Image

കൊഴിഞ്ഞു വീഴുന്ന സൗഹൃദങ്ങള്‍ (പി. ടി. പൗലോസ്)

Published on 07 January, 2019
കൊഴിഞ്ഞു വീഴുന്ന സൗഹൃദങ്ങള്‍ (പി. ടി. പൗലോസ്)
സൗഹൃദങ്ങള്‍ കലുഷിതമാകുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച് ഇന്നലെ ആരോ എഴുതിയത് വായിച്ചു. ശരിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഹങ്കരിച്ചിരിന്നു. സൗഹൃദങ്ങളാണ് എന്റെ നിലനില്‍പ്പിന്റെ ശക്തി എന്ന്. കാരണം എന്റെ ജീവിതത്തിന്റെ നീക്കിയിരുപ്പ് ഭൂമിയില്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്ന കൂട്ടുകാര്‍ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എവിടെച്ചെന്നാലും ഹോട്ടലില്‍ മുറിയെടുക്കാതെ തങ്ങാന്‍ ഒരിടം. എന്റെ കണക്കുപുസ്തകത്തിലെ ലാഭത്തിന്റെ കോളത്തില്‍ എഴുതാനുള്ളതും അതായിരുന്നു.

നിധിപോലെ കാത്തുസൂക്ഷിച്ച എന്റെ സൗഹൃദങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു . ഞാന്‍ ചെയ്ത തെറ്റ് ഒരെഴുത്തുകാരനെന്ന നിലയില്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചു. സമൂഹത്തിലെ പൊരുത്തക്കേടുകള്‍ വിമര്‍ശിക്കപ്പെടാനുള്ള വിഷയമാക്കി എന്നുള്ളതാണ്. ഒരിക്കലും പെരുപ്പിച്ചു കാണിച്ചിട്ടില്ല. ഇവിടത്തെ പറയനും പുലയനും നായരും നമ്പൂരിയും ഈഴവനും ക്രിസ്തിയാനിയും മുസ്ലിമും മനുഷ്യരാണ് എന്ന് പറഞ്ഞിട്ടേയുളളു. അവരെ ഏറ്റെടുത്തിരിക്കുന്ന മതങ്ങള്‍ക്കും അവര്‍ക്ക് വീതം വച്ച് കിട്ടിയ ദൈവങ്ങള്‍ക്കും മുകളില്‍ മനുഷ്യത്വത്തിന്റെ കയ്യൊപ്പിട്ട പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഞാനൊരു കൈത്താങ്ങ് ആയിട്ടേയുള്ളു. അതാണ് അവര്‍ എന്നില്‍ ആരോപിക്കുന്ന കുറ്റം. എന്നിട്ടും ഇന്നലെ 45 വര്‍ഷം പഴക്കമുള്ള എന്റെ ഒരു സുഹൃത്ത് എന്നെ അണ്‍ഫ്രണ്ട് ചെയ്തു. കാരണം അയാളുടെ മതവും അയാളുടെ ദൈവവും ആണ് എന്നെക്കാള്‍ വലുത് ! എനിക്ക് ആശങ്കയില്ല. എനിക്കുറപ്പുണ്ട്. ഞാന്‍ മരിക്കുമ്പോള്‍ ഇവരെല്ലാം പാഞ്ഞെത്തും, പ്രതികരിക്കാനാകാത്ത ജഡത്തിന്മേല്‍ സ്തുതിയുടെ കാട്ടുപൂക്കള്‍ വാരിയെറിയാന്‍...
Join WhatsApp News
വിദ്യാധരൻ 2019-01-07 20:12:37
ഒരു ബന്ധവും ശ്വാശതമല്ല  'സുഹൃത്തേ'  . നിങ്ങളെ വിട്ടിട്ട് നിങ്ങളുടെ സുഹൃത്തുക്കൾ ഓടി ഒളിക്കും . ചിലപ്പോൾ അവർ നിങ്ങളെ ഒറ്റി കൊടുക്കും .  ഓർക്കുന്നില്ലേ പത്രോസിനെ ? കോഴി കൂവുന്നതിനു മുൻപ് മൂന്നു പ്രാവശ്യം തള്ളി പറഞ്ഞവനെ ?  ഓർക്കുന്നില്ലേ ജൂദാസിനെ . ഒരപ്പത്തിന്റെ  ഭാഗം കഴിക്കുകയൂം ഒരു കപ്പിൽ നിന്ന് കുടിക്കുകയും ചെയ്യിതിട്ടും ഒറ്റി കൊടുത്ത ജൂദാസിനെ ?  നിങ്ങൾ ഒറ്റക്കാണ്  'സുഹൃത്തേ' . നീ എന്റെ ജീവനാണെന്ന് പറഞ്ഞ ഭാര്യയും അപ്പനും മക്കളും അമ്മയും എല്ലാം ഒറ്റും. 
"രതി സമയേ രോദന്താ പുത്രാ 
        ശാപത്തഹോ ജനനി" 
രതിയുടെ മൂർദ്ധന്ന്യത്തിൽ  'അമ്മ കുഞ്ഞിനേയും ശപിക്കും എന്നാണ് പറയുന്നത് . അതുകൊണ്ട് ചങ്ങമ്പുഴ പറഞ്ഞതുപോലെ 

ദൂരം മതിപ്പിന്റെ നാരായ വേരാണ് 
ദൂരത്ത് നിൽക്കുവിൻ കൈകള കൂപ്പിൻ

അതുകൊണ്ടാണ് ഞാൻ നിങ്ങളെ സുഹൃത്തേ എന്ന് വിളിക്കുന്നത് .  ഈ  മലയാളിയാണ് നമ്മളുടെ ദൂരം 

വിദ്യാധരൻ 
Hypocritical friends 2019-01-08 14:21:43

It is better to break those relationships because they have strings attached.  You are their friend only you fit their conditions. It is better to detach & keep a distance from all relationships. Attachments bring slavery. Be free and stand high like a Flagpole. Let your shining colours fly in the winds of freedom. -andrew

അൺഫ്രണ്ട് 2019-01-08 16:24:23
എഴുതുന്ന കുന്തമെല്ലാം ഫ്രണ്ട്സിനു ആവശ്യപ്പെടാതെതന്നെ അയച്ചുകൊടുക്കുന്നതുകൊണ്ടായിരിക്കാം ചിലർ അൺഫ്രണ്ട് ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക