Image

ദൈവമില്ലാത്തവര്‍ (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 07 January, 2019
ദൈവമില്ലാത്തവര്‍ (രാജന്‍ കിണറ്റിങ്കര)
വഴിവക്കില്‍

വിശന്നിരിക്കുന്നവരൊന്നും 

ദൈവത്തെ വിളിക്കാറില്ല ..

 

അമ്മയാണവന്റെ

ദൈവം ..

 

അവനു മുന്നില്‍

പുരുഷനില്ല,

സ്ത്രീയില്ല ,

യുവാവോ യുവതിയോ

ഇല്ല ..

 

ശുദ്ധിയുടെയോ

അശുദ്ധിയുടെയോ

വിവേചനമില്ല ..

 

തന്റെ നേരെ

നീട്ടുന്ന

ഓരോ കൈകളും

അവന്ന് പവിത്രമാണ് ..

 

തഴുകുന്ന

ഓരോ കണ്ണുകളിലും

കാരുണ്യമാണ് ..

 

പിച്ചപ്പാത്രത്തിലെ

ഓരോ നാണയ

കിലുക്കവും

മണിയടിയാണ് ..

 

മുന്നിലെ ചുളുങ്ങിയ

പാത്രത്തില്‍ വീഴുന്നത്

നിവേദ്യമാണ്..


സഹതാപത്തിന്റെ

ഓരോ നോട്ടവും

പുഷ്പാര്‍ച്ചനയാണ് ...

 

അവന്റെ

നടകള്‍ അടക്കാറില്ല

അവിടെ ശുദ്ധിക്രിയകളില്ല ..

 

ഗോപുരമോ കൊടിമരമോ

പീഠമോ ഇല്ലാതെ

അവന്‍

ആകാശത്തിനു കീഴെ ...

 

കടന്നുപോകുന്ന

ഓരോരുത്തരിലും

അവന്‍ ദൈവത്തെ

കാണുന്നു..

 

അവര്‍ ചൊരിയുന്ന

അനുഗ്രഹവും കാത്ത്

വഴിവക്കില്‍

പ്രതീക്ഷയോടെ....

 

അവന്‍ ദൈവത്തെ

വിളിക്കാറില്ല

അമ്മയാണവന്റെ ദൈവം

അവന്റെ ചുണ്ടില്‍

എപ്പോഴും  ഒരേ മന്ത്രം

''അമ്മാ വല്ലതും തരണേ''  ...
Join WhatsApp News
വിദ്യാധരൻ 2019-01-07 23:13:43
നല്ല കവിത; പക്ഷെ 
ദൈവം ഇല്ലാത്തവർ 
അതുമാത്രം നിങ്ങൾ പറയരുത് കവി!
ഞങ്ങൾ ജീവിക്കുന്നത് ദൈവത്തിനായിട്ടാണ് 
ദൈവത്തിനെ കുടിയിരുത്തുവാൻ 
ഞങ്ങൾ മനോഹരങ്ങളായ ക്ഷേത്രങ്ങളും
പള്ളികളും മോസ്‌ക്ക്കളും 
സിന ഗോഗുകളും പണിയുന്നു
ഞങ്ങളുടെ രക്തം വെള്ളമാക്കിയ 
പണവും പണ്ഡവും ഞങ്ങൾ 
ദൈവത്തിന് കാണിക്ക വയ്ക്കുന്നു 
ശബരിമലഅയ്യപ്പന് കഴിഞ്ഞ വര്ഷം 
ഞങ്ങൾ കൊടുത്തത് നൂറ്റി പത്തു കോടിയാണ് 
ഗുരുവായൂർ ഞങ്ങൾ സ്വർണ്ണ തുലാഭാരം നടത്തുന്നു 
ഞങ്ങളുടെ പള്ളികളിൽ കുമിഞ്ഞു കൂടുന്ന 
പണത്തിന് ടാക്സ് കൊടുക്കേണ്ടതില്ലാത്തതിനാൽ 
അതിനെ കുറിച്ച ഒരു വിവരവും ഇല്ല 
പക്ഷെ നിങ്ങളുടെ ബിഷപ്പുമാരും 
തന്ത്രിമാരുവും ബെൻസ് കാറിലാണ പോകുന്നത് 
പശുവിനെ വളർത്തുന്നവർ അതിന്റ 
പാല് കുടിച്ചു വളരട്ടെ ദൈവം 
അവരെ അനുഗ്രഹിക്കട്ടെ!
ഞങ്ങൾ ദൈവ പ്രീതിയ്ക്കായി 
വിശുദ്ധ നാടും , മക്കയും മദീനയും 
സന്ദർശിക്കുന്നു , രാമേശ്വരത്ത് മുടിവെട്ടും 
ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങൾ 
ഇരിക്കുന്ന സ്ഥലം അശുദ്ധമാക്കാതിരിരിക്കാൻ 
സ്ത്രീകളെ അവിടെ കയറ്റാറില്ല 
അവരോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല 
പക്ഷെ അവരുടെ ആർത്തവ രക്തം,
ങ്. അത് ശരിയല്ല അത് ഒരിക്കലും ശരിയല്ല 
ദൈവത്തിന്റെ പിടിവാശി മൂലമാണ് 
ഞങ്ങൾ ആചാരങ്ങൾ അതെപടി 
നിലനിറുത്താൻ ശ്രമിക്കുന്നത് 
പക്ഷെ എന്ത് ചെയ്യാം,  നിങ്ങൾ പറഞ്ഞതുപോലെ 
'ദൈവം ഇല്ലാത്തവർ ' അത് കുളം ആക്കും 
'ദൈവം ഇല്ലാത്തവർ' വിളിച്ചാൽ 
ആര് കേൾക്കാനാണ്. ദൈവം 
ഇല്ല എന്നു  വിശ്വസിക്കുന്ന 
നീരീശ്വരന്മാർ വിശന്നു കൈകാലിട്ടടിക്കട്ടെ  
വിശന്നില്ലെങ്കിലേ അതുഭുതമുള്ളു
ആദ്യം അവർ ദൈവത്തെ സ്വന്ത 
രക്ഷിതായി സ്വീകരിക്കട്ടെ 
അപ്പോൾ എല്ലാം ശരിയാകും  
എന്നാലും ഞങ്ങൾ മനസിലാത്താവരല്ല 
ഞങ്ങളുടെ അനാഥാലയങ്ങൾ 
അഗതി മന്ദിരങ്ങൾ എല്ലാം നോക്ക് 
ഇവർക്ക് വേണ്ടി പണിതതാണ് 
പക്ഷെ എന്ത് ചെയ്യാം ? അട്ടെ പിടിച്ചു 
മേത്തെ കിടത്തിയിട്ട് എന്ത് കാര്യം ?
കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും 
വിളിക്കട്ടെ വഴിയരുകിൽ കിടന്ന് വിളിക്കട്ടെ 
ഇവനെല്ലാം കുറച്ചു കൂടി പഠിക്കാനുണ്ട് 

Christian Brothers 2019-01-07 23:42:18
വിദ്യാധരൻ പറഞ്ഞത് നൂറു ശതമാനം ശരി 
ദൈവം ഇല്ലാത്തവന്റെ ഒക്കെ ഗതി 
ഇത് തന്നെ 
ബുദ്ധിമാന്‍ യാജകന്‍ 2019-01-08 08:03:07

Future belongs to those who acknowledge & understand Truth.

There are millions to billions of gods as per Indian myths.  Same type of myths was there in different parts of the World. They all created millions of gods and they are no where to be seen.  Jesus never started any religion. But it is estimated to be 4200 + groups & they all have a different type of faith & Jesus. New groups or cults are created every day. Places like Thiruvalla, Kozencherry are the womb of these new Jesus or cults. US is another fertile land too. 7th day, JW, Evangelical, African & Malayalee pastors, they all have a pvt. LTD  Jesus. All you need is 10 people and their 10%. Pastors are talented business men with IQ of 120.

 The fanatics, the faithful, the ignorant; they find Jesus and miracles in banana, toasted bread, peanut butter jar and even on tree trunks. That is what the venom of religion does to you. It directly affects the brain cells and freeze your ability to think. They attack and call names and challenge and even kill those who point out the truth to them. But there is only a difference of ‘1’ among these 4200 cults. They all believe 4199 are wrong & only theirs’s is the right one.

 The Beggar here is a well learned ‘theologian. He could be an ex-priest too. May be got kicked out for abusing Nuns, oh! No! they don’t get kicked out; they become bishops. Beggar knows there are no gods out there to show miracles to the tiny insignificant humans. Some might have claimed to be an atheist to join the rank of the social myth associated with it without any understanding of either theism or atheism. Some just claim to be atheist to seek attention. But that is in the public & in meetings. But reality at home is different. When they see their wife or wives, especially if they are the bread winner, the macho male goes through a metamorphosis. They become a theist without knowing what it is and see miracles everywhere, it is a mental disorder.  Yes, their quick change itself is a miracle. Miracles are just an escapism for a brain that has lost its ability to reason or stubborn& refuse to change.

Salute this beggar, he knows if there is a god who looks at the welfare of humans, he won’t be a beggar like millions of them out there. They don’t call god for help but they call out to humans for help. All priests know there are no such gods and all gods are manmade. So; they rape, kill, abuse Nuns and children. In fact; the religious men rape, kill & torture women & children in thousands every minute. Millions are homeless, millions have nothing to eat or drink. Their god has done nothing to save them. In the huge flood in Kerala or in any Tsunami in different parts of the World did you hear any gods coming or calling out to help the victims? No ! in fact they too were under the water. Men washed them clean after the flood and started bowing in front of them. That is why the beggar is smart, he knows the only help he can get is from humans. That is why he is calling out ‘’അമ്മാ!!!!! വല്ലതും തരണേ !!!!!!!!!!!!!!!!!!!!!!’’- andrew

തെണ്ടിയുടെ പ്രാക്ക് 2019-01-08 12:11:05
മൂക ദൈവങ്ങൾക്ക് നിങ്ങൾ കൊടുക്കുന്നു 
കോടിക്കണക്കിനു രൂപ 
തീർക്കുന്നു നിങ്ങൾ അവർക്കായി ലോകത്ത് 
കുംഭഗോപുരങ്ങളെങ്ങും 
പട്ടിണികൊണ്ട് കരഞ്ഞു വിളിക്കുമ്പോൾ 
ചീത്ത വിളിക്കുന്നോ നിങ്ങൾ
ഞങ്ങടെ പിച്ച ചട്ടികൾ പുറം കാലാൽ നിങ്ങൾ 
തട്ടി തെറിപ്പിക്കുന്നോ ഹ! കഷ്ടം 
തെണ്ടികൾ ഞങ്ങളെ കണ്ടാലറിയാത്ത 
തെണ്ടി പരീക്ഷകളെ കേൾക്ക്
ശരിയാകില്ല  ഒരു കാലത്തും നീയൊന്നും 
മുടിഞ്ഞു മുത്തറയിടും തീർച്ച  '  

BLACK LABEL അടിക്കുക 2019-01-08 14:07:05

Christian brothers is my cousin but he grew up in Monastery. So stop drinking Christian Brothers. ഞാന്‍ ആണ് തറവാടി. എന്നെ 2 എണ്ണം വീശിയാല്‍ 80 IQ നേരെ 120 ആകും. മാത്തുള്ള അടിക്കുന്നത് ക്രിസ്ത്യന്‍ ബ്രോതെര്സ്‌ ആണ്. അതാണ് മറ്റുള്ളവരെ ചീത്ത വിളിക്കുന്നത്‌. പഷേ പുള്ളിയെ വല്ലതും പറഞ്ഞാല്‍ ഷിപ്ര കോപം എന്നിട്ട് എഴുത്തോട് എഴുത്ത് ട്രുംപിനെ പോലെ. ക്രിഷ ഗാത്രര്‍ പൊതുവേ ഷിപ്ര കോപികള്‍ ആണ്. 2 ബിഗ്‌ മാക്കും+large fry +large soda daily അടിക്കുക.  അതോ മതുള്ളയുടെ തലയില്‍ ട്രുംപ് എന്ന ഭൂതങ്ങള്‍ കയറിയോ? ജാക്ക് ഡാനിയേല്‍, ബ്ലാക്ക്‌ ലേബല്‍ ഒക്കെ അടിക്കുക. ട്രുംപന്‍ രോഗം മാറി കിട്ടും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക