Image

അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 11 January, 2019
അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

സി.ബി.ഐ മുന്‍ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താനയും കേസിലെ മറ്റൊരു പ്രതി ഡി.സി.പി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ തനിക്കെതിരെ പ്രതികാര നടപടിയെന്നോണം രജിസ്റ്റര്‍ ചെയ്തതാണ് കേസ് എന്നായിരുന്നു അസ്താനയുടെ വാദം. എന്നാല്‍, അഴിമതി നിരോധന നിയമത്തിന്റെ ഭാഗമായി സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക