Image

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പകരം മമ്മൂട്ടിയെ രംഗത്തിറക്കാന്‍ സിപിഎം നീക്കം

Published on 16 January, 2019
മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പകരം മമ്മൂട്ടിയെ രംഗത്തിറക്കാന്‍ സിപിഎം നീക്കം

മോഹന്‍ലാലിനെ രാജ്യസഭയിലെത്തിച്ചും സുരേഷ് ഗോപിയെ ലോക്സഭയില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയും ബിജെപി താരത്തിളക്കത്തിന് ഒരുങ്ങുമ്പോള്‍ ഇക്കുറി മമ്മൂട്ടിയെ രംഗത്തിറക്കി കളം നിറയാനാണ് സിപിഎം ശ്രമിക്കുന്നത്. എറണാകുളം ലോക്സഭയില്‍ നിന്ന് മമ്മൂട്ടിയെ മത്സരിപ്പിക്കാനാണ് നീക്കം. നിലവില്‍ യുഡിഎഫിന്‍റെ കോട്ടയായ എറണാകുളത്ത് എല്‍ഡിഎഫിന് നൂറു ശതമാനം അനുയോജ്യനായ സ്ഥാനാര്‍ഥിയായിരിക്കും മമ്മൂട്ടിയെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. 
മമ്മൂട്ടി രംഗത്തിറങ്ങുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് താരത്തിളക്കം നല്‍കുമെന്ന് സിപിഎം കരുതുന്നു. ബിജെപിയെ വെല്ലുവിളിക്കാന്‍ ഇത് നല്ല നീക്കമാണെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് സിപിഎം കേന്ദ്രങ്ങളിലുള്ള ബന്ധം അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. 
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റായിരുന്നു സിപിഎമ്മിന്‍റെ താരസ്ഥാനാര്‍ഥി. ഇന്നസെന്‍റിനെ സ്ഥാനാര്‍ഥിയാക്കിയ നീക്കത്തിന് പിന്നില്‍ മമ്മൂട്ടിയുടെ ബുദ്ധിയായിരുന്നു. എന്നാല്‍ ചാലക്കുടിയില്‍ എം.പി എന്ന നിലയില്‍ ജനങ്ങള്‍ ഇന്നസെന്‍റിനെ കൈവിടുമെന്നതിനാല്‍ ഇക്കുറി ഇന്നസെന്‍റിനെ രംഗത്തിറക്കാന്‍ സാധ്യതയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക