Image

ചരിത്ര നിമിഷത്തിന് സാക്ഷിയായി ഓസ്‌ട്രേലിയന്‍ ക്‌നാനായ കത്തോലിക്ക സമൂഹം

Published on 06 January, 2019
ചരിത്ര നിമിഷത്തിന് സാക്ഷിയായി ഓസ്‌ട്രേലിയന്‍ ക്‌നാനായ കത്തോലിക്ക സമൂഹം
 
മെല്‍ബണ്‍: ലോകമെങ്ങും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ഈ സുന്ദര ദിനത്തില്‍, ഇരട്ടി മധുരം നല്‍കുന്ന ഒരു ചരിത്ര നിമിഷത്തിനുകൂടി സാക്ഷികളാകുകയാണ് ഓസ്‌ട്രേലിയന്‍ ക്‌നാനായ കത്തോലിക്കാ സമൂഹം. സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ പുതിയ ചാപ്ലിനായി നിയമിതനായി ഓസ്‌ട്രേലിയയിലെത്തിയ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ക്‌നാനായ മക്കള്‍ സ്വീകരിച്ചു.

ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്‌നാനായക്കാര്‍ക്കുവേണ്ടി മാത്രമായി ഒരു വൈദികനെ അഭി. സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്‌നാനായക്കാരോടുള്ള സ്‌നേഹവും വാത്സല്യവും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുകയാണ്. 

കോട്ടയം അരീക്കര സെന്റ് റോക്കിസ് ചര്‍ച്ച് ഇടവകാംഗമായ ഫാ. പ്രിന്‍സിനെ സ്വീകരിച്ച ഈ ദൈവാനുഗ്രഹ നിമിഷത്തിന് സാക്ഷിയാകുവാന്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍, പ്രഥമ ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തില്‍, ഷിനു ജോണ്‍, ക്‌നാനായ മിഷന്റെ വളര്‍ച്ചയ്ക്കും, സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നതിനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച മിഷന്റെ ഭക്ത സംഘടനയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിനെ  പ്രതിനിധീകരിച്ചു പ്രസിഡന്റ് സോളമന്‍ പാലക്കാട്ട്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മറ്റു സമുദായ സ്‌നേഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 3 ഞായറാഴ്ച സെന്റ് മാത്യൂസ് ചര്‍ച് ഫോക്‌നറില്‍ അഭി. ബോസ്‌കോ പിതാവിന്റെ സാന്നിധ്യത്തില്‍ സെന്റ് മേരിസ് ക്‌നാനായ മിഷന്‍ ഫാ. പ്രിന്‍സിനു ഔദ്യോഗിക സ്വീകരണം നല്‍കുകയും അദ്ദേഹത്തിന്റെ വസതിയുടെ ആശീര്‍വാദം നടത്തപ്പെടുകയും ചെയ്യും. 

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക