Image

സൗന്ദര്യയുടെ വിവാഹം; തിരുപ്പതിയില്‍ ദര്‍ശനം നടത്തി രജനി കുടുംബം

Published on 08 January, 2019
സൗന്ദര്യയുടെ വിവാഹം; തിരുപ്പതിയില്‍ ദര്‍ശനം നടത്തി രജനി കുടുംബം

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തോടനുബന്ധിച്ച് രജനികാന്തിന്റെ കുടുംബം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  തിങ്കളാഴ്ച രാവിലെ നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ സൗന്ദര്യയുടെ വിവാഹ ക്ഷണക്കത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. 

യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. 'വഞ്ചകര്‍ ഉലകം' എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍.

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്. 

ജനുവരി 10 നാണ് രജനികാന്ത് നായകനാകുന്ന പേട്ടയുടെ റിലീസ്. അതിന് മുന്നോടിയാണ് ക്ഷേത്ര ദര്‍ശനമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു.  'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക