Image

മകരവിളക്ക് ദര്‍ശിക്കാന്‍ ജയം രവി സന്നിധാനത്ത്

Published on 14 January, 2019
മകരവിളക്ക് ദര്‍ശിക്കാന്‍ ജയം രവി സന്നിധാനത്ത്
ശബരിമല മകരവിളക്കിന് ഒരുങ്ങുമ്ബോള്‍ അയ്യപ്പസ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ കടുത്ത അയ്യപ്പഭക്തനായ തമിഴ് സൂപ്പര്‍താരം ജയം രവിയും സന്നിധാനത്തെത്തിയിരിക്കുകയാണ്. പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. കോഴിക്കോട് കളക്ടറായിരുന്നു പ്രശാന്ത് നായരും ജയം രവിയ്ക്ക് ഒപ്പമുണ്ട്. താരത്തോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നതും പ്രശാന്ത് നായര്‍ ഐഎസ് തന്നെയാണ്. ജയം രവി സ്വാമിയും ബ്രോ സ്വാമിയും അയ്യപ്പസ്വാമിയെ കാണാന്‍ പോയപ്പോള്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മകരജ്യോതി ദര്‍ശിക്കാനായി ഇന്നലെയാണ് ജയം രവി കേരളത്തിലെത്തിയത്. എല്ലാവര്‍ഷവും ജയറാമിനോടൊപ്പമാണ് താന്‍ ശബരിമലയില്‍ എത്താറുള്ളതെന്നും എന്നാല്‍ ഇത്തവണ ജയറാമിന് വരാന്‍ സാധിച്ചില്ലെന്നും ജയം രവി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക