ടൗണ്‍സ് വില്ല: ലോകത്തിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മഹാമഹം ഡിസംബര്‍ 30 ന് (ഞായര്‍) സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
വൈകുന്നേരം 5.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. മാത്യു അരീപ്ലാക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ സന്ദേശം, പ്രദക്ഷിണം,നേര്‍ച്ച വിളന്പ് എന്നിവ നടക്കും. കല്ലും തൂവാല എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.
ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം , സാബു എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാബു, ജിബിന്‍,സിബി, ആന്റണി എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഫാ. മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: വിനോദ് ബേബി