Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 10 January, 2019
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും ഇന്ത്യന്‍ സമയം രാവിലെ 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന യുഎസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കയില്‍ ഭരണ മാറ്റം, ഡെമോക്രാറ്റിക്കുകളുടെ നേതൃത്വത്തില്‍ പുതിയ കോണ്‍ഗ്രസ്സ് അധികാരമേറ്റു.

അമേരിക്കയിലെ അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ബയോ മെട്രിക് സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കി

മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം ' ഗ്ലാസ്സ് ' പ്രദര്‍ശനത്തിനെത്തുന്നു.

ന്യൂ യോര്‍ക്കിലെ വിവിധ വൈസ് മെന്‍സ് ക്ലബ് കളുടെ സംയുക്ത ക്രിസ്മസ് പുതു വത്സര ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹ്യുസ്റ്റന്‍ പ്രൊവിന്‍സ് ന്റെ പുതിയ വിമന്‍സ് ഫോറത്തിന്റെ ഉത്ഘാടനവും അവാര്‍ഡ് നിശയും വിവിധ പരിപാടികളോടെ നടന്നു

ന്യൂ ജേഴ്‌സി സെന്‍റ് ജോര്‍ജ്ജ് സീറോ മലബാര്‍ കത്തോലിക് ചര്‍ച്ച്
ക്രിസ്മ സും നവവത്സരവും വൈവിധ്യമാര്‍ന്ന പരിപാടിക ളോടെ ആഘോഷിച്ചു

മയാമിയിലെ സൗത്ത് ഫ്‌ലോറിഡ മാര്‍ത്തോമാ ചര്‍ച്ചിലെ ക്രിസ്മസ് കരോള്‍ സര്‍വീസ് വര്‍ണ്ണാഭമായി
.
കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചെലസ് (KALA )  ന്റെ ആഭിമുഖ്യത്തില്‍ കേരള ദിനം ആഘോഷിച്ചു

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക