Image

സഹാനുഭൂതിനഷ്ടമാകുന്ന ലോക മനസ്സാക്ഷി (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 05 January, 2019
സഹാനുഭൂതിനഷ്ടമാകുന്ന ലോക മനസ്സാക്ഷി (ജോര്‍ജ് പുത്തന്‍കുരിശ്)
ആയിരത്തിതൊള്ളായിരത്തി മുപ്പത്തി അഞ്ചില്‍, ശൈത്യത്തിന്റെകാഠിന്യത്താല്‍തണുത്തു മരച്ച ഒരു രാത്രിയില്‍, ന്യുയോര്‍ക്ക് പട്ടണത്തിലെകോടതിയിലാണ്‌സംഭവകഥയ്ക്ക് ആധാരമായവിചാരണ നടക്കുന്നത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവളുംവളരെ പ്രായംചെന്നതുമായ ഒരു വ്യദ്ധയെ ,ഒരു റൊട്ടിമോഷ്ടിച്ചതിന്, വിചാരണചെയ്യുകയായിരുന്നുകോടതി. ദുഃഖത്തിന്റെകരിനിഴലുകള്‍ക്കിടയിലൂടെ അപമാനവും നാണക്കേടുംആ മുഖത്ത്ഒളിഞ്ഞിരിക്കുന്നത്‌വ്യക്തമായികാണാമായിരുന്നു. ന്യൂയോര്‍ക്ക്‌മേയറായിരുന്ന ഫിയോറില്ലോലഗാര്‍ഡിയാആയിരുന്നുഅന്ന്‌രാത്രിയില്‍ ആ കോടതിയിലെ ന്യായാധിപന്‍. അദ്ദേഹംഅവരോട്‌ചോദിച്ചു, “ നീ റോട്ടിമോഷ്ടിച്ചത്‌സത്യമാണോ?”അവള്‍ലജ്ജാ ‘ാരത്താല്‍തല കുനിച്ച പറഞ്ഞു, “അത്ശരിയാണ് ബഹുമാനപ്പെട്ട ജഡ്ജി ഞാന്‍ മോഷ്ടിച്ചതാണ്.”അദ്ദേഹംതുടര്‍ന്നുചോദിച്ചു, “നീ എന്തുകൊണ്ടാണ്‌മോഷ്ടിച്ചത്?’ എന്തുകാരണംകൊണ്ടാണ് നീ മോഷ്ടിച്ചത്? നിന്റെവിശപ്പുകൊണ്ടാണോ നീ മോഷ്ടിച്ചത്?”അവര്‍മുഖംമെല്ലെഉയര്‍ത്തി പറഞ്ഞു,

“ശരിയാണ്ബഹുമാനപ്പെട്ട ജഡ്ജിഎനിക്ക് വിശപ്പുണ്ടായിരുന്നു പക്ഷെ എനിക്ക് മാത്രംവേണ്ടിയല്ല ഞാന്‍ മോഷ്ടിച്ചത്. എന്റെ മരുമകന്‍ അവന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. എന്റെമകള്‍ രോഗകിടക്കയിലായി,അവരുടെകുട്ടികള്‍ പട്ടിണിയായി. രണ്ടു ദിവസമായിഅവര്‍ആഹാരംകഴിച്ചിട്ട.്ആ കൊച്ചുകുഞ്ഞുങ്ങള്‍ പട്ടിണികിടക്കുന്നത് എനിക്ക് കണ്ടു നില്ക്കാന്‍ കഴിഞ്ഞില്ല.അവര്‍ ആ സംഭവം പറഞ്ഞു തീരുമ്പോഴേക്കും ആ കോടതിമുറി നിശബ്ദതയിലാണ്ടുകഴിഞ്ഞിരുന്നു.‘നിയമത്തിന്റെമുന്നില്‍എല്ലാവരുംതുല്യരാണ്ജഡ്ജിഅവരോട് പറഞ്ഞു. “നീ റൊട്ടിമോഷ്ടിച്ചതിന് പത്ത് ഡോളര്‍ പിഴയടയ്ക്കുകയോഅല്ലെങ്കില്‍ പത്തു ദിവസംജയിലില്‍ പോകുകയോചെയ്യാം.” ബഹുമാന്യനായ ജഡ്ജി ഞാന്‍ എന്റെകുറ്റത്തിന് ശിക്ഷാര്‍ഹയാണ് പക്ഷെ വളരെ ബഹുമാനത്തോടെ ഞാന്‍ പറയട്ടെ പത്തു ഡോളര്‍എന്റെകൈവശംഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മോഷ്ടിക്കില്ലായിരുന്നു. എനിക്ക് പത്തു ദിവസത്തേക്ക് ജയിലിലേക്ക് പോകാന്‍ സമ്മതമാണ് പക്ഷെ എനിക്ക് ഒരു വിഷമമേയുള്ളുആരെന്റെമകളേയും പേരകുട്ടികളേയും നോക്കും” ജഡ്ജി നിശബ്ദനായിഅല്പനേരംതന്റെകസേരയില്‍ചാരിയിരുന്നു. എന്നിട്ടദ്ദേഹംതന്റെകോട്ടിന്റെ പോക്കറ്റില്‍ നിന്ന് പത്ത് ഡോളര്‍എടുത്ത്‌കോടതിമുറിയില്‍ഇരിക്കുന്നവര്‍കാണത്തക്ക വണ്ണംഉയര്‍ത്തി പിടിച്ചു പറഞ്ഞു, “ഈ പത്തു ഡോളറുകൊണ്ട് ഞാന്‍ നിന്റെ പിഴയടയ്ക്കും നീ സ്വതന്ത്രയാണ് നിനക്ക് വീട്ടില്‍പോകാം”എന്നിട്ടദ്ദേഹംകോടതിയിലുള്ളവരെ നോക്കി പറഞ്ഞു, “ഇവിടെഇരിക്കുന്നവരില്‍ നിന്നും ഞാന്‍ അന്‍പത് സെന്റ്‌വച്ച് ഈടാക്കാന്‍ പോകുകയാണ്. കാരണംമറ്റൊന്നുമല്ലനാം ജീവിക്കുന്നസമൂഹത്തിന്റെ അലം‘ഭാവത്താലും അജ്ഞതയാലുംഒരു പ്രായംചെന്ന സ്ത്രീ അവരുടെകുടുംബത്തെ പോറ്റിപുലര്‍ത്താന്‍ വേണ്ടിമോഷ്ടിക്കരുതായിരുന്നു. ”അദ്ദേഹംഎന്നിട്ട്ആമിനോട് പറഞ്ഞു, “നീ പോയിപണം പിരിച്ച് പ്രതിയ്ക്ക്‌നല്‍കുക.”കുറ്റംആരോപിച്ച കടക്കാരനും അവിടെഉണ്ടായിരുന്ന പോലീസ്ഉദ്ദ്യോഗസ്ഥന്മാര്‍, മറ്റുകേസുകള്‍ക്ക്‌വന്നവരില്‍ നിന്നുമെല്ലാമായി അന്‍പത് സെന്റുവച്ച്, നാല്പത്തി എഴരഡോളര്‍ പിരിച്ച്കുറ്റംആരോപിക്കപ്പെട്ട ആ സാധുസ്ത്രീക്ക്‌കൊടുത്തു. വളരെസന്തോഷത്തോടെയാണ്അവിടെയുണ്ടായിരുന്നവര്‍ ആ പ്രവര്‍ത്തിയില്‍ പങ്കു ചേര്‍ന്നത്.

അനുകമ്പകൊണ്ട് ഞാന്‍ അവരുടെഹൃദയത്തിലെഅജ്ഞതയെഇല്ലാതാക്കും; അവരുടെഹൃദയത്തില്‍ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന വിളക്കുകൊളുത്തുകയുംഇരുട്ടിനെതുരത്തുകയയുംചെയ്യുംഎന്നു പറയുന്ന ഭഗവദ്ഗീതാവക്യങ്ങളും, അവര്‍ക്ക്‌വിശക്കുകയുമില്ലദാഹിക്കുകയുമില്ല; മരീചകയുംവെയിലുംഅവരെ ബാധിക്കുകയുമില്ല; അവരോട് കരണയുള്ളവന്‍ അവരെവഴിനടത്തുകയും നീരുറവകള്‍ക്കരികെ അവരെകൊണ്ടുപോകുകയുംചെയ്യും എന്ന വേദവാക്യങ്ങളുംഉരുവിടുന്ന സമൂഹം, വിശപ്പടക്കാന്‍ ഒരു റൊട്ടികഷണംമോഷ്ടിച്ച വൃദ്ധയായ സ്ത്രീയെകോടതിയിലേക്ക്‌കൊണ്ടുപോകുകയുംപാലക്കാട് അട്ടപ്പാടിയെന്ന സ്ഥലത്ത്ആഹാരംമോഷ്ടിച്ചതിന് മരത്തില്‍മധുവിനെപ്പോലുള്ളവരെ കെട്ടിയിട്ട്മാരകമായിമര്‍ദ്ദിക്കുകയുംചെയ്യുന്നത് സഹാനുഭൂതി നഷ്ടമാകുന്ന ഒരു ലോക മനസ്സാക്ഷിയുടെസൂചനകളാണ്.

‘നാം അനുഭവിക്കുന്ന ദൃശ്യലോകത്തിന് അപ്പുറംയാഥാര്‍ത്ഥ്യത്തിന് മറ്റൊരുഅഭൗമിക പരിമാണമുണ്ട്. ആ പരിമാണം ആകട്ടെ സഹാനുഭൂതിയെന്ന അവിഭാജ്യഗുണത്താല്‍ശക്തവുമാണ്”, മാര്‍ക്കസ്‌ജെബോര്‍ഗെന്ന ചിന്തകന്റെ മനോഹരമായവാക്കുകള്‍ കാരുണ്യത്തിന്റെഉറവിടമായ ദിവ്യത്വത്തിന്റെ സവിശേഷതയെകുറിക്കുന്നു. പക്ഷെ സ്വാര്‍ത്ഥതയാല്‍ചീര്‍ത്ത സമൂഹം, കുമാരനാശാന്റെ‘ തീയ്യക്കുട്ടിയുടെ വിചിരത്തിലെന്നപോല്‍,

മായാതസൂയകള്‍വളര്‍ന്ന് മനുഷ്യരീശ
ദായാദരെന്ന കഥയൊക്കെയഹോ! മറന്ന്
പോയൂഴിയില്‍ പഴയ ശുദ്ധഗതിസ്വഭാവം
മായങ്ങളായ് ജനത മത്സരമായി തമ്മില്‍

ചിന്തിച്ചിടുന്നെളിമ കണ്ടു ചവുട്ടിയാഴ്ത്താന്‍
ചന്തത്തിനായ്‌സഭകളില്‍ പറയുന്നുഞായം;
എന്തോര്‍ക്കിലും കപടവൈഭവമാര്‍ന്ന ലോകം
പൊന്തുന്നുസാധുനിരതാണുവശംകെടുന്നു

അതെ! നാം ജീവിക്കുന്ന സമൂഹത്തിന്റെസ്വാര്‍ത്ഥതയാലും കരുതല്‍ ഇല്ലായ്മയാലും അനേകര്‍ താണുവശംകെടുന്നു അതോടൊപ്പംലേറക മനസ്സാക്ഷിയില്‍ നിന്ന് സഹാനുഭൂതിയെന്ന സുകുമാരഗുണവും.

(വാട്ട്‌സാപ്പില്‍ കണ്ട വീഡിയോടും അത്അയച്ചു തന്ന സുഹൃത്തിനോടുംകടപ്പാട്)

Join WhatsApp News
Sudhir Panikkaveetil 2019-01-05 22:52:28
പ്രപഞ്ചം ഒരു പ്രദര്ശനശാലയാണ്. അവിടെ
നമ്മെ വേദനിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന 
കാഴ്ച്ച്ചകൾ ഉണ്ട്. എഴുത്തുകാരന്റെ ലോലമായ 
മനസ്സിനെ അതെല്ലാം സ്വാധീനിക്കുന്നു. സമൂഹ 
പ്രതിബദ്ധതായുള്ളത്കൊണ്ട് അവർ എഴുതുന്നു.
കരുണാർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാണ് 
ശ്രീ പുത്തെൻ കുരിശ് . ഈ ലേഖനം നമ്മെ 
ആർദ്രചിത്തരാക്കുന്നു. ചിന്തിപ്പിക്കുന്നു. 
നന്മകൾ ശ്രീ പുത്തെൻ കുരിശ് .
Model Writer 2019-01-06 08:23:29

it is the primary duty of a writer to reveal the truth & spread the truth. Love for humanity, empathy & sympathy, love of Nature and all things in it are great qualities for a good writer. Racism, fanaticism, hatred of others, spreading false news and news which trigger hatred and fight are the portfolios of bad writers. Sri.GP is a talented great writer. Let the greatness in you spread through your beautiful writings.-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക