Image

ഹര്‍ത്താലിന്റെ മറവില്‍ നടന്നത് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 09 January, 2019
ഹര്‍ത്താലിന്റെ മറവില്‍ നടന്നത് (ലേഖനം: സാം നിലമ്പള്ളില്‍)
ബ്രിട്ടീഷുകാരന്‍ ഇന്‍ഡ്യയെ കീഴ്‌പെടുത്തിയത് ഒരുകയ്യില്‍ തോക്കും മറുകയ്യില്‍ ബൈബിളുമായിട്ടാണെന്ന് ആള്‍ഡസ് ഹക്‌സിലി (Aldous Huxley) തന്റെയൊരു കൃതിയില്‍ പറഞ്ഞിട്ടുണ്ട്. അതല്‍പം അതിശയോക്തിപരമായ പരാമര്‍ശമാണെങ്കിലും ഇന്‍ഡ്യാക്കാരുടെ അനൈക്യമാണ് വിദേശികള്‍ മഹാരാജ്യത്തെ അധിനിവേശിക്കാനും നൂറ്റാണ്ടുകളോളം ഭരിക്കുവാനും ഇടയാക്കിയത്. ഏതാനും പട്ടാളക്കാരമായിവന്ന് ഒരു മഹാരാജ്യത്തെ നിഷ്പ്രയാസം കീഴ്‌പെടുത്താന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ അതവരുടെ മിടുക്കായും നമ്മുടെ കഴിവുകേടായും കണക്കാക്കിയാല്‍മതി. ഒരുകാര്യത്തില്‍ ഇന്‍ഡ്യാക്കാര്‍ ബ്രിട്ടനോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതാണ്. അവര്‍വന്ന് ഭരിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയെ ഒരൊറ്റ രാഷ്ട്രമായി നമുക്ക് കിട്ടില്ലായിരുന്നു. ആഫ്രിക്കയിലെ ചെറുരാജ്യങ്ങള്‍പോലെ പലകഷണങ്ങളായി ഇന്‍ഡ്യ വിഭജിക്കപ്പെട്ടേനെ. ഇന്‍ഡ്യയെ രണ്ടുകഷണങ്ങളായി ബ്രിട്ടന്‍ വിഭജിച്ചെന്നുപറയുന്നവര്‍ ഇന്ന് പാക്കിസ്ഥാനില്‍ എന്താണ് സംഭവിക്കന്നതെന്ന് ആലോചിക്കേണ്ടതാണ്. വിഭജിച്ചില്ലായിരുന്നെങ്കില്‍ ആഭൂവിഭാഗം ഇന്‍ഡ്യക്ക് ഒരു തീരാതലവേദനയായി അവശേഷിക്കുമായിരുന്നു. അവര്‍ വേര്‍പെട്ടുപോയത് നല്ലകാര്യമായി കണക്കാക്കിയാല്‍മതി.

ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രമായി നമ്മള്‍ അഭിമാനിക്കുന്ന ഇന്‍ഡ്യ വീണ്ടും വിഭജിക്കപ്പെടുമോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു. അതിലേക്കുള്ള നടപടികളാണ് മൂക്കിന്‍തുമ്പിന് അപ്പുറത്തേക്ക് ദര്‍ശ്ശിക്കാന്‍ കഴിവില്ലാത്ത ചിലരാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് ഇപ്പോള്‍രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെയാണ്. ജനങ്ങളുടെ ദുര്‍ബലവികാരമായ ജാതിമതചിന്തയെ മുതലെടുത്താണ് ഈപാര്‍ട്ടി അധികാരത്തിലെത്തിയത്. രാജ്യത്തിന്റെ അഘണ്ടതയെ കോര്‍ത്തിണക്കുന്ന ഭരണഘടനയേയും സുപ്രീകോടതിയേയും വെല്ലുവിളിക്കുന്ന പ്രവൃത്തികളാണ് ഈപാര്‍ട്ടിയുടെ അനുയായികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരവും ആചാരങ്ങളുമുള്ള രാജ്യത്തെ ചില്ലിട്ടുസൂക്ഷിക്കുന്നത് ഇന്‍ഡ്യയുടെ ഭരണഘടനയാണ്. ആചില്ല് പൊട്ടിപ്പോകാന്‍ അധികസമയം വേണ്ടിവരില്ല. ഇന്ന് കേരളത്തിലെ ബിജെപ്പിക്കാര്‍ അരങ്ങറിക്കൊണ്ടിരിക്കുന്ന ഒരുകല്ലേറുമതി ആചില്ല് പൊട്ടിപ്പോകാന്‍. ഈയൊരു വസ്തുത മനസിലാക്കാന്‍ രാജ്യംഭരിക്കുന്ന പാര്‍ട്ടിക്കും അതിന്റെ അനുയായികള്‍ക്കും മനസിലാകുന്നില്ലെങ്കില്‍ ഇന്‍ഡ്യാരാജ്യത്തിന്റെ ഭാവിയെന്തെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വിഘടനാവാദം രാജ്യത്തിന്റെ പലഭാഗങ്ങളിലും മുഴങ്ങികേള്‍ക്കുന്നതാണ്. കാഷ്മീരില്‍, പഞ്ചാവില്‍, തമിഴ്‌നാട്ടില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. കേരളത്തില്‍ അത് വിലപ്പോകാതിരുന്നത് ജനങ്ങള്‍ വിദ്യാസമ്പന്നരും പക്വമതികളും ആയിരുന്നതിനാലാണ്. എന്നുമെന്നും അത് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ രാജ്യംഭരിച്ച പാര്‍ട്ടികളെല്ലാം കേരളത്തോട് ചിറ്റമ്മനയമാണ് സ്വീകരിച്ചിട്ടുള്ളത്. മദ്രാസ് സംസ്ഥനത്തിന്റെ ഒരുഡിസ്ട്രിക്ട്ടായിട്ടാണ് വടക്കേയിന്‍ഡ്യക്കാര്‍ കേരളത്തെ കണ്ടിട്ടുള്ളത്. നമ്മളെല്ലാം മദ്രാസികളാണ്. വിവേചനം ഏറ്റവും അധികം അനുഭവിച്ചത് കഴിഞ്ഞ പ്രളയകാലത്താണ്. അതിവിടെ വിശദീകരിക്കാതെതന്നെ കേരളീയര്‍ക്കെല്ലാം അറിയാം. ഇതിങ്ങനെ തുടരുകയാണെങ്കില്‍ വിഘടന മുദ്രവാക്യം കേരളത്തിലും ഉയരുമെന്നുള്ളതില്‍ സംശയമില്ല.

ശബരിമല വിഷയം ഹിന്ദുസമുദായത്തിന്റെ വികാരപരമായ കാര്യമാണെന്നതില്‍ മറ്റുമതവിശ്വാസികളും യോജിക്കുന്നു. അക്കാര്യത്തില്‍ അവര്‍ ഹിന്ദുക്കള്‍ക്കൊപ്പമായിരുന്നു. അതിന്റെപേരില്‍ നടത്തപ്പെട്ട പ്രക്ഷോഭങ്ങള്‍ മറ്റുസമുദായക്കാരെ ദ്രോഹിക്കത്തവിധത്തില്‍ നടത്തേണ്ടിയിരുന്നു. ഇതരസമുദായക്കാരുടെ പിന്തുണയില്ലാതെ ബിജെപിക്ക് കേരളത്തില്‍ ഒരുസീറ്റുപോലും നേടാന്‍ സാധിക്കില്ല. ഒരു കണ്ണന്താനത്തിനെ മന്ത്രിയാക്കിയതുകൊണ്ടോ പി.സി. തോമസിനെ നേതാവാക്കിയതുകൊണ്ടോ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയില്‍വീഴുമെന്ന് ബിജെപി ധരിക്കുന്നത് വിഠിത്തമാണ്. കണ്ണന്താനത്തിന്റെ കുടുംബക്കാരുടെ വോട്ടുപോലും അവര്‍ക്ക് കിട്ടില്ല. നിരന്തര ഹര്‍ത്താലുകള്‍നടത്തി കേരളജനതയെ ദ്രോഹിച്ച ബിജെപിയും ആറെസ്സെസ്സും ഹിന്ദുക്കളുടെപോലും സിമ്പതിക്ക് പാത്രമായിട്ടില്ല. ശബരിമല വിഷയത്തില്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല സമരം ചെയ്യേണ്ടിയിരുന്നതെന്ന് അടുത്ത ഇലക്ക്ഷന്‍ കഴിയുമ്പോള്‍ അവര്‍ക്ക് മനസിലാകും.

ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട് മിഠായിത്തെതരുവിലെ മുസ്‌ളീംകടകളുടെനേരെ അക്രമം അഴിച്ചുവിട്ടതിനും ബൈക്കില്‍ സഞ്ചരിച്ച മദ്രസ അദ്ധ്യാപകനെ തല്ലിച്ചതച്ചതിനും പത്രങ്ങള്‍ പ്രാധാന്യംനല്‍കാതിരുന്നത് വര്‍ക്ഷീയ ലഹളകള്‍ ഉണ്ടാകരുതെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ്. ഇവിടെ മുസ്‌ളീംസമുദായം സ്വീകരിച്ച സംയമനം അഭിനന്ദനീയമാണ്. ഇതരമതക്കാരെ വെറുപ്പിക്കുന്ന നയമാണ് ബിജെപിയും ആറെസ്സെസ്സും സ്വീകരിക്കന്നതെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇന്ന് മുസ്‌ളീംസമുദായത്തോട് ചെയ്തത് നാളെ മറ്റുള്ളവരോടുരോടും ആയിക്കൂടെന്നില്ല. വടക്കേയിന്‍ഡ്യയില്‍ ക്രിസ്ത്യന്‍പള്ളികള്‍ക്ക് തീവെച്ചതും പുരോഹിതന്മാരെ ആക്രമിച്ചതും വാര്‍ത്തയായിരുന്നല്ലോ. വടക്കന്‍ സംസ്കാരം കേരളത്തില്‍ നടപ്പാക്കാന്‍ ആറെസ്സുംകൂട്ടരും ശ്രമിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലം നല്ലതായിരിക്കയില്ല.

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിക്ഷേധിക്കാന്‍ കൂടിയ മീറ്റങ്ങില്‍ പങ്കെടുത്തതിന്റെപേരില്‍ കാനഡയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്തം നഷ്ടപ്പെട്ട ഇന്‍ഡ്യകാരനെപ്പറ്റി നമ്മള്‍ വായിക്കയുണ്ടായി. സ്ത്രീസമത്വത്തിന് പ്രാധാന്യംനല്‍കുന്ന രാജ്യങ്ങളാണ് കാനഡയും അമേരിക്കയും. ഇവിടെയിരുന്നുകൊണ്ട് ധര്‍ണയും പ്രകടനവും നടത്തുന്നത് നല്ലതിനല്ലെന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കേണ്ടതാണ്. കാനഡപാര്‍ട്ടിയുടെ ധീരമായ നടപടിയെ സ്വാഗതം ചെയ്യുന്നു, അഭിനന്ദനങ്ങള്‍.

സാംസ്കാരികനായകന്മാര്‍ എന്ന് അഭിമാനിക്കുന്നവരാരും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്ന് തോന്നുന്നു. ഒരുപക്ഷേ, അവരെല്ലാം അന്യസംസ്ഥനങ്ങളിലേക്ക് കുടിയേറിയിരിക്കാം. അല്ലെങ്കില്‍ ആറെസ്സെസ്സിനെ ഭയന്ന് മാളത്തില്‍ ഒളിച്ചതായിരിക്കും. ഇത്രയധികം ആക്രമങ്ങള്‍ നടന്നിട്ടും അവരുടെ പ്രതികരണങ്ങളൊന്നും കേള്‍ക്കുന്നില്ലാത്തതുകൊണ്ട് ചോദിച്ചതാണ്.

ബിജെപിക്കാര്‍ കാട്ടിക്കൂട്ടുന്ന റൗഡിത്തരങ്ങളോട് മന്ത്രി കണ്ണന്താനം മാനസികമായി യോജിക്കുന്നില്ലെന്ന് അറിയാം. മനസാക്ഷിക്കുത്ത് അനുഭവിച്ചുകൊണ്ട് താങ്കള്‍ എന്തിന് മോദി മന്ത്രിസഭയില്‍ തുടരണം. രാജിവച്ച് പുറത്തുവന്നാല്‍ കേരളം തങ്കളെ വീരപുരുഷനായി സ്വീകരിക്കും.

ഇപ്പോള്‍ കിട്ടിയത്. നിരന്തര ഹര്‍ത്താലുകളുടെ പിന്നാലെ നാല്‍പത്തെട്ടുമണിക്കൂര്‍ പണിമുടക്കും വന്നിരിക്കുന്നു. പണിമുടക്കെന്നുവെച്ചാല്‍ ഹര്‍ത്താലുതന്നെ. ആള്‍ ഇന്‍ഡ്യ പണിമുടക്കാണെങ്കിലും കേരളത്തിലാണ് അത് നൂറുശതമാനം വിജയിച്ചത്. കഷ്ടം, എന്റെനാടേ എന്ന് വിലപിക്കാനല്ലാതെ നമുക്കെന്തുസാധിക്കും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
മാടമ്പി തമ്പുരാൻ 2019-01-10 20:50:24

ഇന്ഡ്യാക്കാരുടെ അനൈക്യമാണ് വിദേശികള്മഹാരാജ്യത്തെ അധിനിവേശിക്കാനും നൂറ്റാണ്ടുകളോളം ഭരിക്കുവാനും ഇടയാക്കിയത്. ഏതാനും പട്ടാളക്കാരമായിവന്ന് ഒരു മഹാരാജ്യത്തെ നിഷ്പ്രയാസം കീഴ്പെടുത്താന്അവര്ക്ക് സാധിച്ചെങ്കില്അതവരുടെ മിടുക്കായും നമ്മുടെ കഴിവുകേടായും കണക്കാക്കിയാല്മതി.

This is not true. History shows otherwise. On 23 June 1757, the issue came down to a battle, at Plassey (Placis, Palasi), a village ninety miles north of Calcutta—British and allies on one side, nawab and minions on the other. The British won, and winning, changed Indian history by bribing, treachery by the greatness of Robert Clive, accountant-turned-commander. The British found Mir Jafar, the nawab's uncle by marriage and a commander of his armed forces. Local officials and traders were there to be bought and sold, crossed and double-crossed. Using a shrewd Hindu merchant named Omichund (Umichand or Amin Chand) as intermediary, the British bought Mir Jafar's treason with the promise to name him nawab. This Omichund, the historian Macaulay tells us with the candor of an age that did not know political correctness, was well equipped by his business experience to mediate between the English and the nawab's court. "He possessed great influence with his own race, and had in large measure the Hindoo talents, quick observation, tact, dexterity, perseverance, and the Hindoo vices, servility, greediness, and treachery." He asked for 300,000 pounds sterling (say 200 million of today's dollars), and what's more, he wanted this commitment written into the treaty that would seal the installation of Mir Jafar on the throne of Bengal.

If it was not the shrewd Hindu merchant Omichand , there was no British East India Company and our destiny would have been different.

Ref: THE WEALTH AND POVERTY OF NATIONS By David S Landes 1999.

ISBN: 0-393-04017-8

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക