Image

ഫെഡറല്‍ ജീവനക്കാരുടെ പേ ചെക്കുകള്‍ കുറഞ്ഞുതുടങ്ങുന്നു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 29 December, 2018
ഫെഡറല്‍ ജീവനക്കാരുടെ പേ ചെക്കുകള്‍ കുറഞ്ഞുതുടങ്ങുന്നു: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: വെള്ളിയാഴ്ചയായിരുന്നു ഒരു വലിയ വിഭാഗം ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തി ദിനത്തിന് വേതനം ലഭിച്ചത്. ശനിയാഴ്ച മുതല്‍ ഇവര്‍ വേതനമില്ലാതെ ജോലി ചെയ്യുകയോ ഫര്‍ലോ ചെയ്യപ്പെടുകയോ (അനുവാദ അവധിയില്‍ നിര്‍ബന്ധിതമായി പ്രവേശിക്കപ്പെടുകയോ) ആണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ ഭാഗിക സ്തംഭനത്തിന്റെ ഫലമാണിത്.

റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഭരണസ്തംഭനം നീങ്ങുമെന്ന പ്രതീക്ഷ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. അടുത്ത ബുധനാഴ്ച (ജനുവരി 2 ന്) മുതല്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉണ്ടാവും. അപ്പോള്‍ അവര്‍ പ്രശ്‌നം പരിഹരിക്കട്ടെ എന്ന നിലപാടിലാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍. മൂന്ന് പരിഹാര മാര്‍ഗങ്ങളാണ് ഡെമോക്രാറ്റുകള്‍ പരിഗണിച്ച് വരുന്നത്. ഇവയിലൊന്നിലും പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ആവശ്യപ്പെടുന്ന അതിര്‍ത്തി മതിലിനുള്ള ഫണ്ടിംഗ് ഉണ്ടാവില്ല.

മൂന്നില്‍ ഏത് പോംവഴി സ്വീകരിച്ചാലും വ്യാഴാഴ്ച ഭരണ സ്തംഭനം നീക്കുവാനുള്ള പ്രമേയം പാസ്സാക്കുവാനാണ് ഉദ്ദേശം. ഇത് എത്രത്തോളം ഫലപ്രദമാകും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ശ്രമം വിജയിച്ചാല്‍ റിപ്പബ്ലിക്കനുകളാണ് ഭരണസ്തംഭനത്തിന് ഉത്തരവാദികള്‍ എന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിയും.

ഞങ്ങള്‍ ഉടനെ തന്നെ ഗവണ്മെന്റ് വീണ്ടും തുറക്കും, ഡെമോക്രാറ്റുകള്‍ക്ക് ഇപ്പോഴുള്ള താറുമാറായ വൈറ്റ് ഹൗസിന് വിപരീതമായി ഉത്തരവാദിത്വത്തോടെ ഭരിക്കുവാന്‍ കഴുയും എന്ന് തെളിയിക്കും. പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുവാന്‍ സാധ്യതയുള്ള കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് പ്രതിനിധി നാന്‍സി പെലോസി പറഞ്ഞു.

ഭരണ സ്തംഭനം ഒരാഴ്ചയിലധികമായി തുടരുകയാണ്. ഗവണ്മെന്റിന്റെ നാലിലൊന്ന് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. 8 ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ഫര്‍ലോ ചെയ്യപ്പെടുകയോ വേതനമില്ലാതെ ജോലി ചെയ്യുകയോ ആണ്. ട്രമ്പും അനുയായികളും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ല എന്ന് എതിരാളികള്‍ ആരോപിക്കുന്നു. ഒന്‍പത് ഡിപ്പാര്‍ട്ടുമെന്റുകളിലെ ഡസന്‍കണക്കിന് ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് ജനുവരി 11 മുതല്‍  ലഭിക്കേ പേ ചെക്കുകള്‍ ലഭിക്കുകയില്ല. ശനിയാഴ്ച (ഡിസംബര്‍ 29) കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിലും മറ്റും ജോലി ചെയ്യുന്ന ഷിഫ്റ്റ് ജീവനക്കാര്‍ക്ക് ആ ദിവസത്തെ വേതനം ലഭിക്കുകയില്ല. പ്രസിഡന്റ് ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ മതിലിന് ഫണ്ടിംഗ് ലഭ്യമാവാന്‍ അഭിമാനപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുവാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു.

ജനപ്രതിനിധി സഭ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റെടുക്കുന്നതിന് മുന്‍പുള്ള ക്യാപിറ്റോളിലെ ദിനങ്ങള്‍ ആളും ആരവവും ഓ#ഴിഞ്ഞതായിരുന്നു. വൈറ്റ് ഹൗസും സെനറ്റ് ഡെമോക്രാറ്റുകളും തമ്മിലുള്ള ചര്‍ച്ചകള്‍ എങ്ങും എത്താത്ത സാഹചര്യത്തില്‍ സെനറ്റ് സമ്മേളിച്ചത് വെറും നാല് മിനിറ്റ് മാത്രമാണ്.

ജനപ്രതിനിധിസഭയും സമ്മേളിച്ചത് വെറും നാല് മിനിറ്റ് മാത്രമാണ്.

ജനപ്രതിനിധി സഭയും സമ്മേളിച്ചത് വളരെ ഹൃസ്യമായാണ്. ഭൂരിപക്ഷകക്ഷിയുടെ വിപ്പ് റിപ്പബ്ലിക്കന്‍ പ്രതിനിധി സ്റ്റീവ് സ്‌കാലിസ് ഈ വര്‍ഷം ഇനി വോട്ടെടുപ്പ് ഉണ്ടാകുകയില്ലെന്ന് അംഗങ്ങളെ അറിയിച്ചു.

വിദേശത്തുള്ള സേനാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ പരസിഡന്റ് തുടര്‍ച്ചയായ ട്വിറ്റുകളിലൂടെ 5 ബില്യണ്‍ ഡോളര്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഡൗണ്‍ പേമെന്റായി അനുവദിക്കണമെന്ന് കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിച്ചു.

ഫെഡറല്‍ ജീവനക്കാര്‍ (സ്ഥിരമായുള്ളവരും താല്‍ക്കാലിക കോണ്‍ട്രാക്ടര്‍മാരും) തികഞ്ഞ ആശങ്കയിലാണ്. ആയിരക്കണക്കിന് ജീവനക്കാര്‍ ദൈനംദിന ചെലവുകള്‍ക്ക് വേതനം ഇല്ലാതെ ചുരങ്ങിയ ദിനങ്ങള്‍ പോലും തള്ളി നീക്കുക വിഷമകരമാണ്.

മറുവശത്ത് വിവിധ സേവനങ്ങള്‍ മുടങ്ങിയതുമൂലം കഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. പുതിയ ഫെഡറല്‍ ഫ്‌ളെഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുകയോ ഇവ പുതുക്കുകയോ ചെയ്യുന്നില്ല. നാഷണല്‍ പാര്‍ക്കുകളുടെ ഗേറ്റുകള്‍ അടഞ്ഞ് കിടക്കുന്നു. 420000 ജീവനക്കാര്‍ വേതനം ഇല്ലാതെ ജോലി ചെയ്യുന്നു. ഇവര്‍ക്ക് പുറമെ 380000 ജീവനക്കാര്‍ നിര്‍ബന്ധിതമായി വീട്ടില്‍ ഇരിക്കുന്നു, ഇവര്‍ക്കും വേതനം ഇല്ല.
Join WhatsApp News
റിപ്പുബ്ലിക്കൻ 2018-12-29 09:28:06
മെക്സിക്കോയെകൊണ്ട് മതില് പണിയിക്കും എന്ന് പറഞ്ഞിട്ടെന്തായി ?  ലോകത്തിൽ പണിഞ്ഞ മതിലുകൾ മിക്കതും പൊളിച്ചിട്ടുണ്ട് . ചൈയുടെ വൻ മതിൽ, ബെർലിൻ വാൾ തുടങ്ങിയവ .  ഇയാൾ മതില് പണിഞ്ഞാലും അതിന്റെ അടിയിലൂടെ അർമാനോസ് തുരങ്കം ഉണ്ടാക്കും . ഇയാളുടെ കുറെ വിവരം കെട്ട ചാവേർ പടയെ സന്തോഷിപ്പിച്ച് എങ്ങനെയെങ്കിലും ഇംമ്പീചുമെന്റും, ജയിൽ സമയവും ഒഴിവാക്കണം . ഒരു കള്ളൻ പ്രസിഡണ്ടായാൽ ഇങ്ങനെ ഇരിക്കും ടാക്സ് കട്ട്കൊണ്ട് പ്രയോചനം ഉണ്ടായ രണ്ടു മലയാളികൾ കുന്തറയും ബോബിയുമാണ് . അവര് ജനുവരി ഫസ്റ്റ് അടിച്ചുപൊളിക്കാൻ പോയിരിക്കുകയായിരിക്കും .  എന്റെ വിവരക്കേടുകൊണ്ട് ഞാൻ ട്രംപിന് വോട്ട് ചെയ്‌തു. വായനക്കാർ എന്നോട് ക്ഷമിക്കണം.  ഞങ്ങടെ റിപ്പുബ്ലിക്കൻ പാർട്ടി ഇയാൾ പൊളിച്ചടുക്കി .  

 
Non sense 2018-12-29 08:11:51
Trump declared several times he is responsible for the shut down- so this article is of no sense.
he is pushing everyone to the limit so GOP will tell him to resign, then he can make deals to save his family from Jail.
Federal employees are on annual salary so they get paid.
study the subject before you write, try to be away from the style of the one from Houston blindfolded.
Usually, your articles are good.
observer
Fake President 2018-12-29 08:16:15
After two years of unified GOP control, the government is shut down, deficits have grown to more than $1 trillion per year, the Republican illicit president is throwing a tantrum while living in a fantasy world, and GOP leaders are in hiding. It's a total failure of GOP leadership, from putin's illicit president on down. Remember that!
Boby Varghese 2018-12-29 11:30:21
Why do we have to keep the govt open, if we cannot stop all the illegals and criminals thru our southern border. Keep the govt closed and send all the non-essential people like Botox Pelosi and Chuckie Schumer home. Mr.President, please increase your demand from $5 billion to $10 billion. National security is the responsibility of the President. The Democrats want no border, no ICE, no FBI, no supreme court.
Nude Republican 2018-12-29 13:24:04
Christian conservative married Republican Congressman Joe Barton sent nude photos showing his penis and videos of himself masturbating to one of his mistresses. He campaigned on republican Christian Family-Values.
Fake President for fake malayalees 2018-12-29 13:25:53
Trump had 2 years with control of every branch of government, yet he accomplished nothin’ and was miserable the whole time. In six days the Dems take the House and begin an onslaught of subpoenas and an avalanche of oversight. 2019 will be the worst year of Donald Trump’s life.
truth and justice 2018-12-29 14:34:48
Demo-crazies began talking with no sense. All these years illegal drugs,guns immigration going on in this country no one want to support.Billions spending for other none sense.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക