Image

ഞാന്‍ സത്യമെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു. ദൈവത്തിന്‍റെ ചോദ്യമാണോ ശ്രീകുമാറും മഞ്ജുവും നേരിടുന്നത്?

ജയമോഹന്‍ എം Published on 26 December, 2018
ഞാന്‍ സത്യമെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു. ദൈവത്തിന്‍റെ ചോദ്യമാണോ ശ്രീകുമാറും മഞ്ജുവും നേരിടുന്നത്?
മധുരപ്രതികാരങ്ങളുടെ നീണ്ടനിരയാണ് ദിലീപിന് മുമ്പില്‍ നടക്കുന്നത്. അയാളതില്‍ സന്തോഷിക്കുന്നുണ്ടോ, അയാള്‍ ശരിയാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ദിലീപ് കുറ്റാരോപിതനായ കേസില്‍ അയാള്‍ ശരിക്കും കുറ്റക്കാരനാണോ എന്നതും കോടതിയില്‍ അന്തിമ വിധി വരുമ്പോള്‍ നിര്‍ണയിക്കപ്പെടേണ്ട കാര്യമാണ്. എന്നാല്‍ ദീലിപിന്‍റെ വ്യക്തി ജീവിതത്തിലൂടെ കടന്നു പോയവര്‍ ഒന്നൊന്നായി തകര്‍ന്ന് വീഴുന്നത് കാണുമ്പോള്‍ അയാള്‍ പറഞ്ഞ പഴയ വാചകം ഓര്‍ത്തെടുക്കുകയാണ്. ഞാന്‍ സത്യമെങ്കില്‍ അവരോടെല്ലാം ദൈവം ചോദിക്കുമെന്നാണ് ദീലിപ് മുമ്പ് പറഞ്ഞിരുന്നത്. 
കല്യാണ്‍ സില്‍ക്ക്സിന്‍റെ പരസ്യ നടത്തിപ്പുകാരനായിരുന്ന കാലത്ത് ദിലീപുമായി വ്യക്തിബന്ധമുണ്ടാക്കിയ വ്യക്തിയായിരുന്നു ശ്രീകുമാര്‍ മേനോന്‍. അന്ന് ദിലീപിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ശ്രീകുമാര്‍ കല്യാണിന്‍റെ പരസ്യ ചിത്രം ചെയ്തു. അത് വലിയ വിജയമായി. ശ്രീകുമാര്‍ മേനോന്‍ കൂടുതല്‍ വളര്‍ന്നു. അതോടെ ദിലീപിനേക്കാള്‍ വലിയ താരങ്ങളെ കല്യാണിന്‍റെ ബ്രാന്‍ഡ് അംബാസിഡറര്‍മാരാക്കി. 
ഇതിനിടെയാണ് മഞ്ജു ദിലീപ് ദാമ്പത്യം തകരുന്നത്. മഞ്ജു സ്വന്തം തീരുമാനപ്രകാരം സിനിമയില്‍ അഭിനയിക്കുന്നതിനായി കുടുംബ ജീവിതം വിട്ട് സിനിമാ മേഖലയിലേക്ക് തിരിച്ചെത്തിയെന്നും മഞ്ജുവിന്‍റെ നാല് സിനിമാ മേഖലയിലെ കൂട്ടുകാരികള്‍ അതിന് പിന്തുണ നല്‍കിയെന്നുമാണ് ഇതുവരെ പുറം ലോകമറിഞ്ഞ കാര്യങ്ങള്‍. എന്നാല്‍ അതായിരുന്നില്ല യഥാര്‍ഥ സത്യം. 
ശ്രീകുമാര്‍ മേനോനുമായിട്ടുള്ള വ്യക്തിബന്ധമായിരുന്നു സിനിമയിലേക്ക് കടന്നു വരാന്‍ മഞ്ജുവിന്‍റെ ബലം. ഇതൊരു രഹസ്യമായി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് പരസ്യവുമായിരുന്നു. പക്ഷെ അപ്പോഴും നേര്‍ക്ക് നേരെ ശ്രീകുമാറിനോട് ആരും ഒന്നും ചോദിച്ചില്ല. എന്നാലിപ്പോള്‍ മഞ്ജുവിനെ ചെളിവാരിയെറിഞ്ഞ് ശ്രീകുമാര്‍ സ്വയം എല്ലാം ഏറ്റു പറയുന്നു. മഞ്ജു ദാമ്പത്യത്തില്‍ നിന്ന് ഇറങ്ങി വന്ന് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ പ്രമോട്ടര്‍ ഞാനായിരുന്നു. അങ്ങനെയുള്ള എന്നെ അവര്‍ ഇപ്പോള്‍ തഴയുന്നു. 
സത്യമാണ്, കൊല്ലം ഒന്ന് മുമ്പേ ശ്രീകുമാറിനെ മഞ്ജു തഴിഞ്ഞിരുന്നു. 60 ലക്ഷം രൂപയുടെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഒടിയനില്‍ നിന്ന് മാറ്റാന്‍ ശ്രീകുമാര്‍ നോക്കിയിട്ട് ആന്‍റണി സമ്മതിച്ചുമില്ല. 
എന്തായാലും ദിലീപിന്‍റെ കേസും ബഹളങ്ങളുമെല്ലാം ഒരു ഭാഗത്ത് പുരോഗമിക്കുമ്പോള്‍ മറുപക്ഷത്ത് വന്‍ വീഴ്ചകളായിരുന്നു സംഭവിച്ചത്. ശ്രീകുമാര്‍ മേനോന്‍റെ പരസ്യകമ്പിനിക്കെതിരെ അവിടുത്തെ തൊഴിലാളികള്‍ പരസ്യമായി രംഗത്ത് വന്നു. ശബളം ചോദിച്ചവനെ ശ്രീകുമാര്‍ മേനോന്‍ അക്രമിച്ചു എന്നൊരു വാര്‍ത്ത പുറത്തു വന്നു. ഇതിനിടെ കല്യാണ്‍ വേറൊരു പരസ്യകമ്പിനിയെ തങ്ങളുടെ പരസ്യ നടത്തിപ്പ് ഏല്‍പ്പിച്ചു. അതോടെ അമിതാഭ് ബച്ചന്‍ വേറെ വഴിക്ക് പോയി. 
അപ്പോഴും രണ്ടാമൂഴമാണ് ശ്രീകുമാറിനെ പിടിച്ചു നിര്‍ത്തിയത്. പിന്നെ മഞ്ജുവിന്‍റെ പ്രമോട്ടര്‍ എന്ന സ്ഥാനവും. ഇതില്‍ മഞ്ജുവിന്‍റെ പ്രമോട്ടര്‍ സ്ഥാനം ആദ്യമേ തെറിച്ചു. കേസും വഴക്കുമായി. മുന്ന് മാസം മുമ്പ് രണ്ടാമൂഴത്തിന്‍റെ തിരക്കഥ എം.ടി തിരികെ ചോദിച്ച് കേസ് കൊടുത്തു. അതോടെ ശ്രീകുമാറിന്‍റെ വലിയ സ്വപ്നം തകര്‍ന്നു. 
പിന്നീട് എല്ലാ പ്രതീക്ഷയും ഒടിയനിലായിരുന്നു. ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയന്‍ എന്ന് തള്ളിമറിച്ചതെല്ലാം വെറുതെയായി. ഒടിയന്‍ പബ്ലിസിറ്റിയുടെ പിന്‍ബലത്തില്‍ കളക്ഷന്‍ കുറെ നേടിയെങ്കിലും ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ഫഹദ് ഫാസില്‍ പടത്തിന്‍റെ പിന്നിലായി. ക്വാളിറ്റിയുടെ കാര്യത്തില്‍ ശ്രീകുമാര്‍ മേനോന് സംവിധാനം എന്ന പണി അറിയില്ല എന്ന് പ്രേക്ഷകര്‍ വിധിയെഴുതി. രണ്ടാമൂഴം ഇനി സ്വപ്നം പോലും കാണേണ്ടതില്ല എന്ന് ഉറപ്പായി. രണ്ടാമൂഴം പ്രീയദര്‍ശന്‍റെ കൈകളിലേക്ക് എത്തുമെന്ന് ഉറപ്പായി. പ്രീയന്‍ തന്‍റെ സ്വപ്ന പ്രോജക്ട് മോഹന്‍ലാലിനെ വെച്ച് തന്നെ ചെയ്യുന്നതിന് കാഴ്ചക്കാരനാകേണ്ടി വരുമെന്ന സ്ഥിതിയായി. ഒടിയന്‍റെ പേര് പറഞ്ഞ് ഇനിയൊരു നടന്‍റെ ഡേറ്റ് പോലും കിട്ടുമെന്ന് കരുതുക വയ്യ. അത്രത്തോളം ഒടിഞ്ഞു മടങ്ങിപ്പോയി ഒടിയന്‍. 
മറുവശത്ത് മഞ്ജുവിന്‍റെ അവസ്ഥ നാള്‍ക്ക് നാള്‍ മോശമാകുന്നു. ഉദാഹരണം സുജാത എന്ന ഒരു പ്രോജക്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം കൊള്ളാവുന്നൊരു പ്രോജക്ട് മഞ്ജുവിന്‍റെ കരിയറിലില്ല. ശ്രീകുമാര്‍ മേനോന്‍ തള്ളി സൃഷ്ടിച്ചെടുത്ത ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി വെറും സോപ്പു കുമള മാത്രമായി. മോഹന്‍ലാല്‍ ചിത്രങ്ങളിലെ പതിവ് നായിക പദവിക്കപ്പുറം മുന്നോട്ട് മലയാള സിനിമയില്‍ മഞ്ജു ഇനിയെന്ത് എന്ന ചോദ്യമായിരിക്കുന്നു. 
ഒന്നൊന്നായി മലയാള സിനിമയില്‍ പതനങ്ങളുടെ കാഴ്ചയാണ്. തള്ളിക്കെട്ടിപ്പടുക്കുന്നതൊന്നും നിലനില്‍ക്കില്ല എന്ന തിരിച്ചറിവാണ് മലയാള സിനിമ ഇപ്പോള്‍ നല്‍കുന്നത്. ഇനി കാലം ദിലീപിന്‍റെ വിധിയെ കാത്തിരിക്കുന്നു. ്അയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചാല്‍ ഒടിയന്‍മാരുടെ പതനം അയാള്‍ക്കുള്ള കാവ്യനീതിയായി കണക്കാക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക