Image

ഫുട്‌ബോള്‍ ചിത്രം 'പന്ത്‌ ' ജനുവരിയില്‍

Published on 27 December, 2018
ഫുട്‌ബോള്‍ ചിത്രം 'പന്ത്‌ ' ജനുവരിയില്‍

കൊച്ചി : വീണ്ടുമൊരു ഫുട്‌ബോള്‍ ചിത്രം കൂടി തീയേറ്ററുകളിലെത്തുകയാണ്‌. നവാഗതനായ ആദി സംവിധാനം ചെയ്യുന്ന പന്തില്‍ മലപ്പുറത്തെ മുക്കുതല, ചങ്കരംകുളം ഗ്രാമങ്ങളിലെ ഫുട്‌ബോള്‍ പ്രേമികളുടെ കഥയാണ്‌ പറയുന്നത്‌.
ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ്‌ ചിത്രം മുമ്പോട്ട്‌ പോകുന്നത്‌. അപോഗി ഫിലിംസിനു വേണ്ടി ഷാജി ചണ്ടരംകുളം നിര്‍മിക്കുന്ന ഈ ചിത്രം ജനുവരി ആദ്യം തീയറ്ററിലെത്തും.

അജുവര്‍ഗീസ്‌, നെടുമുടിവേണു, ഇന്ദ്രന്‍സ്‌, വിനീത്‌, സുധീര്‍കരമന, ഇര്‍ഷാദ്‌, സുധീഷ്‌, ശ്രീകുമാര്‍, ജയകൃഷ്‌ണന്‍, വിനോദ്‌ കോവൂര്‍,അഭിനിആദി, മുന്നമിലന്‍, ബീഗംറാബിയ, തുഷാര നമ്പ്യാര്‍, അഞ്‌ജലി മേനോന്‍, മരിയ പ്രിന്‍സ്‌, നിലമ്പൂര്‍ ആയിഷ, സ്‌നേഹ, ശാന്തകുമാരി, രമാദേവി എന്നിവരാണ്‌ ചിത്രത്തിലെ താരങ്ങള്‍.

ക്യാമറ-അശ്വാഗോശന്‍, കോ.പ്രൊഡ്യൂസര്‍-ആദി, എഡിറ്റര്‍-അദുല്‍ വിജയ്‌,സംഗീതം-ഇഷാന്‍ ദേവ്‌, ഗാനങ്ങള്‍-ഷംസുദീന്‍ കുട്ടോത്ത്‌, മനീഷ്‌ എം പി, മേക്കപ്പ്‌-മനോജ്‌ അങ്കമാലി, കല-രമേഷ്‌ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍-അബ്ബാസ്‌, സംഘട്ടനം-ബ്രുസ്‌ലി രാജേഷ്‌ , അസോസിയേറ്റ്‌ ഡയറക്ടര്‍-സബിന്‍, പിആര്‍ഒ-അയ്‌മനം സാജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക