Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി

Published on 15 January, 2019
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി  മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി
'സ്വീകരിക്കുക മലയാളമേ എന്റെ സ്‌നേഹം!
പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനു എനിക്കു ലഭിച്ച സമ്മാനം എന്റെ മലയാളത്തിനു സമര്‍പ്പിക്കുകയാണ്. ഈ സമ്മാനം കൊണ്ടു വന്ന അഭിമാനവും സന്തോഷവും മാത്രം ഞാനെടുക്കുന്നു'

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ (ദി ഹിന്ദു)കെ എസ് സുധിയുടെ കുറിപ്പാണിത് . വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാര തുക നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ട് എഴുതിയ കുറിപ്പ് .

വേള്‍ഡ് മലയാളി കൗണ്‍സില്‍ പരിസ്ഥിതി പുരസ്‌കാരം കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കൊച്ചിയില്‍ വച്ചു സ്വീകരിച്ചു. നേരത്തെ തീരുമാനിച്ചതു പോലെ, പ്രൈസ് മണിയായ ഒരു ലക്ഷം രൂപയുടെ ഒരു ചെക്ക് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. പ്രളയ പയോധിയില്‍ നിന്ന് ഉയരട്ടെ പുതിയൊരു കേരളം. ഒന്നിച്ചു നില്‍ക്കാം പുതിയൊരു കേരളത്തിനായി.

രാജ്യത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള ജേര്‍ണലിസം പ്രൈസുകളില്‍ ഒന്നാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിസ്ഥിതി പുരസ്‌കാരം.
അവര്‍ സമ്മാനമായി നല്‍കുന്ന ഒരു ലക്ഷം രൂപ ഒരു വലിയ തുകയാണ്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വലിയ തുക തന്നെയാണത്.

പക്ഷെ, എന്നെക്കാള്‍ ഈ തുക ഇപ്പോള്‍ ആവശ്യമുള്ളത് ഈ നാടിനാണ്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു എന്റെ ചെറിയ സംഭാവനയായി ഈ തുക കൂടി പരിഗണിക്കപ്പെടണം എന്നാണ് ആഗ്രഹം.
എനിക്കും, എന്നെപ്പോലെയുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്കും അന്തസ്സാര്‍ന്ന ജീവിതവും, സ്വപ്നം കാണാന്‍ ഒരു ലോകവും, ആ ലോകത്തിലേക്കു പറക്കാന്‍ ചിറകുകള്‍ തന്നതും ഈ മണ്ണാണ്.

മറ്റൊരിടത്ത്, മറ്റൊരു സംസ്ഥാനത്ത് സാമൂഹികമായ പ്രിവിലെജുകള്‍ ഒന്നുമില്ലാത്ത ഒരാള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് അറിയുമ്പോഴാണ് കേരളം നൂറു കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയെല്ലാം ഗുണപരമായി പരിഗണിക്കുന്നുവെന്ന് തിരിച്ചറിയുന്നത്.

ഈ സമ്മാനം കേരളത്തിനു സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും അത്തരം ഒരു തിരിച്ചറിവാണ്. സമ്മാനത്തുക ഏതെങ്കിലും സര്‍ക്കാരിതര പ്രോജക്റ്റുകള്‍ക്ക് നല്‍കാനോ, അവയില്‍ വ്യക്തിപരമായി ഇടപെടാനോ ആഗ്രഹമില്ലാത്തതു കൊണ്ട് കൂടിയാണ് കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ പാരിസ്ഥിതിക ആകുലതകള്‍ ഉന്നയിച്ച നാനൂറോളം വാര്‍ത്തകളുടെ സമാഹാരത്തിനു കിട്ടിയ സമ്മാനം എന്നതിനാല്‍, സുസ്ഥിര, പരിസ്ഥിതി സൗഹൃദ കേരളം നിര്‍മ്മിക്കാന്‍ ഈ സമ്മാനം ഒരു ചെറു പ്രേരണയെങ്കിലും ആകണമെന്നും ആഗ്രഹിക്കുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമുള്ള തുക വളരെ വലുതാണ്. എന്റെ നാടിന്റെ ആവശ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഈ സമ്മാനത്തുക തീരെ ചെറിയ ഒരു സംഖ്യയാണ് എന്നുമറിയാം. പക്ഷേ, ഓരോ ചെറിയ നാണയത്തുട്ടും ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത് എന്നു ഞാന്‍ കരുതുന്നു.

അതിനാല്‍, ഈ ചെറിയ സമ്മാനം നിറഞ്ഞ സ്‌നേഹത്തോടെ എന്റെ നാടിനു നല്‍കുന്നു. സമ്മാനത്തിന്റെ സന്തോഷം പങ്കിട്ട എല്ലാ ചങ്ങാതിമാരോടും സ്‌നേഹം.

'ദി ഹിന്ദു' നല്‍കുന്ന പിന്തുണയും ഓര്‍ക്കുന്നു.
ഇക്കാലമെല്ലാം എന്റെയൊപ്പം നിന്നവര്‍ക്ക്, ഒന്നിച്ചു സഞ്ചരിച്ചവര്‍ക്ക്, എന്റെ നാടിന്, എന്റെ സ്‌നേഹം.'

പരിസ്ഥിതി യെക്കുറിച്ചുള്ള മാധ്യമ പുരസ്‌കാരം ആവുമ്പോള്‍ അതിനു പൊന്നിന്റെ തിളക്കം ഉണ്ട്.. അത് നാടിന്റെ വികസനത്തിന് നല്‍കുന്ന മനസ്സിന് ഒരു പാട് നന്ദി.! 'അക്ഷരങ്ങളിലൂടെ ഇനിയും പരിസ്ഥിതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ആവട്ടേ താങ്കള്‍ക്ക് ....
അതിലൂടെ സമൂഹത്തിനും
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി  മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി  മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി  മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുരസ്‌ക്കാരത്തുക നവകേരള നിര്‍മ്മാണത്തിന് നല്‍കി  മാധ്യമ പ്രവര്‍ത്തകന്‍ കെ. എസ്. സുധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക