Image

ദയവായി തെറ്റ് തിരുത്തുക, എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തന്നെ ഔദ്യോഗികമായി പുറത്ത് വിടും; വിശാല്‍

Published on 11 January, 2019
ദയവായി തെറ്റ് തിരുത്തുക, എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തന്നെ ഔദ്യോഗികമായി പുറത്ത് വിടും; വിശാല്‍

തമിഴിലെ യുവ നായകന്‍മാരില്‍ മുന്‍നിരയിലുള്ള വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. നേരത്തെ താരം നടി വരലക്ഷ്മി ശരത്കുമാറുമായി പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ കോളിവുഡില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ തന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ വിശാല്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ച്‌ തെറ്റായ ചില ലേഖനങ്ങള്‍ കണ്ടുവെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദില്‍ നിന്നുള്ള അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ വധു എന്ന വാര്‍ത്തയായിരുന്നു പുറത്ത് വന്നത്. വിവാഹം ഉടന്‍ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജികെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താരം വിശദീകരണവുമായി എത്തിയിരിക്കുന്നത്.

എങ്ങനെയാണ് എന്റെ വിവാഹത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങളും വാര്‍ത്തകളും നല്‍കുന്നത് എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തന്നെ നിങ്ങളെ ഔദ്യോഗികമായി അറിയിക്കും. അതില്‍ ഞാന്‍ കൂടുതല്‍ സന്തോഷാലുവായിരിക്കുമെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക