Image

മുത്തലാഖ്‌ ഓര്‍ഡിനന്‍സിന്‌ രാഷ്ട്രപതി അംഗീകാരം നല്‍കി

Published on 14 January, 2019
മുത്തലാഖ്‌ ഓര്‍ഡിനന്‍സിന്‌ രാഷ്ട്രപതി   അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: മുത്തലാഖ്‌ ബില്ലിന്‌ പകരമായി കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അംഗീകാരം നല്‍കി. കഴിഞ്ഞ വ്യാഴാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ്‌ ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയത്‌. ഇതോടെ ഓര്‍ഡിനന്‍സ്‌ രാജ്യത്ത്‌ നിയമമായി.

നിരവധി സ്‌ത്രീകളുടെ ജീവിതം മുത്തലാഖിന്റെ ദുരുപയോഗം മൂലം ദുരിതത്തിലായിരുന്നു. ഏകപക്ഷീയമായി ഇനി മുത്തലാഖിലൂടെ ആരെയും വിവാഹ മോചനം ചെയ്യാനാവില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക്‌ മാധ്യമങ്ങളായ വാട്‌സാപ്‌ എസ്‌എംഎസ്‌ വഴിയോ തലാഖ്‌ചൊല്ലിയാലും അത്‌ ഇനി നിയമപരമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം നല്‍കാനുളള ഭരണഘടനാ ഭേദഗതിക്ക്‌ രാഷ്ട്രപതി ശനിയാഴ്‌ച തന്നെ അനുമതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക