Image

പ്രിയ വാര്യരുടെ 'ശ്രീദേവി ബംഗ്ലാവി'നെതിരെ ബോണി കപൂര്‍

Published on 15 January, 2019
 പ്രിയ വാര്യരുടെ 'ശ്രീദേവി ബംഗ്ലാവി'നെതിരെ ബോണി കപൂര്‍
പ്രിയ പ്രകാശ്‌ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ്‌ ചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരെ നിര്‍മാതാവ്‌ ബോണി കപൂര്‍.

ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ കഥപറയുന്നതാണ്‌ ചിത്രമെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്‌.

ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്‌ ലഭിച്ചതായി സിനിമയുടെ സംവിധായകന്‍ പ്രശാന്ത്‌ മാമ്പുള്ളി സ്ഥിരീകരിച്ചു.

ശ്രീദേവി എന്നത്‌ ഒരു സാധാരണ പേരാണെന്നും തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു നായികയാണെന്നും ചിത്രം ഒരു സസ്‌പെന്‍സ്‌ ത്രില്ലറാണെന്നും ബോണിയോട്‌ താന്‍ വ്യക്തമാക്കിയെന്നാണ്‌ പ്രശാന്തിന്റെ പ്രതികരണം. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ വ്യക്തമാക്കി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക