Image

ദിലീപിന്‍റെ പറക്കും പപ്പന്‍; ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ

Published on 26 December, 2018
ദിലീപിന്‍റെ പറക്കും പപ്പന്‍; ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ

ശ്രീകുമാര്‍ മേനോന്‍റെ ഒടിയന്‍ ദേശി സൂപ്പര്‍ ഹീറോ എന്ന പേരിലാണ് തീയറ്ററുകളിലേക്ക് എത്തിയത്. സൂപ്പര്‍ ഹീറോ വെറും സീറോയാകുന്നത് ഒരാഴ്ചയായി മലയാള സിനിമ കാണുന്നു. എന്നാലിപ്പോള്‍ മറ്റൊരു സൂപ്പര്‍ ഹീറോ മലയാള സിനിമയിലേക്ക് വരാനൊരുങ്ങുകയാണ്. സാക്ഷാല്‍ ദിലീപിന്‍റെ സൂപ്പര്‍ ഹീറോ കഥാപാത്രം. പറക്കും പപ്പന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന് ടാഗ് ലൈന്‍. സൂപ്പര്‍ ഹീറോ ഫാന്‍റസി പടമാണ് ചിത്രമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 
നവാഗതനായ വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദിലീപാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. നിലവില്‍ ബി.ഉണ്ണികൃഷ്ണന്‍റെ ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് ദിലീപ്. ഈ ചിത്രത്തിന്‍റെ രണ്ടാമത്തെ ഷെഡ്യൂള്‍ ഷൂട്ടിംഗ് നടക്കുകയാണ്. ഇതിനു ശേഷം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുക. അതിനു ശേഷമായിരിക്കും പറക്കും പപ്പനിലേക്ക് ദിലീപ് കടക്കുക. 2019 ക്രിസ്മസ് ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുക. 

ദിലീപിന്‍റെ പറക്കും പപ്പന്‍; ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക