മോഹന്‍ലാല്‍ ഫെയ്സ്ബുക് പേജില്‍ പങ്കുവെച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ വളരെ പെട്ടെന്നാണ് വൈറലായത്.
പടച്ചട്ടയണിഞ്ഞ് ദൂരദര്‍ശിനിയിലൂടെ നോക്കി നില്ക്കുന്ന പോസ്റ്ററിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സിഖുകാരനല്ലല്ലോ കുഞ്ഞാലി മരയ്ക്കാര്‍ പിന്നെന്തിനാണ് അത്തരത്തിലൊരു തലപ്പാവും ആനത്തലയുമെന്നാണ് വിമര്‍ശകരില്‍ ചിലര്‍ ചോദിക്കുന്നത്.
ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഒരു കണ്ണടച്ചു പിടിക്കണമെന്നും ചിലര്‍ കമന്റു ചെയ്യുന്നുണ്ട്.
കഥാപാത്രത്തിന്റെ വേഷവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിനെതിരെ ഉയരുന്നത് ഇതാദ്യമായല്ല.
മുമ്പ് കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ വേഷത്തിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.