Image

നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു

Published on 26 December, 2018
നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു
'യോഗി ദാ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ തമിഴ് നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു. കണ്ണിനാണ് താരത്തിന് പരിക്ക് പറ്റിയത് . ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഗൗതം കൃഷ്ണ സംവിധാനം ചെയ്യുന്ന യോഗി ദാ. ഈ ചിത്രത്തിന്റെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ധന്‍സികയ്ക്ക് പരിക്കേറ്റത്.

നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. കബാലി എന്ന ചിത്രത്തിലൂടെയാണ് ധന്‍സിക പ്രശസ്തയായത്. രജനികാന്തിന്റെ മകള്‍ ആയിട്ടാണ് ധന്‍സിക കബലിയില്‍ അഭിനയിച്ചത്.

കണ്ണിന് ഗുരുതരമായി പരിക്കേറ്റ താരം അടുത്ത ദിവസം തന്നെ ഷൂട്ടിംഗിനെത്തുമെന്നാണ് അറിയുന്നത്. താന്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക