Image

ഫെഡറല്‍ അക്വസിഷന്‍ സര്‍വീസ് ഡെപ്യൂട്ടി കമ്മീഷണറായി അമേരിക്കന്‍ മലയാളി അനില്‍ ചെറിയാന്‍ നിയമിതനായി

Published on 27 December, 2018
ഫെഡറല്‍ അക്വസിഷന്‍ സര്‍വീസ് ഡെപ്യൂട്ടി കമ്മീഷണറായി അമേരിക്കന്‍ മലയാളി അനില്‍ ചെറിയാന്‍ നിയമിതനായി

ഫെഡറല്‍ അക്വിസിഷന്‍ സര്‍വീസ് ഡെപ്യൂട്ടി കമ്മീഷണര്‍, ടെക്നോളജി ട്രാന്‍സ്ഫോര്‍മേഷന്‍ സെര്‍വീസസ് ഡയറക്ടര്‍ എന്നീ പദവികളിലേക്ക് ശ്രീ അനില്‍ ചെറിയാനെ നിയമിച്ചതായി യു.എസ് ജനറല്‍ സെര്‍വീസ് അഡ്മിനിസ്ട്രേഷന്‍ പ്രഖ്യാപിച്ചു. സണ്‍ട്രസ്റ്റ് ബാങ്കുകളുടെ എക്സിക്യുട്ടീവ് വൈഡ് പ്രസിഡന്‍റും ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുമായിരുന്നു അനില്‍ ചെറിയാന്‍. സണ്‍ട്രസ്റ്റിലെ തന്‍റെ കരിയര്‍ കാലയളവില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ തന്ത്രങ്ങള്‍ കൊണ്ടുവരുന്നതില്‍ അനില്‍ ചെറിയാന്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 
ഫെഡറല്‍ സര്‍ക്കാരിന്‍റെ സാങ്കേതികവിദ്യയെ അടിസ്ഥാനപരമായി രൂപപ്പെടുത്തുന്നതിനും ആധുനീകവല്‍കരിക്കുന്നതിനും പ്രസിഡന്‍റി്ന്‍റെ അജണ്ടയുടെ ഭാഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അനില്‍ ചെറിയന്‍ പുതിയ നിയമനത്തോട് പ്രതികരിച്ചു. ജനുവരിയില്‍ അനില്‍ ചെറിയാന്‍ അഡ്മിനിസ്ട്രേഷന്‍റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കും. 
റ്റി.റ്റി.എസ് ഡയറക്ടര്‍ എന്ന നിലയില്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ ചെറിയാന്‍ സുപ്രധാന പങ്കാണ് വഹിക്കുക. ഐ.ടി ആധുനീകവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തപ്പെടുത്താന്‍ അനിലിന് കഴിയുമെന്ന് കരുതുന്നതായി ജിഎസ്എ അഡ്മിനിസ്ട്രേറ്റര്‍ എമിലി മര്‍ഫി പറഞ്ഞു. സ്വകാര്യ മേഖലയില്‍ അനിലിന് മികച്ച ട്രാക്ക് റിക്കോര്‍ഡ് ഉണ്ടെന്നും അതുകൊണ്ടു തന്നെ ഗവണ്‍മെന്‍റിലേക്ക് അദ്ദേഹത്തിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും പ്രസിഡന്‍റിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്നര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക