Image

ഈ ചിത്രം പരാജയപ്പെട്ടാല്‍ ഒരുപക്ഷെ ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല: ആരാധകരുടെ ചങ്ക് തകര്‍ത്ത് കിങ് ഖാന്‍

Published on 22 December, 2018
ഈ ചിത്രം പരാജയപ്പെട്ടാല്‍ ഒരുപക്ഷെ ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല: ആരാധകരുടെ ചങ്ക് തകര്‍ത്ത് കിങ് ഖാന്‍

ചെന്നൈ എക്‌സ്പ്രസിനു ശേഷം വലിയ വിജയങ്ങളൊന്നും കിങ് ഖാന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ സീറോ എന്ന ചിത്രം എത്തുകയാണ്. ഇംതിയാസ് അലിയുടെ 'ജബ് ഹാരി മെറ്റ് സെയ്ജാല്‍' ആണ് ഇതിനു മുമ്പ് റിലീസ് ചെയ്ത ഷാരൂഖ് ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ നേടാന്‍ ഈ ചിത്രത്തിനും സാധിച്ചില്ല. സീറോ എന്ന ചിത്രത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഈ ചിത്രം കൂടി പരാജയപ്പെടുകയാണെങ്കില്‍ അടുത്ത ആറ് മുതല്‍ പത്ത് മാസം വരെ എനിക്ക് വേറെ അവസരങ്ങള്‍ കിട്ടില്ലായിരിക്കും. കഴിഞ്ഞ 15 വര്‍ഷത്തേതു പോലെ തന്നെ ഞാന്‍ ചിലപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരില്ലായിരിക്കാം. വ്യവസായ ലോകത്തിന് സിനിമയെക്കുറിച്ച് ഒരു വീക്ഷണമുണ്ട്, അവരുടെ കാഴ്ചപ്പാടില്‍ നിന്നും അവര്‍ പറയുന്നത് ശരിയുമാണ്.' ഷാരൂഖ് പറയുന്നു.


അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരാണ് സീറോയിലെ നായികമാര്‍. 2015ല്‍ റിലീസ് ചെയ്ത തനു വെഡ്‌സ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന സിനിമയാണ് സീറോ. സംവിധാനത്തില്‍ നിന്നു മാറി നിന്നിരുന്നെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മികച്ച സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ആനന്ദ് എല്‍.റായ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക