Image

ചെപ്പി ചിത്രീകരണം കൊച്ചിയില്‍

Published on 31 December, 2018
ചെപ്പി ചിത്രീകരണം  കൊച്ചിയില്‍

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ്‌ വെട്ടിയാട്ടില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചെപ്പി'യുടെ ചിത്രീകരണം കൊച്ചിയില്‍ 31 ന്‌ ആരംഭിച്ചു.

 ശില്‍പിനി എന്റര്‍ടെയ്‌ന്‍മെന്റാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. പുതുമുഖങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ചുറ്റിലും നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ്‌.

കൊച്ചിയിലെ ഒരു പ്രമുഖ മൊബൈല്‍ ഷോപ്പില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ചിത്രത്തിന്റെ പ്രമേയമെന്ന്‌ സംവിധായകന്‍ സലീഷ്‌ വെട്ടിയാട്ടില്‍ പറഞ്ഞു.

 മൊബൈല്‍ ഷോപ്പിലെ ടെക്‌നീഷ്യനും അയാളെ ചുറ്റിപ്പറ്റിയുള്ള സൗഹൃദങ്ങളും അയാളുടെ മാനറിസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ്‌. ഇതിനിടെയുള്ള പ്രണയവും അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില ആകസ്‌മിക സംഭവങ്ങളും അടിസ്ഥാനമാക്കിയാണ്‌ സിനിമ വികസിക്കുന്നത്‌.


തമാശയിലൂടെ ഗൗരവമായ ചില സാമൂഹ്യപ്രശ്‌നങ്ങളിലേക്കും സിനിമ സഞ്ചരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ സംഭവങ്ങളിലെ വ്യക്തികള്‍ തന്നെ കഥാപാത്രങ്ങളാകുന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്‌. 

മനോഹരങ്ങളായ ഗാനങ്ങളും ആക്ഷനുമുള്ള സിനിമ യൂത്തിനെ ആകര്‍ഷിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു

പുതുമുഖ നടന്‍ സെഫിന്‍ ഫ്രാന്‍സിസാണ്‌ നായകന്‍, വര്‍ഷ വിശ്വനാഥാണ്‌ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇന്ദ്രന്‍സ്‌, മുത്തുമണി, തെസ്‌നിഖാന്‍ ,എന്നിവര്‍ക്കു പുറമെ അഞ്‌ജന അപ്പുക്കുട്ടന്‍, സക്കീര്‍ മണോലി, ഷിബു മുപ്പത്തടം,ജയേഷ്‌ കലാഭവന്‍, രഞ്‌ജീവ്‌ കലാഭവന്‍, സഞ്‌ജയ്‌ പാല്‍ എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍.

തിരക്കഥ, സംഭാഷണം - പ്രിന്‍സ്‌, ബിനോഷ്‌, സലീഷ്‌, ക്യാമറ- ജെസ്‌പാല്‍ ഷണ്‍മുഖം,ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍ - ബിനോഷ്‌ മുസ്‌തഫ, കലാസംവിധാനം - ഗ്ലട്ടന്‍ പീറ്റര്‍, മേക്കപ്പ്‌-പട്ടണം ഷാ, സംഗീതം, പശ്ചാത്തല സംഗീതം-കൈതപ്രം വിശ്വനാഥ്‌, ഗാനരചന - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഡിറ്റര്‍ - ഫെബിന്‍ സിദ്ധാര്‍ത്ഥ്‌, ലൈന്‍ പ്രൊഡ്യൂസര്‍ - സുജിത്ത്‌ കുറുപ്പ്‌, കോസ്റ്റ്യൂം ഡിസൈനര്‍ - അസീസ്‌ പാലക്കാട്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രൂപേഷ്‌ മുരുകന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നവീന്‍ അയിനിപുള്ളി, പി ആര്‍ ഒ- പി. ആര്‍.സുമേരന്‍ എന്നിവരാണ്‌ ചെപ്പിയുടെ അണിയറ പ്രവര്‍ത്തകര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക