Image

മരയ്ക്കാറിനായി കളിക്കൂട്ടുകാര്‍ ഒരുമിച്ചു; പ്രണവിന്‍റെയും കല്യാണിയുടെയും നൃത്തച്ചുവടുകള്‍ വൈറല്‍

Published on 10 January, 2019
മരയ്ക്കാറിനായി കളിക്കൂട്ടുകാര്‍ ഒരുമിച്ചു; പ്രണവിന്‍റെയും കല്യാണിയുടെയും നൃത്തച്ചുവടുകള്‍ വൈറല്‍

ബജറ്റിന്‍റെ വലിപ്പം കൊണ്ടും ആര്‍ട്ടിസ്റ്റുകളുടെ ബാഹുല്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രീയദര്‍ശന്‍റെ മരയ്ക്കാര്‍. ഹൈദ്രബാദ് റാമോജി ഫിലിംസിറ്റിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതില്‍ ്മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാറിന്‍റെ ബാല്യകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് തന്നെയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ പ്രണവിന്‍റെ നൃത്തരംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പ്രീയദര്‍ശന്‍റെ മകള്‍ കല്യാണിയുമൊന്നിച്ചുള്ള പ്രണവിന്‍റെ നൃത്തച്ചുവടുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജകീയ പ്രതീതി നല്‍കുന്ന കോസ്റ്റ്യുമുകളിലാണ് കല്യാണിയെയും പ്രണവിനെയും കാണാന്‍ കഴിയുന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍ കൂടിയാണ് എന്നതിനാല്‍ ഇവരുടെ കോമ്പിനേഷന്‍ ഏറെ ശ്രദ്ധേയമാകുമെന്ന് തീര്‍ച്ച. 
എന്നാല്‍ കേരള ചരിത്രത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുഞ്ഞാലി മരയ്ക്കാറുടെ രാജാപ്പാട്ട് ശൈലിയിലുള്ള അവതരണം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ചര്‍ച്ചയും ഏറെ സജീവമാണ്. മോഹന്‍ലാലിന്‍റെ കുഞ്ഞാലി മരയ്ക്കാറുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ എത്തിയപ്പോള്‍ തന്നെ ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. നൂറു കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക