Image

ആഗസ്‌ത്‌ സിനിമ പതിനെട്ടാം പടിയില്‍ കിടിലന്‍ മേക്കോവറുമായി മമ്മൂട്ടി

Published on 29 December, 2018
ആഗസ്‌ത്‌ സിനിമ പതിനെട്ടാം പടിയില്‍ കിടിലന്‍ മേക്കോവറുമായി മമ്മൂട്ടി
ദി ഗ്രേറ്റ്‌ ഫാദറിന്‌ ശേഷം ആഗസ്‌ത്‌ സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന പതിനെട്ടാം പടിയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ചിത്രത്തില്‍ കിടിലന്‍ മേക്കോവറുമായാണ്‌ മമ്മൂട്ടി എത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

ശങ്കര്‍ രാമകൃഷ്‌ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ്‌ ശങ്കര്‍ രാമകൃഷ്‌ണന്‍ ചിത്രം ഒരുക്കുന്നത്‌. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ്‌ എറണാകുളത്ത്‌ പുരോഗമിക്കുന്നത്‌.

18 വയസ്സിന്‌ ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത്‌ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ്‌ മമ്മൂട്ടി എത്തുക.

പ്രിയാ മണി, അഹാന കൃഷ്‌ണകുമാര്‍, ലാലു അലക്‌സ്‌, സുരാജ്‌ വെഞ്ഞാറന്മൂട്‌, മനോജ്‌ കെ.ജയന്‍, മണിയന്‍ രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 2019 ഏപ്രില്‍ 4ന്‌ വിഷു റിലീസ്‌ ആയി ചിത്രം തീയ്യറ്ററുകളില്‍ എത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക