Image

ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍

Published on 10 January, 2019
ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍
പുതുമുഖ നടീനടന്മാര്‍ക്കും പുതുമുഖ സംവിധായകര്‍ക്കും ആത്മവിശ്വാസം പകരും വിധേന ഒരു അഡാര്‍ ലവ് 4 ഭാഷകളിലായി (ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം) ഒരൊറ്റ ദിവസം റിലീസ് ചെയ്യിക്കുവാനൊരുങ്ങുകയാണ് ശ്രീ.ഒമര്‍ ലുലു.

ഒരു വര്‍ഷത്തോളമായി പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കിരയായിട്ടു കൂടി മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തിലെ 3 ഭാഗങ്ങള്‍ മില്യനുകള്‍യൂടൂബ് വീഡയോയില്‍ കണ്ടു. മാണിക്യ മലരായ പൂവി എന്ന ഗാനം 84 മില്യന്‍ കണ്ടു.ഒരു അഡാര്‍ ലവ് ടീസര്‍ 27 മില്യന്‍. ഫ്രീക്ക് പെണ്ണെ എന്ന ഗാനം 20 മില്യന്‍.

തെലുഗ്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി ഫെബ്രുവരി 14-നു റിലീസ് ചെയ്ത് ചരിത്രം സൃഷ്ട്ടിക്കുവാനൊരുങ്ങുകയാണ് ഈ ചിത്രം.

മലയാളത്തിലെ പേരെടുത്ത നിര്മാതാക്കളിലൊരാളായ ശ്രീ.ഔസേപ്പച്ചനും വലിയ സാമ്പത്തിക നേട്ടം തന്നെയാകും ചിത്രം നേടിക്കൊടുക.

അമേരിക്കന്‍ മലയാളികളായ ആനി ലിബുവും പുത്രി മിഷേലും അഭിനയിക്കുന്നു. മിഷേല്‍ 4 നായികമാരില്‍ ഒരാളാണ്.

സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കാന്‍ എത്തിയ  പ്രിയ വാരിയര്‍, റോഷന്‍, നൂറിന്‍ ഷെറീഫ് എന്നിവര്‍ക്ക് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് വന്‍ താരമൂല്യം ഇതിനോടകം തന്നെ ശ്രീ. ഒമര്‍ ലുലുവിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

തെലുഗില്‍ ലവേഴ്‌സ് ഡേ, കന്നഡത്തില്‍ കിറുക്ക് ലവ് സ്റ്റോറി, തമിഴിലും  മലയാളത്തിലും ഒരു അഡാര്‍ ലവ് എന്നീ പേരുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

തമിഴില്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത് തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയാണ്

പ്രണയദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചു കഴിഞ്ഞവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും ഇതുവരെ പ്രണയിക്കാത്തവര്‍ക്കും ഒരേ പോലെ കണ്ടിരിക്കാവുന്ന ഒരു ചെറിയ വലിയ ചിത്രമാകും ഒരു അഡാര്‍ ലവ്.

2018 ല്‍ ചര്‍ച്ചയാക്കപ്പെട്ടത് ചിത്രത്തിന്റെ ഏതാനും ചില ഭാഗങ്ങള്‍ മാത്രമായിരുന്നെങ്കില്‍ 2019 ല്‍ ചിത്രം മുഴുവന്‍ ചര്‍ച്ചയാക്കപ്പെടുമെന്ന് നമുക്ക്
പ്രതീക്ഷിക്കാം.
ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍ഫെബ്രുവരി-14-നു പ്രണയ ദിനത്തില്‍ അഡാര്‍ ലവ് എത്തുന്നു, 4 ഭാഷകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക