഹാം എഡിറ്റിങ്ങ്‌ നിര്‍വ്വഹിക്കുന്നു.ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ്‌ നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ്‌ പ്രദര്‍ശനത്തിന്‌ എത്തിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക