Image

ഐസ് ലന്‍ഡില്‍ വാഹനാപകടം; 3 ഇന്ത്യക്കാര്‍ മരിച്ചു

Published on 30 December, 2018
ഐസ് ലന്‍ഡില്‍ വാഹനാപകടം; 3 ഇന്ത്യക്കാര്‍ മരിച്ചു
 

ലണ്ടന്‍: ഐസ് ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും 11 മാസം പ്രായമുളള ഒരു കുഞ്ഞുമാണ് മരിച്ചത്. രാജ്ശ്രീ ലാതുറിയ (36) അവരുടെ കുട്ടി ശ്രീപ്രഭ, രാജ് ശ്രീയുടെ സഹോദര ഭാര്യ കുശ്ബു(33) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രണ്ടു പുരുഷന്മാരുടേയും രണ്ടു കുട്ടികളുടേയും നില ഗുരുതരമാണ്. ഇവരുടെ ഭര്‍ത്താക്കന്‍മാരും സഹോദരന്‍മാരുമായ ശ്രീരാജ്, സുപ്രീം, ഏഴ് വയസുള്ള ആണ്‍കുട്ടി, ഒന്പത് വയസുളള പെണ്‍കുട്ടി എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

ക്രിസ്മസ് അവധിക്കാലം ഐസ് ലാന്‍ഡില്‍ ചെലവഴിക്കാനുള്ള യാത്രയിലാണ് അപകടം. റോഡിലെ ഈര്‍പ്പം മൂലം വാഹനം തെന്നിയതോ െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടമായതോ ആവാം അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30നായിരുന്നു അപകടം സംഭവിച്ചത്. ഏഴ് സീറ്റുകളുള്ള ടൊയോട്ട ലാന്‍ഡ് ക്രൂയിസറാണ് അപകടത്തില്‍പ്പെട്ടത്.ലണ്ടനില്‍ ബാങ്കിംഗ്, ഫിനാന്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക