Image

തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമാണെന്ന്‌ ദേവസ്വം പ്രസിഡന്റ്‌

Published on 11 January, 2019
തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമാണെന്ന്‌ ദേവസ്വം പ്രസിഡന്റ്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ എ. പദ്‌മകുമാര്‍.

തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമാണെന്നും ഇത്‌ രാഷ്ട്രീയ എതിരാളികളുടെ പ്രചരണമാണെന്നും പദ്‌മകുമാര്‍ പറഞ്ഞു. താന്‍ കാലാവധി പൂര്‍ത്തീകരിക്കുമെന്നും എ. പദ്‌മകുമാര്‍ പറഞ്ഞു.


രാജി വാര്‍ത്തകള്‍ നിഷേധിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പദ്‌മകുമാര്‍ രാജിവെച്ചു എന്നത്‌ ദുഷ്‌പ്രചരണം മാത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌.

എ. പദ്‌മകുമാറില്‍ നിന്നും രാജി എഴുതിവാങ്ങി എന്നായിരുന്നു വാര്‍ത്ത. ബോര്‍ഡ്‌ അംഗം കെ.പി ശങ്കരദാസിന്‌ പകരം ചുമതല നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. മകരവിളക്ക്‌ തീര്‍ത്ഥാടനത്തിന്‌ ശേഷം രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക