Image

സായി പല്ലവിയുടെ ചിത്രം പൊട്ടി, നിര്‍മാതാവിന് കോടികളുടെ നഷ്ടം.. പ്രതിഫലം വേണ്ടെന്ന് നടി

Published on 08 January, 2019
സായി പല്ലവിയുടെ ചിത്രം പൊട്ടി, നിര്‍മാതാവിന് കോടികളുടെ നഷ്ടം.. പ്രതിഫലം വേണ്ടെന്ന് നടി

ഫിദ, എംസിയെ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ സായി പല്ലവി ഭാഗ്യ നായികയായി കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത പടി പടി ലേചു മനസു എന്ന ചിത്രത്തിലൂടെ ആ പേര് നഷ്ടപ്പെട്ടു.

ശര്‍വാനന്ദും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായ പടി പടി ലേചു മനസു പരാജയപ്പെട്ടതോടെ നിര്‍മാതാവിന് പത്ത് കോടിയോളം രൂപ നഷ്ടം സംഭവിയ്ക്കുകയും ചെയ്തു. ഈ നഷ്ടത്തിന് നിര്‍മാതാവിന് ആരോടും പരാതിയില്ല.


എന്നാല്‍ സായി പല്ലവിയ്ക്ക് ഈ പരാജയം വലിയ വേദനയാണ് ഉണ്ടാക്കിയത്. പല്ലവിയെ സംബന്ധിച്ച്‌ കരിയറിലെ ഏറ്റവും വലിയ പരാജയമാണ് പടി പടി ലേചു മനസ്സു.

നാല്‍പത് ലക്ഷം രൂപയ്ക്കാണ് പടി പടി ലേചു മനസ്സു എന്ന ചിത്രം സായി പല്ലവി കരാറ് ചെയ്തത്. പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കാന്‍ നിര്‍മാതാവ് സായി പല്ലവിയുടെ വീട്ടിലെത്തിയപ്പോള്‍ നടി പ്രതിഫലം തിരസ്‌കരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക