Image

വേണമെങ്കില്‍ സിപിഎം അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കും; തടയാന്‍ ഒരുത്തനും വരില്ല, എം.എം മണി

Published on 10 January, 2019
വേണമെങ്കില്‍ സിപിഎം അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കും; തടയാന്‍ ഒരുത്തനും വരില്ല, എം.എം മണി
വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. പക്ഷെ അത് സിപിഎമ്മിന്‍റെ പണിയല്ല. എന്നാല്‍ യുവതികള്‍ ഇനിയും ശബരിമലയിലേക്ക് വരും. വരുന്നവര്‍ക്ക് പോലീസ് സംരക്ഷണവും നല്‍കും. മന്ത്രി എം.എം മണി പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത്. താന്‍ അടക്കമുള്ള ഹിന്ദു എം.എല്‍.എമാര്‍ വോട്ട് ചെയ്തിട്ടാണ് ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്ത് ഇപ്പോഴുള്ളവര്‍ കയറിയതെന്നും മണി പറഞ്ഞു 
ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ കയറിക്കഴിഞ്ഞെന്നും മണി കൂട്ടിച്ചേര്‍ത്തു. ഇനിയും യുവതികള്‍ വരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമിച്ചത്. സര്‍ക്കാരാണ് തന്ത്രിയെ നിയമിച്ചത്. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകീക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളുമുണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ. പന്തളം കൊട്ടാരത്തിന്‍റേതല്ല ശബരിമലയെന്നും മന്ത്രി എം.എം മണി കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക