Image

ഹര്‍ത്താലില്‍ കൈവിട്ട സൈക്കിള്‍ സവാരി യുമായി സൗബിന്‍

Published on 03 January, 2019
ഹര്‍ത്താലില്‍ കൈവിട്ട സൈക്കിള്‍ സവാരി യുമായി സൗബിന്‍

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ സൈക്കിള്‍ സവാരി പ്രകടനം സോഷ്യല്‍മീഡിയയില്‍  ശ്രദ്ധേയമായി. ഹര്‍ത്താലിനിടെയാണ് കൊച്ചി നഗരത്തിലൂടെ സൗബിന്‍ സൈക്കിളില്‍ കൈവിട്ട സവാരി നടത്തിയത്. കൈവിട്ട് സൈക്കിളോടിക്കുന്ന വീഡിയോ സൗബിന്‍ ഇന്‍സ്റ്റഗ്രാമിലുടെയാണ് പുറത്തുവിട്ടത്.

വീഡിയോയില്‍ കാണിക്കുന്നത് സൈക്കിളിന്റെ നിഴലാണ്. അതില്‍ ഹാന്‍ഡിലില്‍ കൈപിടിക്കാതെ ഒരുകൈയില്‍ നിഴലിനു നേരെ ഫോണും പിടിച്ചുകൊണ്ട്, മറു കൈ എങ്ങും സ്പര്‍ശിക്കാതെ സൈക്കിള്‍ കാലുകൊണ്ട് ചവുട്ടി നീക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ആരാധകറുകടെ കമന്റുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക