Image

കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്

Published on 29 December, 2018
കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്
താജ്മഹലിനെ അനശ്വരമാക്കുന്നത് അതിനു പിന്നിലെ പ്രണയ കഥയാണെങ്കില്‍ ആ സൗധത്തിനു മനോഹാരിത പകരുന്നത് അത് നിര്‍മ്മിച്ച വെണ്ണക്കല്ലുകളാണ് അഥവാ മാര്‍ബിള്‍.

താജ്മഹല്‍ ആയില്ലെങ്കിലും വീടിന്റെ ചുവരുകളോ അടുക്കളയോ ബാത്ത് റൂമോ ഒക്കെ വെണ്ണക്കല്ല് പാകി മനോഹരമാക്കണമെങ്കില്‍ അപ്പോളോ സ്റ്റോണ്‍സിനെ സമീപിച്ചാല്‍ മതി. ഇനി വെണ്ണക്കല്ല് വേണ്ട ഗ്രാനൈറ്റ് (കരിങ്കല്‍ വകഭേദം) മതിയെങ്കില്‍ അതുമാകാം. കൃത്രിമമായ വെണ്ണക്കല്ലോ, കരിങ്കല്ലോ വേണമെങ്കില്‍ അതുമാകാം- ക്വാര്‍ട്‌സ്.

മലയാളികള്‍ കടന്നു ചെല്ലാത്ത ബിസിനസ് സംരംഭത്തിലേക്കാണ് ജോര്‍ജ് സി. പറമ്പിലും ജോയ് മേക്കാട്ടും കടന്നുചെന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള പാച്ചോഗില്‍ രണ്ടേക്കര്‍ വിശാലമായ ഷോറൂമും ഗ്രൗണ്ടും കമനീയമായ കല്ലുകള്‍കൊണ്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.

വലിയ പാളികളായാണ് കല്ലുകള്‍ വരുന്നത്. ഏതൊരു ചിത്രത്തേയും തോല്‍പിക്കുന്ന വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന കല്ലുകള്‍ നയനമനോഹരം. അവ ആവശ്യാനുസരണം രൂപപ്പെടുത്തി കൊണ്ടുപോയി കമ്പനി തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

സാധാരണ ടൈലിനു ഒരു ചതുരശ്ര അടിക്ക് ഒരു ഡോളറില്‍ താഴയെ വരൂ. മാര്‍ബിളിനാകുമ്പോള്‍ 40 ഡോളര്‍ മുതല്‍ മേലോട്ട് വില വരും. ഗ്രാനൈറ്റിനു 20 ഡോളര്‍ മുതല്‍, ക്വാര്‍ട്‌സിനും ഏകദേശം അതുപോലെ തന്നെ. സിലിക്കയില്‍ നിന്നു നിര്‍മ്മിക്കുന്ന ക്വാര്‍ട്‌സ് കണ്ടാല്‍ കല്ലുപോലെ തന്നെ. നല്ല ഭാരവുണ്ട്. പക്ഷെ ചൂടാക്കുകയോ മറ്റോ ചെയ്താല്‍ അതിനു രൂപമാറ്റം വരും.

കല്ലുകള്‍ക്ക് ആ പ്രശ്‌നമില്ല. ചൂടും തണുപ്പും മാറി വരുമ്പോഴും അതൊക്കെ നേരീടാനുള്ള കരുത്ത് പ്രക്രുതി തന്നെ നല്കിയിരിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും കാലാവസ്ഥ മാറിമറിഞ്ഞാലും കല്ലുകള്‍ അതുപോലെ നില്‍ക്കുമെന്നതാണ് പ്രത്യേകത.

കല്ലുകളിലെ പ്രക്രുതിദത്തമായ വരകള്‍ (വെയിന്‍സ്) കലാപരമായി യോജിപ്പിച്ചാല്‍ അപൂര്‍വ്വ ചിത്രമോ ശില്പമോ രൂപപ്പെടും.

ചതുരശ്ര അടിക്ക് 300 - 400 ഡോളര്‍ വരുന്ന കല്ലുകളുണ്ട്. ബില്യണര്‍മാര്‍ക്ക് വാങ്ങാം!

പ്രത്യേകതരം കല്ലുകള്‍ ചില ക്വാറികളില്‍ നിന്നു മാത്രമാണ് കിട്ടുക. കുറച്ചു കഴിയുമ്പോള്‍ ക്വാറിയില്‍ നിന്നുള്ള കല്ല് തീരും. അങ്ങനെയുള്ളത് കിട്ടാന്‍ കൂടുതല്‍ വില നല്‍കാന്‍ ആവശ്യക്കാര്‍ തയാറാകുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇറ്റലി, സൗത്ത് അമേരിക്ക തുടങ്ങിയവയാണ് കല്ലുകളുടെ പ്രധാന സപ്ലൈ കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള കരിങ്കല്ലും മാര്‍ബിളും വിശിഷ്ടം. ഇറ്റലിയില്‍ നിന്നുള്ള മാര്‍ബിള്‍ കുറെക്കൂടി മെച്ചമാണ്.

വാതിലുകള്‍, ഗാര്‍ഡന്‍, പറ്റിയൊ, ഹാള്‍വേയില്‍ വിളക്കുകള്‍, ബുക്ക് കെയ്‌സിനും ഷെല്‍ഫിനും എന്നുവേണ്ട കല്ലുകള്‍ കൊണ്ട് ഉപകാരങ്ങള്‍ ഏറെയാണ്. എവിടെ ആയാലും അവ വ്യത്യസ്തമായ രൂപഭംഗി പകരുന്നു.

അപ്പോളോ സ്റ്റോണ്‍ തുടങ്ങിയത് ഹോള്‍സെയില്‍ ആയാണ്. എന്നാല്‍ ചുരുങ്ങിയ വിലയ്ക്കു വാങ്ങുന്ന കല്ല് മുറിച്ച് ഉടമയുടെ വീട്ടില്‍ പതിച്ചു കഴിയുമ്പോള്‍ വലിയൊരു തുക ഇടയ്ക്ക് നില്‍ക്കുന്നവര്‍ക്ക് കിട്ടും. ഈ സാഹചര്യത്തിലാണ് വിലപിടിപ്പുള്ള പ്രത്യേക യന്ത്രവും ജോലിക്കാരെയുമൊക്കെ സംഘടിപ്പിച്ച് കമ്പനി നേരിട്ട് ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്.

കസ്റ്റമേഴ്‌സ് മിക്കവരും അമേരിക്കക്കാരാണ്. അടുക്കളുടേയും ബാത്ത് റൂമിന്റേയുമൊക്കെ ഡിസൈന്‍ ഇടയ്ക്കിടയ്ക്ക് മാറ്റുക എന്നത് അമേരിക്കക്കാരുടെ പതിവാണ്. അതിനാല്‍ കല്ലുകള്‍ ആകര്‍ഷണ വസ്തുവായി മാറുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലെത്തിയ ജോര്‍ജ് സി. പറമ്പില്‍ പല രംഗത്തേയും തുടക്കക്കാരനാണ്. 30 വര്‍ഷത്തിലേറെയായി റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ട്. 80-കളില്‍ രണ്ട് ഓട്ടോ റിപ്പയര്‍ ഷോപ്പ് നടത്തി. ഗ്യാസ് സ്റ്റേഷനും ബോഡി ഷോപ്പും അടങ്ങുന്നതായിരുന്നു ഒന്ന്.

പിന്നീട് തുടങ്ങിയ ജമൈക്ക കാര്‍ സര്‍വീസ് കമ്പനിയില്‍ 120-ല്‍ പരം വാഹനങ്ങളാണു ജനങ്ങള്‍ക്ക് സേവനമെത്തിച്ചത്.

അമേരിക്കയിലെ ആദ്യ മലയാളം ചാനലുകളിലൊന്നായ കെ.ടിവിയുടെ ഉടമയും സ്ഥാപകനുമായിരുന്നു.ഗ്ലെന്‍ ഓക്‌സില്‍ ഇപ്പോഴും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്റൂര്‍ റെസ്റ്റോറന്റിന്റെ സ്ഥാപക ഉടമയുമാണ്

ഓഡിയോ-വീഡിയോ സൗകര്യങ്ങളുള്ള സന്തൂര്‍ സ്റ്റുഡിയോസ് ആയിരുന്നു മറ്റൊരു സ്ഥാപനം. വിവിധ ഫൊക്കാന കണ്‍വന്‍ഷനുകളില്‍ ഓഡിയോ വിഷ്വല്‍ സേവനം നല്കി.

മഹരാജാ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥാപക പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ്. യൂറോപ്യന്‍ വഹന്‍ നിര്‍മാതാക്കളായ ടാമിന്റെ നിക്ഷേപക ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി വി.ഐ.പി കണക്ഷന്‍ എന്ന ലക്ഷ്വറി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി നടത്തുന്നു.വലിയ കമ്പനികള്‍ക്ക് ലിമോ സര്‍വീസ് നല്‍കുകയാണ് വി.ഐ.പി കണക്ഷന്‍. ടാക്സിയോ ഊബറോ ഓടിക്കുന്നതിലും ആദായകരവും സമ്മര്‍ദ്ദം കുറഞ്ഞതുമാണു ബ്ലാക്ക് കാര്‍ ഡ്രൈവിംഗ് എന്നു ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

എയറോനോട്ടിക്കല്‍ എഞ്ചിനിയരിംഗില്‍ ഡിപ്ലോമയുള്ള ജോര്‍ജ് ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇക്കണോമിക്‌സില്‍ ബിരുദം നേടി.

പൊതുരംഗത്ത് അധികം വരാന്‍ താത്പര്യമില്ലാത്ത ജോര്‍ജ് മേക്കാട്ട് ഹോംകെയര്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു
കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്കല്ലില്‍ വിരിയുന്ന കവിത: വീടുകള്‍ക്ക് ചിത്രഭംഗി നല്കി അപ്പോളോ സ്റ്റോണ്‍സ്
Join WhatsApp News
വായിക്കാതെ കമന്റ്റ് എഴുത്തുകാര്‍ 2018-12-30 05:42:19

ഇതുപോലെ ആയിരിക്കണം കവിതകള്‍, ഗുഹതുരതത നോസ്ടാല്ഗിയ, കെല്ലിയെ വെട്ടുന്ന കാല്പനികത, വേര്‍ഡ്‌സ് വോര്‍തിന്‍റെ സ്പൊന്ടനിഔസ് ഓവര്‍ ഫ്ലോ, ഗീതാഞ്ജലിയുടെ ഗംഗാ പ്രവാഹം, ഓരോ വരികളിലും മറഞ്ഞു കിടക്കുന്ന വലിയ ചിന്തകള്‍, കവിക്ക്‌ എന്‍റെ പ്രണാമം

കവിത എന്ന തലകെട്ട് കണ്ടു വായിക്കാതെ കമന്‍റെ എഴുതുന്നവര്‍ ഇങ്ങനെ ഒക്കെ തട്ടിവിടും 

തലേൽകല്ലൻ കവി 2018-12-30 21:27:44
ഞാൻ ലാവയായിരുന്നു 
ഘനീഭവിച്ച് പിന്നെ 
ആഗ്നേയശിലയായി മാറി 
മരിച്ചുപോയ പല കവികളുടെയും 
മൃതശരീരങ്ങൾ അടിഞ്ഞു കൂടി 
പാളികളായി ഞാൻ 
അവസാദശിലയായി മാറി
ആഗ്നേയശിലയും
അവസാദശിലയും ഇണചേർന്ന് 
കായന്തരിതശിലയായി 
ഇതിലാണ് അയ്യപ്പനെ 
കൊത്തി ഉണ്ടാക്കിയത് 
എന്താ ഇപ്പോൾ എന്നെ കണ്ടാൽ 
കവിത രൂപാന്തരപെട്ട് 
ആധുനികനായി 
പിന്നെ അത്യാന്താധുനികനായി 
ഇപ്പോൾ കവിതയായി 
എന്റെ പൂർവികരായ കവികളെ 
ശിലായുഗത്തിൽ തപ്പിയാൽ കാണാം 
ഞാനില്ലാതെ നിങ്ങൾക്ക് ജീവിതം ഇല്ല 
നിങ്ങൾ മരിക്കുമ്പോൾ 
ഞാൻ ഒരു കല്ല് കവിതയായി 
നിങ്ങളുടെ കുഴിമാടത്തിൽ 
തല ഉയർത്തി നിൽക്കും 
കവിയുടെ ജനനം -----
കവിയുടെ മരണം ----
ഹോ! മറന്നു പോയി 
യഥാർത്ഥ കവിക്ക് മരണമില്ല 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക