Image

ആമസോണ്‍ ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍ സ്വത്ത് വിഭജനം പ്രശ്‌നമാവുന്നു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 11 January, 2019
ആമസോണ്‍ ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍ സ്വത്ത് വിഭജനം പ്രശ്‌നമാവുന്നു: ഏബ്രഹാം തോമസ്
സീയാറ്റല്‍: ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ജെഫ് ബി സോസും പത്‌നി മക്കെന്‍സിയും തങ്ങളുടെ 25 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇ കോമേഴ്‌സ് വ്യവസായ രംഗത്തെ അതി കായന്‍ ആമസോണിന്റെ കഴിഞ്ഞ 25 വളര്‍ച്ച മറ്റൊരു വ്യവസായത്തിനും ഉണ്ടായിട്ടില്ല. ബീ സോസിനെ ഈ വളര്‍ച്ച ലോകത്തിലെ ഏറ്റവും വലിയ ധനികനാക്കിമാറ്റി.

ഒന്നിച്ച് സ്‌നേഹത്തോടെ കണ്ടെത്തലുകള്‍ നടത്തുകയും വേര്‍പിരിയല്‍ പരീക്ഷകള്‍ക്ക് വിധേയരാവുകയും ചെയ്ത ഞങ്ങള്‍ വിവാഹ മോചനം നടത്തുവാനും ഇതുവരെ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ ജീവിതം ഇനി സുഹൃത്തുക്കളായി മുന്നോട്ട് കൊണ്ടു പോവാന്‍ തീരുമാനിച്ചു. ബീസോസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരുവരും കുറിച്ചു. സാധാരണ വിവാഹ മോചനം നേടുന്ന ഭാര്യയും ഭര്‍ത്താക്കന്മാര്‍ സ്ഥിരമായി ഉരുവിടുന്ന പല്ലവി സുഹൃത്തുക്കളായി കഴിയും വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞു എന്നാല്‍ ഈ വേര്‍പിരിയലില്‍ 137 ബില്യണ്‍ ഡോളര്‍ പ്രധാന ഘടകമായി മാറുമ്പോള്‍ വിവാഹ മോചനത്തിന് അസാധാരണത്വം ഉണ്ടാവുന്നു. ഈ വിവാഹ ബന്ധം തുടര്‍ന്നപ്പോള്‍ സ്വരൂപിച്ച സ്വത്ത് ഇത്രയുമാണെന്ന് ഫോര്‍ബസും ബ്ലുംബെര്‍ഗ് ന്യൂസും പറയുന്നു. ഈ സ്വത്തിന്റെ വലിയൊരു പങ്ക് കമ്പനിയുടെ 79 മില്യണ്‍ ഓഹരികളാണ്. ഇതിന്റെ 16% 130 ബില്യണ്‍ വിലയുള്ള ബീസോസിന്റെ കൈവശമാണ്. ബീസോസിന് റോക്കറ്റ് ഷിപ്പ് നിര്‍മ്മാതാക്കളായ ഒറിജിനും 2013 ല്‍ വാഭ്ഭിയ ദ വാഷിംഗ്ടണ്‍ പോസ്റ്റ് (250 മില്യണ്‍ ഡോളര്‍) സ്വന്തമായി ആമസോണ്‍ ആരംഭിക്കുന്നതിന് മുന്‍പ് വിവാഹിതരായിരുന്നതിനാല്‍ 54 കാരനായ ബീസോസിനും 48 കാരിയും നോവലിസ്റ്റുമായ മക്കെന്‍സിക്കും ആമസോണ്‍ സ്വത്തുക്കള്‍ക്ക് മേല്‍ അവകാശമുണ്ട്. സ്വത്ത് എങ്ങനെ ആയിരിക്കും വിഭജിക്കുക എന്നത് എവിടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുന്നു, ദമ്പതികള്‍ പ്രീനപ്ഷ്യല്‍ അഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടോ, ഇവ ആശ്രയിച്ചായിരിക്കും. വിവാഹിതരാവാന്‍ പോകുന്നവര്‍ തങ്ങളുടെ സ്വത്തുക്കളും അക്കൗണ്ടുകളും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന പ്രീനപ്ഷ്യല്‍ അഗ്രിമെന്റ് ഉണ്ടാക്കുക സാധാരണയാണ്. ആമസോണിന്റെ ആസ്ഥാനം വാഷിംഗ്ടണ്‍ സംസ്ഥാനത്താണ്. ബീസോസ് ദമ്പതികളുടെ ഭവനവും ഇവിടെ തന്നെയാണ്. വാഷിംഗ്ടണ്‍ ഒരു കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സ്റ്റേറ്റാണ്. അതനുസരിച്ച് സ്വത്തുവകകള്‍ എങ്ങനെ വിഭജിക്കണമെന്ന് ദമ്പതികള്‍ക്ക് യോജിച്ച തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പക്ഷാഭേദമില്ലാതെ സ്വത്തുക്കള്‍ വിഭജിക്കപ്പെടും. ദമ്പതികള്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ 90 ദിവസത്തെ കൂളിംഗ് ഓഫ് പീരിയഡ് നല്‍കണമെന്ന് വാഷിംഗ്ടണ്‍ സംസ്ഥാന നിയമം അനുശാസിക്കുന്നു. ഇതുവരെ ജെഫില്‍ നിന്നോ മക്കെന്‍സിയില്‍ നിന്നോ വിവാഹമോചന അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കിംഗ് കൗണ്ടി രേഖകള്‍ പറയുന്നു.

ഇത്രയും വലിയ സ്വത്ത് തുല്യമായി ഇതുവരെ പങ്കു വെച്ചിട്ടില്ല, ഓറക്കിള്‍ കോര്‍പ്പിന്റെ ലാരി എല്ലിസണ്‍ പല തവണ വിവാഹമോചനം നടത്തിയെങ്കിലും അയാളുടെ സ്വത്ത് വിഭജിക്കപ്പെട്ടില്ല. ഗൂഗിളിന്റെ സഹസ്ഥാപകന്‍ ബെര്‍ഗി ബ്രിന്‍ ആന്‍ വോജിസിക്കിയുമായുള്ള ബന്ധം വേര്‍പെടുത്തിയപ്പോഴും സ്വത്ത് പങ്ക് വച്ചില്ല. ആമസോണിന്റെ മൊത്ത ഓഹരിയുടെ വിപണി വില 811 ബില്യണ്‍ ഡോളറായി. യുഎസില്‍ പൊതുവിപണിയില്‍ ഇത്രയും വിലയുള്ള ഓഹരികള്‍ മറ്റൊരു കമ്പനിക്കും ഇല്ല.

ന്യൂയോര്‍ക്കില്‍ ബീസോസും മക്കെന്‍സിയും തമ്മില്‍ ആദ്യമായി കണ്ടു. ആറു മാസത്തെ ഡേറ്റിംഗിന് ശേഷം വിവാഹിതരായി. അന്ന് ഡി. ഇ ഷ്വായുടെ ഹെഡ്ജ് ഫണ്ടില്‍ ജോലി ചെയ്യുകയായിരുന്ന ബീസോസിന് ആമസോണ്‍ ആശയം തോന്നിയച്ചത് ഒരു റോഡ് യാത്രയിലാണ്. ഷ്വായിലെ ജോലി വിട്ട് ബീസോസ് ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആരംഭിച്ചു. സീയാറ്റലിലേയ്ക്ക് പോകുന്ന വഴിയില്‍ ഒരു ബിസിനസ് പ്ലാന്‍ തയാറാക്കി. ജൂലൈ 1995 ല്‍ ആമസോണ്‍ ഒരു ഗാരേജില്‍ നിന്നായിരുന്നു പ്രവര്‍ത്തിച്ചതെന്ന് മക്കെന്‍സി എഴുതി. അവരും അധ്വാനിക്കുകയും രാജ്യം ഒട്ടാകെ കമ്പനിക്ക് വേണ്ടി സഞ്ചരിക്കുകയും ചെയ്തു.

ബിസിനസ് പ്ലാന്‍ തയാറാക്കിയപ്പോഴും ഗാരേജിനെ സ്റ്റോറാക്കി മാറ്റിയപ്പോഴും ബേസ്‌മെന്റ് വെയര്‍ഹൗസ് സ്റ്റോറില്‍ വില്‍പന ഓര്‍ഡറുകള്‍ ശരിയാക്കുമ്പോഴുമെല്ലാം താനും ഒപ്പം ഉണ്ടായിരുന്നു എന്ന് മക്കെന്‍സി പറയുന്നു. വെബ്‌സൈറ്റില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു വ്യവസായം ഇ-കോമേഴ്‌സ് ഗോലിയാത്തായി വളര്‍ന്നു. ഇപ്പോള്‍ ചിന്തിക്കുവാന്‍ കഴിയുന്ന എല്ലാം ആമസോണ്‍ വില്‍ക്കുന്നു, നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നു, ഡേറ്റ സെന്ററുകളും നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഡിജിറ്റല്‍ സേവനങ്ങളും പവര്‍ ചെയ്യുന്നു.

എക്കോ പ്രോഡക്ടുകളിലൂടെ ഇന്റലിജെന്റ് വോയിസ് ആക്ടിവേറ്റഡ് സ്പീക്കറുകള്‍, ഇന്റര്‍നെറ്റ് കണക്ടഡ് വീടുകളിലെ കമാന്‍ഡ് സെന്ററുകള്‍ എന്നിവയിലും ആമസോണ്‍ വിപണിയില്‍ മുന്നിലുണ്ട്. ഇത് ആമസോണില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ഉപഭോക്താക്കളെ  പ്രേരിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക