Image

മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)

Published on 03 January, 2019
മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)
ബിന്ദു അമ്മിണി നിയമബിരുദധാരിണിയാണ്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വക തലശ്ശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂട്ടുകാരി കനകദുര്‍ഗ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് അണമങ്ങാട്ടെ മാവേലി സ്‌റ്റോറില്‍ അസിസ്റ്റന്റ് മാനേജര്‍. ഇരുവരും ചേര്‍ന്ന് ജനുവരി രണ്ടിന് കൊച്ചുവെളുപ്പാം കാലത്ത് കേരളം ചരിത്രം തിരുത്തിയെഴുതി. സുപ്രീം കോടതി വിധിപ്രകാരം ശബരിമല കയറി അയ്യപ്പനെ തൊഴുതു മടങ്ങി.

പ്രതിഷേധ ഹര്‍ത്താല്‍ ദിവസം സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് പിനീട് ചാനലുകളില്‍ നിറഞ്ഞത്. കല്ലേറും കൊള്ളിവയ്പ്പും അവിടവിടെയായി വെട്ടും കുത്തും. പോലീസ് പരമാവധി സംയമനം പാലിച്ചുവെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടും പാലക്കാടും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു.

ശബരിമല കയറിയ ബിന്ദുവിന് നാല്പത്താറും കനകക്കു നാല്പത്തിരണ്ടും പ്രായം. ആചാരപ്രകാരം പത്തിനു മുമ്പിലും ശേഷവും അമ്പതിന് പിമ്പിലുമുള്ള സ്ത്രീകള്‍ ഭഗവാനെ ദര്‍ശിച്ച് കൂടാ. എന്നാല്‍ ഇത്തരം ദുരാചാരങ്ങള്‍ പൊറുപ്പിച്ചുകൂടാ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബര്‍ 28 നു സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി അവര്‍ക്കു വഴി തുറന്നു.

നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടു കേരള വനിതകള്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 600 കി.മീ. നീളത്തില്‍ മതില്‍ തീര്‍ത്ത രാത്രി വെളുപ്പിനാണ് ബിന്ദുവും കനകയും ശബരിമല കയറിയത്. ഒരാഴ്ച്ച മുമ്പ് അയ്യപ്പമന്ത്രക്കാര്‍ ഓടിച്ചകറ്റിയ അവര്‍ പോലീസിന്റെ സഹായത്തോടെ രഹസ്യമായി സന്നിധാനത്ത് എത്തുകയായിരുന്നു.

കറുത്ത ഉടയാടകളും ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ഒഴിവാക്കി സന്നിധാനത്തെത്തിയ ഇരുവരും കൃത്യം 3.30 നു ഭഗവാനെ തൊട്ടടുത്ത് കണ്ട നിര്‍വൃതിയോടെ മലയിറങ്ങി. പോലീസ് അവരെ ബഹുദൂരം തിരികെക്കൊണ്ടുപോയ ശേഷമാണ് മുഖ്യമന്ത്രി വിവരം ലോകത്തോട് തുറന്നു പറഞ്ഞത്. പക്ഷെ അതിനകം ഒരു ചാനല്‍ അതിന്റെ ലൈവ് ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തു കഴിഞ്ഞിരുന്നു. നേരം പുലര്‍ന്നതോടെ ദേശിയ അന്തര്‍ദേശിയ ചാനലുകള്‍ക്ക് അത് ബ്രേക്കിംഗ് ന്യൂസ് ആയി.

''വനിതക ള്‍ ഒരു കൊടുമുടി കൂടി കീഴടക്കുന്നു'' (വിമെന്‍ സ്‌കേല്‍ വണ്‍ മോര്‍ സമ്മിറ്റ്) എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ എട്ടുകോളം തലക്കെട്ട്. ''ഗവര്‍മെന്റ് ആദ്യപടി കടന്നു. ഇനി കൂടുതല്‍ വലിയ യത്‌നം വേണം '' പത്രം പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് വന്നു തൊണ്ണൂറു ദിവസങ്ങള്‍ക്കു ശേഷം പിണറായി ഗവര്‌മെന്റിനു ധൈര്യവും വിവേകവും കൈവന്നത് സ്വാഗതാര്‍ഹം. ഇനി സമൂഹത്തിലെ യാഥാസ്ഥിതികരെകൂടി കൂട്ടിക്കൊണ്ടു വരാന്‍ ചര്‍ച്ചകള്‍ വേണം. റിവ്യൂ ഹര്‍ജിയില്‍ ജനുവരി 22 നു സുപ്രീം കോടതി പറയുന്നതും ശ്രദ്ധിക്കണം,'' ഒന്നാം പേജിലെ മുഖപ്രസംഗം പറഞ്ഞു.

ദര്ശനനത്തെ തുടര്‍ന്ന് ശബരിമലയില്‍ തന്ത്രി നടയടച്ചതും ഒരുമണിക്കൂര്‍ നീണ്ട പരിഹാരകര്‍മ്മങ്ങള്‍ നടത്തിയതും വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചു. പരിഹാരകര്‍മ്മം തീണ്ടലിനും തൊട്ടുകൂടായ്മക്കു മെതിരെ സുപ്രിം കോടതി നല്‍കിയ വിധിക്കു വിരുധ്ധവും കോര്‍ട്ടലക്ഷ്യവുമാണെന്നു മുതിര്‍ന്ന അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു,

ബിബിസിയുടെ സുഹാസിനി രാജിനും കവിതക്കും രഹാന ഫാത്തിമക്കും തൃപ്തി ദേശായിക്കും മാധവിക്കും കുടുംബത്തിനും കഴിയാത്ത നേട്ടമാണ് ബിന്ദുവും കനകയും കൈവരിച്ചത്. ''വളരെ നല്ലകാര്യം. എനിക്ക് കഴിയാതിരുന്നത് നിങ്ങള്‍ സാധിച്ചെടുത്തു. ഇത് സമത്വത്തിന്റെ വിജയമാണ്,'' ശബരിമല കയറാന്‍ വന്നു കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങേണ്ടി വന്ന മുംബൈ ആക്ടിവിസ്‌റ് തൃപ്തി ദേശായി പ്രതികരിച്ചു.

പക്ഷെ അതിനകം തിരുവനതപുരത്ത് സെക്രട്ടേറിയറ്റ് പരിസരം ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള കല്ലെറിനും കൊള്ളിവയ്പ്പിനും സാക്ഷിയായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.. പന്തളത്ത് പരുക്കേറ്റ ഒരു അയ്യപ്പ ഭക്തന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആശുപത്രിക്കു കൊണ്ടുപോകും വഴി മരണമടഞ്ഞു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരണകാരണം ആദ്യം ഹൃദയയാഘാതം എന്ന് പറഞ്ഞെങ്കിലും തലക്കേറ്റ ക്ഷതം എന്ന് മുഖ്യമന്ത്രി പിന്നീടു തിരുത്തി.

രണ്ടു സ്ത്രീകളെ ഒളിച്ചു കടത്തിയത് തരം താണ പണിയായിപ്പോയെന്നു വനിതാ മതിലിനു മുന്‍പന്തിയില്‍ നിന്ന വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചെങ്കിലും അത് നന്നായെന്ന് ബിജെപിയുടെ സീനിയര്‍ എം.പി. ഉദിത് രാജ് (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി) തുറന്നടിച്ചു.''സ്ത്രീകള്‍ എങ്ങനെ അശുദ്ധരാകാനാണ്, '' അദ്ദേഹം ചോദിച്ചു.

ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ മൂലം വ്യാഴാഴ്ച െ്രെപവറ്റ് ബസുകള്‍ ഓടിയില്ലെങ്കിലും പലയിടത്തും കടകള്‍ തുറന്നു. കേഎസ്ആര്‍
ടിസി ബസുകള്‍ പോലീസ് അകമ്പടിയിടെ സര്‍വീസ് നടത്തി. തുടര്ചച്ചയായ ഹര്‍ത്താലുകളോട് ജനങ്ങള്‍ക്കുള്ള അമര്‍ഷം അണപൊട്ടി തുടങ്ങിയെന്നു വ്യക്തമാണ്.

ബിജെപിയുടെ തുറന്ന പിന്തുണയോടെ അയ്യപ്പ ഭക്തന്‍മാര്‍ വഴികള്‍ തടഞ്ഞതോടെയാണ് തൃപ്തി ദേശായി ഉള്‍പ്പെടയുള്ള ആക്ടിവിസ്റ്റുകള്‍ക്കു ശബരിമല കയറാന്‍ കഴിയാതിരുന്നതെന്നു വ്യക്തം. ആന്ധ്രസ്വദേശിനി മാധവി (40) മാതാപിതാക്കളോടും കുട്ടികളോടും ഒപ്പം പമ്പകടന്നു സ്വാമി അയ്യപ്പന്‍ റോഡ് വരെ എത്തി മടങ്ങേണ്ടി വന്നു.

ആന്ധ്രയില്‍ നിന്ന് തന്നെയുള്ള കവിത ജക്കാല എന്ന ജേര്ണലിസ്റ്റും ആക്ടിവിസ്‌റ് രഹാന ഫാത്തിമയും ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവുമായി നടപ്പന്തല്‍ വരെ എത്തിയെങ്കിലും പിന്തിയേണ്ടി വന്നു. അനന്യ, തൃപ്തി, രഞ്ജുമോള്‍, അവന്തിക എന്നീ നാലു ട്രാന്‍സ്ജണ്ടറുകള്‍ എരുമേലി വരെ എത്തി പോലീസ് അവരെ മടക്കി അയച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞു അവര്‍ തിരികെയെത്തി ദര്‍ശനം നടത്തി.

ഇതിനു ശേഷമാണ് ന്യൂ യോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് പോലീസ് അകമ്പടിയോടെ മരക്കൂട്ടം വരെ എത്തിയതും എതിര്‍പ്പ് മൂലം മടങ്ങിപ്പോകാന്‍ സ്വമേധയാ തീരുമാനിച്ചതും. ചെന്നൈയില്‍ നിന്നുള്ള മനീതി എന്ന സംഘടനയില്‍ പെട്ട 11 പേര്‍ ശെല്‍വിയുടെ നേത്ര്യത്വത്തില്‍ പമ്പവരെ എത്തിയ ശേഷം മടങ്ങിയത് ഡിസംബര്‍ 23 നാണ്. ബിനു, കനകദുര്ഗാ ടീം വന്നു മടങ്ങിയത് പിറ്റേന്നാണ്. പക്ഷേ അവര്‍ വീണ്ടും വന്നു ദര്‍ശനം നടത്തി ചരിത്രം എഴുതി.
മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)മകരമാസക്കുളിരില്‍ ചരിത്രം തിരുത്തിന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി തോറ്റിടത്ത് ബിന്ദുവും കനകയും തേരോടിച്ചു; കേരളം കലാപഭൂമി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക