Image

മുട്ടത്തുവര്‍ക്കി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Published on 16 January, 2019
മുട്ടത്തുവര്‍ക്കി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരി: മുട്ടത്തു വര്‍ക്കി മെമ്മോറിയല്‍ ലൈബ്രറി രജത ജൂബിലിയോടനുബന്ധിച്ച് സാംസ്കാരിക കേന്ദ്രവും കരിയര്‍ ഗൈഡന്‍സ് സെന്‍ററും ഉള്‍പ്പെടുന്ന പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യകാരനും ചലചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തന്പി ഉദ്ഘാടനം ചെയ്തു.പ്രഫ.സാജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.

ലൈബ്രറി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ചങ്ങനാശേരികുട്ടനാട് പ്രതിഭാ സഹകരണ സംഖ്യം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി പ്രതിഭാ വില്ലേജിന്‍റെ ഉദ്ഘാടനം സി.എഫ്. തോമസ് എംഎല്‍എ നിര്‍വഹിച്ചു. പ്രതിഭാനഗര്‍ ഡവലപ്‌മെന്‍റ് കൗണ്‍സിലിന്‍റെ ഉദ്ഘാടനം കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മുള്ളന്‍ചേരില്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരികുട്ടനാട് ബയനിയല്‍ പ്രതിഭാ സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചലചിത്ര താരം ടിനി ടോം പ്രകാശനം ചെയ്തു.

ലൈബ്രറി ജില്ലാ കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കെ.വി കരുണാകരന്‍, ജില്ലാ പഞ്ചായത്തംഗം ഡോ.ശോഭ സലിമോന്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് അധ്യക്ഷ ബെറ്റി, കുറിച്ചി പഞ്ചായത്ത് അംഗം രമ്യ രതീഷ്, മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ സെക്രട്ടറി പ്രഫ.ഡോ. മാത്യു ജെ. മുട്ടത്ത്, കെപിസിസി സെക്രട്ടറി ജോബി സെബാസ്റ്റ്യന്‍, ശ്രീകുമാര്‍ ശ്രീശൈലം, ഡോ.ബിനു, കെ.സി. വിന്‍സെന്‍റ്, ഫാ. ജോണ്‍ പരുവപ്പറന്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുട്ടത്തുവര്‍ക്കി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക