Image

രാഹുല്‍ പഴയ രാഹുലല്ല; ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമെന്ന്‌ ആന്റണി

Published on 11 January, 2019
രാഹുല്‍ പഴയ രാഹുലല്ല; ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമെന്ന്‌ ആന്റണി
തിരുവനന്തപുരം: ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ കെ ആന്റണി. രാഹുല്‍ ഗാന്ധി പഴയ രാഹുലല്ല, മോദിയെ താഴെയിറക്കാന്‍ രാഹുലിന്‌ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന്‌ ഒരുങ്ങാന്‍ അദ്ദേഹം നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കി. ഫെബ്രുവരി അവസാനത്തിനുള്ളില്‍ ഇന്ത്യ ഒട്ടാകെയുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചര്‍ച്ച ഉടനേ ആരംഭിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന രീതി ഇത്തവണ നടപ്പില്ലെന്നും അദ്ദേഹം നേതാക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

കോണ്‍ഗ്രസിന്‌ നഷ്ടമായ ബഹുജന പിന്തുണ വീണ്ടെടുക്കണം. കൈപ്പിഴ പറ്റിയാല്‍ തകരുക ഇന്ത്യന്‍ ഭരണഘടനയാണ്‌. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്‌എസ്‌ കൈയ്യേറിയിരിക്കുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജാതി-മത ശക്തികളെ ഒപ്പം നിര്‍ത്തി ബിജെപി ഭരണം പിടിച്ചെടുത്തു.

യോജിപ്പിലെത്തുന്ന എല്ലാവരെയും ഇതോര്‍മിപ്പിച്ച്‌ ഭരണം നേടാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക