Image

നിക്ക് കൈയ്യിലൊളിപ്പിച്ച രഹസ്യം പരസ്യമാക്കി ഭാര്യ പ്രിയങ്ക ചോപ്ര; കേട്ടവര്‍ക്ക് അത്ഭുതം

Published on 28 December, 2018
നിക്ക് കൈയ്യിലൊളിപ്പിച്ച രഹസ്യം പരസ്യമാക്കി ഭാര്യ പ്രിയങ്ക ചോപ്ര; കേട്ടവര്‍ക്ക് അത്ഭുതം

പ്രിയങ്ക ചോപ്രനിക് ജോനാസ് താരവിവാഹം ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളുടെയും മറ്റു ചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. ഡിസംബര്‍ ഒന്നിന് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് നിക്ക് പ്രിയങ്കയെ മിന്നു ചാര്‍ത്തിയത്.

മഴവില്ലഴകിലുള്ള ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് പ്രിയങ്ക മെഹന്ദി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. ഓഫ് വൈറ്റ് കുര്‍ത്തയും പൈജാമയുമായിരുന്നു നിക്കിന്റെ വേഷം, ഹൃദ്യമായ കുറിപ്പോടെയാണ് താരങ്ങള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രിയങ്കയോടൊപ്പം നിക്കും കൈകളില്‍ മെഹന്തി അണിഞ്ഞിരുന്നു. എന്നാല്‍ നിക്കിന്റെ കൈകളില്‍ എന്താണ് മൈലാഞ്ചി കൊണ്ട് ആലേഖനം ചെയ്തത് എന്നറിയാനുള്ള ആകാംഷയിലായിരുന്നു നിക്ക്യാങ്കയുടെ ആരാധകര്‍. ഇപ്പോള്‍ മെഹന്ദി അണിഞ്ഞ നിക്കിന്റെ കൈകളുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പ്രിയങ്ക. സംസ്‌കൃതത്തില്‍ ഓം പ്രിങ്കായ നമഃ എന്നാണ് നിക്കിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് എഴുതിയിരിക്കുന്നത്.  

' ഞങ്ങളുടെ ബന്ധം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും സ്‌പെഷ്യലായ കാര്യമെന്താണെന്ന് വച്ചാല്‍ പരസ്പരം വിശ്വാസത്തേയും സംസ്‌കാരത്തെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ്. ഇത് രണ്ടും സംയുക്തമായുള്ള ഒരു വിവാഹം പ്ലാന്‍ ചെയുക എന്നത് മനോഹരമായ കാര്യമായിരുന്നു. ഇന്ത്യന്‍ വിവാഹത്തെ സംബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ഏറ്റവും പ്രധാനമായ കാര്യമാണ് മെഹന്ദി. അത് ഞങ്ങളുടേതായ രീതിയില്‍ ഞങ്ങള്‍ ആഘോഷിച്ചു.  ഞങ്ങള്‍ സ്വപ്നം കണ്ട ആഘോഷം സമ്മാനിച്ച ഒരു വൈകുന്നേരമായിരുന്നു അത്.''  മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പ്രിയങ്കയുടെ കുറിപ്പില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക