രാഷ്ട്രീയ പ്രവേശനത്തിന് താത്പര്യമുണ്ടെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ തുറന്ന് സമ്മതിച്ച് ഹോളിവുഡ് സൂപ്പര്‍ നായിക അഞ്ജലിന ജോളി. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയില്‍ താങ്കളുമുണ്ടാകട്ടെയെന്ന് ആഞ്ജലിനയ്ക്ക് മാധ്യമപ്രവര്‍ത്തകന്റെ ആശംസ.
ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ആഞ്ജലിന തന്റെ രാഷ്ട്രീയ താത്പര്യം വെളിപ്പെടുത്തിയത്. സിനിമയില്‍ തിരക്കുകളുടെ പഴയകാലത്ത് എനിക്ക് രാഷ്ട്രീയ താത്പര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് താത്പര്യമുണ്ട്. എന്നെ ആവശ്യമുള്ളിടത്ത് ഞാന്‍ എത്തിച്ചേരും.
നിലവില്‍ താന്‍ യു.എന്‍ ഏജന്‍സിയുമായി ചേര്‍ന്ന് ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തയാണെന്ന് ആഞ്ജലിന പറഞ്ഞു. വിവിധ സര്‍ക്കാരുകള്‍ക്ക് താന്‍ സേവനം നല്‍കുന്നുണ്ട്. അതൊക്കെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം വന്നെത്തുന്നുമുണ്ട്.
സാമൂഹിക സേവന മേഖലകളില്‍ സജീവമാണ് ആഞ്ജലിന ജോളി. അതുകൊണ്ടു തന്നെ ലോകമെമ്പാടുമായി ആഞ്ജലിനയുടെ പ്രവര്‍ത്തനങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ആഞ്ജലിന രാഷ്ട്രീയത്തിലേക്ക് എത്തിയാലും ശോഭിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.