Image

കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി

Published on 10 January, 2019
കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി
ന്യുജെഴ്‌സി: സേവനത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട കരുണാ ചാരിറ്റിയുടെ പുതിയ പ്രസിഡന്റായി ഡോ. സോഫി വില്‍സനെയും സെക്രട്ടറിയായി മിനി പവിത്രനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: സാറാമ്മ (ഡെയ്‌സി) തോമസ് വൈസ് പ്രസിഡന്റ്; പ്രീത നമ്പ്യാര്‍ ജോയിന്റ് സെക്രട്ടറി; പ്രേമ ആന്ദ്രപള്ളിയാല്‍ ട്രഷറര്‍; ഷീനാ കുന്നുമ്മല്‍ ജോയിന്റ് ട്രഷറര്‍; ഡോ. സ്മിത മനോജ് മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ബോര്‍ഡ്: ഷീല ശ്രീകുമാര്‍, റോസമൂ തഞ്ചന്‍, ഡോ. ലുലു തോമസ്, ഫ്രാന്‍സിസ് താന്‍ജന്‍ സി.പി.എ.

അംബാസഡറായിരുന്ന ടി.പി. ശ്രീനിവാസന്റെ ഭാര്യ ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തില്‍ 1993ല്‍ വനിതകള്‍സ്ഥാപിച്ച നോണ്‍ പ്രോഫിറ്റ് സേവന സംഘടനയായ കരുണാ ചാരിറ്റീസ്അമേരിക്കയും ഇന്ത്യയുമടക്കം ഏതാനും രാജ്യങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുന്നു.കാരുണ്യ പരിപാടികള്‍ക്ക് ഒരു മില്യനിലേറെ ഇതിനകം നല്‍കുവാന്‍ കഴിഞ്ഞു. അര മില്യനില്‍ പരം വസ്തുക്കളയും സഹായം എത്തിച്ചു. നിരാലംബരായവര്‍ക്ക് വിവിധ തലങ്ങളിലുള്ള സഹായമാണു നല്‍കുന്നത്. ഹെയ്ത്തിയിലും മറ്റും ഭൂകമ്പം ഉണ്ടായപ്പോഴും കരുണാ ചാരിറ്റീസ് സഹായ ഹസ്തം നീട്ടി.

ഓരോ വര്‍ഷവും കൂടുതല്‍ സേവന പ്രവര്‍ത്തനനങ്ങള്‍ സംഘടന ഏറ്റെടുക്കുന്നു. അംഗങ്ങളില്‍ നിന്നുംപൊതുജനനങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയാണു ഇതിനായി ഉപയോഗിക്കുന്നത്. കഴിയുന്നത്ര പേര്‍ കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും സഹായമെത്തിക്കണമെന്നുംഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കു നന്ദിയും പറഞ്ഞു.

പുതിയ പ്രസിഡന്റ് ഡോ. സോഫി വിത്സന്‍, പാര്‍ക്കര്‍ ഹോംസിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു.

എം.ജി. സര്‍വകലാശാലയില്‍ നിന്നു നഴ്‌സിംഗ് ബിരുദം നേടിയ അവര്‍ കീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്‌റ്റെഴ്‌സും മന്മത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി.

ചാരിറ്റി, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവം. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് പ്രസിഡന്റായിരുന്നു.കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗമാണ്. നേരത്തെ ചാരിറ്റി കോര്‍ഡിനേറ്ററായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് അംഗം.
കലാരംഗത്തും സജീവമാണ്. എക്കുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ന്യു ജെഴ്‌സിയുടെ സെക്രട്ടറിയായിരുന്നു.

സെക്രട്ടറി മിനി പവിത്രന്‍ കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടീനെക്ക് ലൈബ്രറിയിലെ അസി. ലൈബ്രേറിയനായ അവര്‍ വാറനിലെ അരോമാ റെസ്‌റ്റോറന്റിന്റെ പാര്‍ട്ട്ണറുമാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
karunacharities@yahoo.com
karunacharitiesny.net
കരുണ ചാരിറ്റി ന്യൂയോര്‍ക്ക്,
പി. ഒ ബോക്‌സ് 60709, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക് 10306
കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി
കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി
കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി
കരുണാ ചാരിറ്റി: ഡോ. സോഫി വില്‍സന്‍ പ്രസിഡന്റ്; മിനി പവിത്രന്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക