Image

ആലപ്പാട്‌ ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട്‌ ഖനനം നടത്തുമെന്ന്‌ മേഴ്‌സിക്കുട്ടിയമ്മ

Published on 11 January, 2019
ആലപ്പാട്‌ ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട്‌ ഖനനം നടത്തുമെന്ന്‌ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട്‌ കരിമണല്‍ ഖനനനത്തിനെതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ്‌ ഇടപെടുമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആലപ്പാട്‌ തീരം സംരക്ഷിച്ചുകൊണ്ട്‌ ഖനനം എന്നാണ്‌ സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.

തീരം സംരക്ഷിച്ച്‌ ഖനനം നടത്തണമെന്ന നയം പാലിക്കേണ്ടത്‌ ഐ.ആര്‍.ഇയുടെ കടമയാണ്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഖനനത്തിന്‌ അനുമതി നല്‍കില്ലെന്നും പൊതുമേഖലയ്‌ക്ക്‌ എതിരായ നീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ പേരില്‍ പ്രചരിക്കുന്നത്‌ വ്യാജ ശബ്ദ രേഖയാണെന്നും ഇത്‌ പ്രശ്‌നത്തെ വഴി തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.

സേവ്‌ ആലപ്പാട്‌ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ക്യാമ്പയിന്‍ സ്വകാര്യ ഖനന ലോബികള്‍ക്ക്‌ വേണ്ടിയാണെന്ന്‌ മന്ത്രി പറയുന്ന ശബ്ദരേഖ നേരത്തെ പ്രചരിച്ചിരുന്നു.

ഖനനം പൂര്‍ണമായും നിര്‍ത്തണം എന്ന സമരക്കാരുടെ ആവശ്യം പ്രായോഗികമല്ലെന്ന്‌ കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ഖനനം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന്‌ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖനനത്തിന്‌ ശേഷം ഉണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട്‌ മൂടണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക