Image

കാതോര്‍ക്കാം, 2019 ന്റെ കാലടിശബ്ദം. (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 01 January, 2019
കാതോര്‍ക്കാം, 2019 ന്റെ കാലടിശബ്ദം. (സുധീര്‍ പണിക്കവീട്ടില്‍)
കാലടി ശബ്ദം എന്നു വായിക്കുമ്പോള്‍ അതു കാലന്‍ വരുന്ന ശബ്ദമാണോ എന്നു തെറ്റിദ്ധരിക്കുന്നതില്‍ തെറ്റില്ല. ഹിന്ദു വിശ്വാസമനുസരിച്ച് ധാരാളം ദേവന്മാരും ദേവികളുമുണ്ടെങ്കിലും അവയെല്ലാം ചേര്‍ന്ന ഒരു പ്രപഞ്ച ഊര്‍ജ്ജത്തെ ആദിശക്തി എന്നു അവര്‍ വിളിച്ചു. ആദിശക്തി ശിവന്റെ സ്ത്രീ അംശമാണ്. അതുകൊണ്ട് ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നു വിളിക്കുന്നു. സൃഷ്ടിയുടെ സമയത്ത് ശക്തി ശിവനില്‍ നിന്നു വേര്‍പ്പെട്ടു. അപ്പോള്‍ സമയം ജനിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്ന മഹാവിസ്‌പോടനം (ആശഴ ആമിഴ) നടന്നത് അപ്പോഴാണ്. പിന്നീട് ശക്തിയും ശിവനും ഒന്നുചേര്‍ന്നു. ശിവനെ മഹാകാല എന്നു വിളിക്കുന്നു. ഭൂതം ഭാവി വര്‍ത്തമാനം എന്ന് സമയം അവനില്‍ സ്ഥിതി ചെയ്യുന്നു. ഹിന്ദുമതവിശ്വാസപ്രകാരം നമ്മള്‍ ജീവിക്കുന്നത് മൃത്യുലോകത്തിലാണ്. അവിടം ഭരിക്കുന്നത് മരണമാണ്. അവിടേക്ക് കാലന്‍(കാലം)കടന്നു വരുന്നു.

അമ്പതു തവണയില്‍ കൂടുതലായി മരണത്തെ ഉറക്കവുമായി ബൈബിള്‍ ബന്ധപ്പെടുത്തുന്നു. സഭാപ്രംഗി 9:5 ല്‍ പറയുന്നത് ജീവിച്ചിരിക്കുന്നര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു. മരിച്ചവരോ ഒന്നും അറിയുന്നില്ല. മേലാല്‍ അവര്‍ക്ക് ഒരു പ്രതിഫലവും ഇല്ല. അവരെ ഓര്‍മ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്‌നേഹവും ദ്വേഷ്യവും അസൂയയും നശിച്ചുപോയി. സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവര്‍ക്ക് ഇനി ഒരിക്കലും ഓഹരിയില്ല. പുതുവര്‍ഷം പിറന്നുവീണുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരും അവരുടെ ആയുസ്സിനെക്കുറിച്ച് ബോധവാന്മാരാകുന്നു. അതിനെ ആഘോമാക്കാന്‍ ശ്രമിക്കുന്നു. പിറന്നാള്‍ സുദിനങ്ങള്‍ വരുമ്പോള്‍ ആയുസ്സ് കൂടുകയാണെന്നറിഞ്ഞിട്ടും നമ്മള്‍ ആ ദിവസം ആഘോഷിക്കുന്നു. ബൈബിള്‍ പറയുന്നു. സഭാപ്രസംഗി 3:12 എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴുള്ള സകലകാര്യത്തിനും ഒരു കാലം. ജനിപ്പാന്‍ ഒരു കാലം. മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം, കൊല്ലുവാന്‍ ഒരു കാലം സൗഖ്യമാക്കുവാന്‍ ഒരു കാലം.' പഴയകാലത്തെ പണ്ടുകാലത്തെ കഥകളായോ ചരിത്രത്തിന്റെ അടിക്കുറിപ്പുകളായോ കാണരുതെന്ന് ഖുറാന്‍. നമ്മളും ഭൂതകാലവും തമ്മിലുള്ള അകലം മായ്ച്ചുകളയാന്‍ ഖുറാന്‍ ഉപദേശിക്കുന്നു. ഭൂതകാലത്തെ നമ്മുടെ ഓര്‍മ്മകള്‍ പോലെ നമ്മള്‍ ഓര്‍ക്കണമത്രെ, ഒരു വര്‍ഷം (കാലം) കഴിഞ്ഞുപോയി എന്നറിയിക്കാന്‍ ഒരു സമയം. അതിനെ നമ്മള്‍ പുതുവര്‍ഷമായി ആഘോഷിക്കുന്നു.

പുതിയവര്‍ഷം എന്ന കോലാഹലം നമുക്ക് ചുറ്റും കേള്‍ക്കുമ്പോഴും നമ്മള്‍ പൂര്‍ണ്ണമായി ഒരു നവവത്സരത്തിലേക്ക് പ്രവേശിക്കുന്നില്ല. നമ്മള്‍ ഇന്നലെകളില്‍, ഇന്നില്‍ പിന്നെ നാളെയില്‍ ജീവിക്കുന്നു. മരിച്ച ഇന്നലകളെക്കുറിച്ച് പിറക്കാത്ത നാളയെക്കുറിച്ച് എന്തിനു വേവലാതിപ്പെടുന്നു ഇന്നു മനോഹരമെങ്കില്‍ എന്നു ഒമര്‍ ഖയ്യാം പറയുന്നത് ശ്രദ്ധിക്കുക. ഇന്നു മനോഹരമെങ്കില്‍ എന്നാണ്. ഇന്നെങ്ങനെ മനോഹരമാകും? കാലം ഒരു തുടര്‍ച്ചയാണ്. നിശ്ചിതഘട്ടങ്ങളില്‍ വച്ച് അതിനെ പുതിയതും പഴയതുമെന്നും വേര്‍തിരിച്ചാലും ഒന്നും പൂര്‍ണ്ണമായി പതിയതാകുന്നില്ല. അതുകൊണ്ട് ഇന്നു ഇന്നലെയുടെ തുടക്കമാണ്, നാളെ ഇന്നിന്റെ തുടക്കവും. ഇന്നു മനോഹരമാകണമെന്നില്ല. കാരണം മനുഷ്യന്‍ സമൂഹജീവിയും പരസ്പരം ആശ്രയിക്കുന്നവനുമാണ്. ഒരാള്‍ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ വിചാരിച്ചാല്‍ അവര്‍ അടങ്ങുന്ന സമൂഹത്തില്‍ അശാന്തി ഉണ്ടാക്കാം. ഓരോ വര്‍ഷത്തേയും കണക്കെടുപ്പ് നടത്തുമ്പോള്‍ കൂടുതലും അനിഷ്ട സംഭവങ്ങളാണ് മുമ്പന്തിയില്‍. എന്നാലും വീണ്ടും പുതുവര്‍ഷം വരുമ്പോള്‍ നമ്മള്‍ പ്രത്യാശയോടെ മുന്നോട്ടു നോക്കുന്നു.

പുതുവത്സര പിറവി എന്ന ആഘോഷം മനുഷ്യര്‍ക്ക് പ്രിയങ്കരമാണ്. തീരുമാനങ്ങള്‍ പൂക്കുകയും അതെപോലെ കൊഴിയുകയും ചെയ്യുന്നതിപ്പോഴാണ്. പുതുവര്‍ഷ തീരുമാനങ്ങളെക്കുറിച്ച് ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞത് തീരുമാനങ്ങള്‍ അക്കൗന്റ് ഇല്ലാത്ത ബാങ്കിലേക്ക് ചെക്കെഴുതുന്നതുപോലെയാണെന്നാണ്. പ്രതിജ്ഞകളുടെ പെരുമഴക്കാലവുമിപ്പോഴാണ്. വാസ്തവത്തില്‍ പ്രതിജ്ഞകള്‍ ചെയ്യുന്നത് ലംഘിക്കാനാണത്രെ. ഭാര്യയുടെ തലയില്‍ തൊട്ടു ഈ വര്‍ഷം മുതല്‍ ഞാന്‍ മദ്യം കുടിക്കുകയില്ല എന്നൊക്കെ പറയുന്നത് തെറ്റാണു. പുതിയ നിയമം മത്തായിയുടെ സുവിശേഷം അദ്ധ്യായം 5:34 മുതല്‍ 37 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഉവ്വ് ഇല്ല എന്നേ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശമുണ്ട്. അതിങ്ങനെ 'ഞാനോ നിങ്ങളോട് പറയുന്നത് : അശേഷം സത്യം ചെയ്യരുതു. സ്വര്‍ഗ്ഗത്തെക്കൊണ്ട് അരുതു, അതു ദൈവത്തിന്റെ സിംഹാസനം;  ഭൂമിയെക്കൊണ്ട് അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുതു അതു അവന്റെ പാദപീഠം; യെരുശലേമിനെക്കൊണ്ടു അരുതു അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്. ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്ക് കഴികയില്ലല്ലോ. നിങ്ങളുടെ വാക്കു ഉവ്വു ഉവ്വും എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍ നിന്നും വരുന്നു.' പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞകളും, തീരുമാനങ്ങളും അരങ്ങേറുന്നു. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു വിശ്വസിക്കുന്ന മലയാളിക്ക് എന്തും എപ്പോള്‍ വേണമെങ്കിലും മാറ്റമല്ലോ.   

ഓരോ വ്യക്തികളുടേയും ജന്മദിനംപോലെ ഈ ദിവസത്തില്‍ കേക്ക് മുറിയും, ഷാമ്പെയിന്‍ പൊട്ടിക്കലും, കാര്‍ഡയക്കലും, അങ്ങനെ സന്തോഷം പ്രകടിപ്പിക്കാനുള്ള സകല ബഹളങ്ങളും ചുറ്റിലും കാണാം. അതിനിടയില്‍ ചില തട്ടിപ്പുമായി എത്തുന്നു ജ്യോതിഷികള്‍, ഹസ്തരോവിദഗ്ദര്‍. അവരില്‍ സം്യാശാസ്ര്തവുമായി ചിലര്‍ വരുന്നു. 2019 ന്റെ അക്കം 3 ആണെന്നു അവര്‍ അവകാശപ്പെടുന്നു. മൂന്നു എങ്ങനെ ഉണ്ടായി എന്നു നോക്കാം. 2+0+1+9 സമം 12. ഈ 12നെ ഒന്നുകൂടി കൂട്ടണം അതായ്ത് 1+2 സമം 3. അങ്ങനെ മൂന്നു കിട്ടുന്നു. ഈ സം്യാശാസ്ര്തം ഉണ്ടായത് ഇന്ത്യയിലാണെന്നുള്ളത് അതിശയത്തിനു വക നല്‍കുന്നില്ല. ഇന്ത്യയെ വിചിത്രവും അത്ഭുതകരവുമായ കഥകള്‍ നിറഞ്ഞ ഒരു പുസ്തകമായി കണക്കാക്കുന്നു. 2018 ല്‍ നമ്മള്‍ക്കെല്ലാം നേരമ്പോക്ക് നല്‍കിയ ഒരു വാര്‍ത്തയാണു ഈശ്വരന്‍ എന്നു വിശ്വസിക്കുന്ന ഒരു ആരാധനാമൂര്‍ത്തിക്ക് സ്ര്തീ സാമീപ്യം നിഷിദ്ധമെന്ന്. സ്ര്തീകള്‍ അരികില്‍ വന്നാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് മൂര്‍ത്തിയെ ആരാധിക്കുന്നവര്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. പാവം സ്ര്തീകള്‍. മൂര്‍ത്തിക്ക്് ചുറ്റും കുറുവടിയും, കല്ലും, ഗുണ്ടായിസവുമായി നില്‍ക്കുന്ന ആളുകളെ കണ്ടവര്‍ ഭയന്നു. അക്രമാസക്തരായ ആളുകള്‍ക്ക് മൂര്‍ത്തിയുടെ അരികില്‍ പോകാം, പാവം സ്ര്തീകള്‍ക്ക് അരികില്‍ പോകാന്‍ അനുമതിയില്ല. ഇതെല്ലാം കണ്ടിട്ടും സാക്ഷരകേരളമെന്നു അഭിമാനിക്കുന്നവര്‍ ഗുണ്ടകളെ പ്രോത്സാഹിപ്പിച്ചു. ജന്മംനല്‍കി, മുലയൂട്ടിവളര്‍ത്തുന്ന സ്ര്തീയെ മനസ്സിലാക്കാത്ത ദൈവവും അവരെ അവഗണിക്കുന്ന മനുഷ്യരും നിറഞ്ഞ ഭൂപടത്തിലെ അത്ഭുതപ്രദേശമെന്നു ഇനി കേരളത്തെ വിളിക്കാം. ദൈവത്തിന്റെ സ്വന്തം നാടെന്നു പോയിട്ട് ദൈവം എന്നുപോലും ഉച്ചരിക്കാന്‍
അര്‍ഹതയില്ലാത്തവരുടെ നാട്. പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കെത്താതെ നവോത്ഥാനമെന്നു പറഞ്ഞു സമയവും, ധനവും കളയുന്നവര്‍ എന്താണു ലക്ഷ്യം വയ്ക്കുന്നത്. പുതുവര്‍ഷം കേരളീയരുടെ മുന്നില്‍ ഒരു പ്രത്യാശയും നല്‍കുന്നുണ്ടാകില്ല. സമ്പന്നനായ അമേരിക്കന്‍ മലയാളിയും മൂര്‍ത്തിയുടെ ബ്രഹ്മചര്യ പരിപാലനത്തിലാണു ശ്രദ്ധിക്കുന്നതെന്നു വാര്‍ത്തകള്‍ പറയുന്നു. ദൈവങ്ങളെ മനുഷ്യര്‍ രക്ഷിക്കേണ്ട ആവശ്യമില്ലെന്നു മനുഷ്യര്‍ മനസ്സിലാക്കാത്തത് കഷ്ടം തന്നെ. മൂര്‍ത്തി ബ്രഹ്മചാരിയാണെങ്കില്‍ അതു സംരക്ഷിക്കാന്‍ ആ മൂര്‍ത്തിക്ക് കഴിയും. ശ്രീബുദ്ധനെ പരീക്ഷിക്കാന്‍ കുറെ സുന്ദരിമാരെ മാരന്‍ അയച്ചു. പക്ഷെ ശ്രീബുദ്ധന്റെ മനസ്സിളകിയില്ല. ഉള്ളൂര്‍ അതിങ്ങനെ വിശേഷിപ്പിക്കുന്നു. 'പാടിയഴിഞ്ഞാടി വരും പഞ്ചശരവിലാസിനി കോടികളെ കണ്ടിട്ടുള്ളം കോടിടാത്തോനെ' ഇന്ത്യ അന്ധവിശ്വാസത്തില്‍ നിന്നും ഒരു കാലത്തും രക്ഷപ്പെടുകയില്ല.

അമേരിക്കന്‍ മലയാള സാഹിത്യം ഇന്നു വളരെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ അന്നു താമസിച്ചിരുന്നല്പഒരു വ്യക്തി താന്‍ അതുവരെ അറിയാതിരുന്ന അംഗീകാരങ്ങളും ബഹുമാനവും തനിക്ക് ലഭിക്കാന്‍ വഴിയൊരുക്കിയ  അവിടത്തെ സാഹിത്യകാരന്മാര്‍ക്ക്  നേരെ വാരിയെറിഞ്ഞ ചെളി ഇന്നു മൊത്തം അമേരിക്കന്‍ മലയാളി എഴുത്തുകാരും ചുമന്നു നടക്കുന്നു. ഇന്നു അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്നു പറഞ്ഞാല്‍ ജനം ചിരിക്കുന്നു. പൊന്നാടകള്‍ക്കും അവാര്‍ഡിനും വേണ്ടി നടക്കുന്നവര്‍ എന്ന അപ്യാതി പേറുന്നവര്‍. ഇവിടത്തെ സംഘടനാ നേതാക്കളും സാധാരണ ജനങ്ങളും നാട്ടിലെ എഴുത്തുകാര്‍ എന്നു മുറവിളി കൂട്ടി നടക്കുന്നു അവിടെയുള്ളവരെ ആദരിക്കുന്നു. ലജ്ജാവഹം!! ഇതിനു ഒരു പരിഹാരം ഇവിടത്തെ എഴുത്തുകാര്‍ സംഘടിക്കുകയെന്നാണ്. അവര്‍ എഴുതുന്നതൊന്നും വായിക്കാതെ നീല തൊട്ടിയില്‍ വീണ കുറുക്കന്‍ രാജാവായപോലെ ഏതൊ ഒരാള്‍ കൂക്കി വിളിച്ചതിനു പ്രതിദ്ധ്വനിയുമായി നടക്കുന്നവരെ ചങ്കൂറ്റത്തോടെ എതിരിടാന്‍ പ്രിയ എഴുത്തുകാരെ നിങ്ങള്‍ സംഘടിക്കുവിന്‍.

ഇതൊരു പുതുവത്സര കുറിപ്പായതുകൊണ്ട് രാഷ്ട്രീയവിഷയങ്ങളിലേക്ക് കടക്കുന്നില്ല.ല്പഅദ്ധാനിച്ചും ജോലിചെയുതും ജീവിക്കുന്ന എല്ലാവര്‍ക്കും 2018 ഉപദ്രവമൊന്നും ചെയ്തില്ലെന്നു നമ്മളെല്ലാവരും മനസ്സിലാക്കുന്നു.
എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ പുതുവത്സരം ആശംസിക്കുന്നു.

Join WhatsApp News
truth and justice 2019-01-01 10:36:04
Everyday is our last day or final day.We dont know what is waiting for tomorrow.There are people plan for hundreds of years but the bible says we are just a vapor.
pisharody Rema 2019-01-01 10:47:37
Good and Informative Article..
അസുഖം 2019-01-01 13:13:10
പുതുവത്സരത്തിൽ പഴം‌വൃണംമാന്തൽ അസുഖം ഭേദമാകട്ടെ.
Atheist 2019-01-01 14:30:10
It it is your last day, you get into a coffin and lie down there. We will bury you so that the E-malayalee will be free from the Radical religious people 
Joseph 2019-01-01 14:59:26
പുതുവർഷത്തെപ്പറ്റി ശ്രീ സുധീർ പണിക്കവീട്ടിൽ എഴുതിയ ലേഖനം കാര്യപ്രസക്തവും മനോഹരവും കാവ്യാത്മകവുമാണ്. വീണ്ടും വീണ്ടും വായിക്കാൻ തോന്നും. മലയാള അക്ഷരങ്ങളുടെ സൗന്ദര്യം അദ്ദേഹത്തിൻറെ എല്ലാ കവിതകളിലും ലേഖനങ്ങളിലും പ്രകടമായി കാണാം.    

സൃഷ്ടിയെപ്പറ്റിയുള്ള വേദഗ്രന്ഥ പുരാണ വിശ്വാസങ്ങൾ ലേഖനത്തിൽ വായിക്കാം. ബൈബിളിലും ഖുറാനിലും മനുഷ്യസൃഷ്ടി മണ്ണിൽ നിന്നായിരുന്നു. എന്നാൽ ഹൈന്ദവ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. 

ശ്രീ പണിക്കവീട്ടിലിന്റെ ലേഖനത്തിലുള്ള സൃഷ്ടികർമ്മ വിശ്വാസം കൂടുതലും ദ്രാവിഡ മുദ്രണം കലർന്നതാണ്. ബ്രഹ്മാണ്ഡം പോലെ തത്വചിന്തകൾ നിറഞ്ഞിരിക്കുന്ന സനാതന ഹിന്ദുമതത്തിൽ വ്യക്തമായ ഒരു സൃഷ്ടികർമ്മം കാണുന്നില്ല. സൃഷ്ഠികർമ്മത്തെപ്പറ്റി നിരവധി വിധത്തിൽ ഹിന്ദു ധർമ്മ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുമുണ്ട്. 

ഋഗ്വേദത്തിൽ പ്രപഞ്ചത്തെ ഒരു വലിയ സ്വർണ്ണ മുട്ടയോടാണ് ഉപമിച്ചിരിക്കുന്നത്. അതിനെ 'ഹിരണ്യ ഗർഭ' എന്ന് പറയും. സൃഷ്ടിയുടെ ഉറവിടം ഹിരണ്യ ഗർഭത്തിൽ നിന്നാണെന്നും പറയുന്നു.  സ്പോടനങ്ങളൂം വിസ്പോടനകളും പ്രപഞ്ചത്തിലുണ്ടായത് ഈ ഭീമാകാരമായ സ്വർണ്ണ മുട്ടയിൽ നിന്നാണെന്നു ഹൈന്ദവ പണ്ഡിതർ വ്യാഖ്യാനിക്കുന്നു. 

ഒരു മതത്തെപ്പറ്റി അഗാധമായി പഠിച്ചാൽ നമ്മിൽ സത്ചിന്തകളും തീവ്രചിന്തകളും ഉണ്ടാവാം. മതമാണ് ലോകത്തിൽ സകല അസമത്വങ്ങൾക്കും കാരണം. മതം മാറ്റി നിർത്തിയാൽ ലോകം ഇന്നത്തെക്കാളും ശാന്തിയും സമാധാനവും കൈവരിക്കുമായിരുന്നു.    

ഈശോസഭയുടെ പുരോഹിതാശ്രമത്തോട് ചുറ്റിപ്പറ്റി ജീവിച്ച 'ഹിറ്റ്ലർ' മതപഠനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. അയാളിലെ ക്രിസ്തു തീവ്ര ചിന്തകളാൽ ആവരണം ചെയ്തതായിരുന്നു. ക്രിസ്തുവിനെ കൊന്ന യഹൂദരോടുള്ള വിരോധം കുഞ്ഞുനാളിൽ തന്നെ അയാളിൽ മുളച്ചിരുന്നു. കൊലയായിരുന്നു അയാൾ കണ്ട മുക്തിമാർഗം. 

ഗാന്ധിജിയുടെ ഗീതയിൽ സമാധാനവും അഹിംസാ സിദ്ധാന്തവുമുണ്ടായിരുന്നു. അതേ ഗീത തന്നെ പഠിച്ച വ്യക്തിയായിരുന്നു ഗോഡ്‌സെ. കൊല്ലുക, കൊല്ലുക എന്ന തത്വചിന്തകൾ അയാളിൽ പ്രതിഫലിച്ചു. മതഭീകരത നിറഞ്ഞ പശു ഭക്തർ മനുഷ്യരെയും കൊല്ലുന്നു. 

ഐഎസ്എസ് ഭീകരന്മാരും ഇസ്‌ലാമിന്റെയും ഖുറാൻറെയും പേരിലാണ് ലോകത്ത് അസമാധാനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഹൂറികളെ തേടി അവർ സ്വർഗം കയ്യടക്കുന്നു. 

ശ്രീ പണിക്കവീട്ടിൽ എഴുതിയതുപോലെ, നാട്ടിൽ നിന്ന് മൂന്നാം കിട എഴുത്തുകാരെ കൊണ്ടുവന്നു അവർക്കു പൊന്നാടകൾ കൊടുത്തു പൂജിക്കുന്ന ഒരു കീഴ്വഴക്കം അമേരിക്കൻ മലയാളികളിൽ  കാണുന്നു. അത് മലയാളിയുടെ അപകർഷതാ ബോധമാണെന്നതിലും സംശയമില്ല. ഒരു ചുരുങ്ങിയ സ്ഥലത്തുനിന്ന് ഇടുങ്ങിയ ചിന്താഗതിയിൽ, വൃത്തികെട്ട രാഷ്ട്രീയ ചുവയോടെ എഴുതുന്ന നാട്ടിലെ പുത്തൻ എഴുത്തുകാരെ ഇവിടെയുള്ള പ്രമുഖ സംഘടനകളെല്ലാം ആദരിക്കാറുണ്ട്. നാട്ടിൽപ്പോലും അത്തരം എഴുത്തുകാർ തരികിടകളാണെന്നു കാണാം. 

പുത്തൻ തലമുറക്ക് നാട്ടിലെ പ്രാകൃത മത രാഷ്ട്രീയ ചിന്തകൾ ഉൾക്കൊണ്ട എഴുത്തുകാരുടെ ആശയങ്ങൾ ദഹിക്കണമെന്നില്ല. 'ചേര തിന്നുന്ന നാട്ടിൽ ചേരയുടെ നടുമുറി തിന്നണമെന്ന' പഴമൊഴിപോലെ അമേരിക്കയിൽ ജീവിക്കുമ്പോൾ അമേരിക്കൻ സംസ്‌കാരത്തിനും നാം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അങ്ങനെയുള്ള എഴുത്തുകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.

എഴുത്തുകാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരുടെ എഴുത്തുകാരനാണ് സുധീർ. എന്നാൽ നന്ദികേട് കാണിക്കുന്നവരെ അദ്ദേഹം ചവറ്റുകൊട്ടയിൽ എറിയുന്നതും ലേഖനത്തിൽ വായിക്കാം. സുധീറിന് എന്റെ അഭിനന്ദനങ്ങൾ. 
Blesson 2019-01-02 00:33:33
very good article 
Rajan Kinattinkara 2019-01-04 00:26:45
കാലികം, പ്രസക്തം... അഭിനന്ദനങ്ങL
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക