Image

സര്‍ഗ്ഗവേദി പ്രതിമാസയോഗം ജനുവരി 13 ന്

Published on 10 January, 2019
സര്‍ഗ്ഗവേദി പ്രതിമാസയോഗം ജനുവരി 13 ന്
ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 ജനുവരി 13 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്. പ്രസ്തുത യോഗത്തില്‍ കേരളം മൊത്തമായി ഓടിയ പ്രഥമ വ്യക്തി എന്ന ബഹുമതിക്കുടമയായ ഡോഃ ജോര്‍ജ് തോമസ്, കാനഡ ''വര്‍ത്തമാനകേരളം, ഒരു പ്രവാസിയുടെ കണ്ണിലൂടെ'' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടും അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടും സംസാരിക്കുന്നതാണ്. തദവസരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ക്കും ഡോഃ ജോര്‍ജ് തോമസിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും എല്ലാവര്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.

ഇതൊരറിയിപ്പായി കരുതി സഹൃദയരായ എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.

സര്‍ഗ്ഗവേദിക്ക് വേണ്ടി,
പി. ടി. പൗലോസ് (516 366 9957), ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക