Image

ഇതാണോ ഇത്ര വലിയ സര്‍പ്രൈസ്!, പേട്ടയുടെ റിലീസുമായി എത്തിയ പൃഥ്വിയെ ട്രോളി ആരാധകര്‍

Published on 30 December, 2018
ഇതാണോ ഇത്ര വലിയ സര്‍പ്രൈസ്!,  പേട്ടയുടെ റിലീസുമായി എത്തിയ പൃഥ്വിയെ ട്രോളി ആരാധകര്‍
രജനികാന്തിന്‍റെ പുതിയ ചിത്രം പേട്ടയുടെ വിതരണം കേരളത്തില്‍ പൃഥ്വിരാജ് ഏറ്റെടുത്തു. വന്‍ തുക നല്‍കിയാണ് പേട്ടയുടെ വിതരണം പൃഥ്വി സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും മറ്റു വലിയ ബാനറുകളും പേട്ടയ്ക്കായി സമീപിച്ചിരുന്നുവെങ്കിലും അവസാനം പേട്ടയെ മലയാളിക്ക് മുമ്പില്‍ എത്തിക്കാന്‍ അവസരം ലഭിച്ചത് പൃഥ്വിക്കാണ്. 
എന്നാല്‍ വിതരണാവകാശം ലഭിച്ചതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വലിയ സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് പൃഥ്വി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറോ, അഭിനയിക്കുന്ന നയന്‍ എന്ന ചിത്രമോ അല്ല സര്‍പ്രൈസ് ആരും പ്രതീക്ഷിക്കാത്ത വന്‍ സര്‍പ്രൈസ് കാത്തിരിക്കുന്നു എന്നാണ് പൃഥ്വി ലൈവില്‍ പറഞ്ഞത്. താന്‍ സര്‍പ്രൈസ് വെളിപ്പെടുത്തുന്നത് വരെ എന്തായിരിക്കും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഊഹാപോഹങ്ങള്‍ നടത്തു എന്നൊക്കെ പൃഥ്വി തള്ളിമറിക്കുകയും ചെയ്തു. 
പൃഥ്വിയുടെ ലൈവ് കണ്ട ആരാധകര്‍ പ്രതീക്ഷിച്ചത് ഏതോ യമ്ണ്ടന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ പേട്ടയുടെ വിതരണം നേടിയതാണ് ആ വാര്‍ത്തയെന്ന് കണ്ടതോടെ പൃഥ്വിയെന്താ മേനോന് പഠിക്കുകയാണോ എന്നായി ആരാധകരുടെ ചോദ്യം. ഒപ്പം കളിയാക്കലുകളും ഏറെയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക