Image

അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ, തളരുന്നോ (ചര്‍ച്ച)

Published on 16 January, 2019
അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ, തളരുന്നോ (ചര്‍ച്ച)
അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഒരു കൂട്ടം സാഹിത്യപ്രേമികളുടെ രചനകള്‍ ഒരു സാഹിത്യപ്രസ്ഥാനമായി വളര്‍ന്നു, വളരുന്നുണ്ട്. എന്നാല്‍ അതിന്റെ മുന്നോട്ടുള്ള വളര്‍ച്ച വരും തലമുറകളുടെ കയ്യില്‍ സുഭദ്രമായിരിക്കുമോ? ഒരു കാലഘട്ടത്തില്‍ തഴച്ചു വളര്‍ന്നു വരുംതലമുറകളില്‍ അവഗണിക്കപ്പെട്ടു പോകാവുന്ന ഒരു പ്രസ്ഥാനമായി ഇത് വിസ്മരിക്കപ്പെട്ടു പോകരുതെന്നു ആഗ്രഹിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കേണ്ടതുണ്ട്.

എല്ലാ എഴുത്തുകാരും സഹൃദരായ വായനക്കാരും ചേര്‍ന്ന് ഈ ചര്‍ച്ച വിജയിപ്പിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റ് കോളത്തില്‍ എഴുതിയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ ലേഖനമായി എഴുതിയോ പ്രകടിപ്പിക്കാവുന്നതാണ്. ഈ ചര്‍ച്ച നിയന്ത്രിക്കാന്‍ താല്പര്യമുള്ള സാഹിത്യ തല്പ്പരര്‍ ഞങ്ങളുമായി ബന്ധപ്പെടുക.

എഴുത്തുകാരും, വായനക്കാരും, അഭ്യുദയകാംക്ഷികളും 
ഇ-മലയാളിക്ക് എന്നും നല്‍കിക്കൊണ്ടിരിക്കുന്ന സഹായസഹകരണങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നു, തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു.

ഇ-മലയാളി പത്രാധിപസമിതി
Join WhatsApp News
വിദ്യാധരൻ 2019-01-16 23:41:49
എ. ഡി എണ്ണൂറ് വരെ കേരളം തമിഴകത്തിന്റ ഭാഗമായിരുന്നു എന്ന് ചരിത്രം പറയുന്നു . തമിഴ് കന്നഡ തെലുങ്ക് മലയാളം എന്നീ ദ്രാവിഡ ഭാഷകളിൽ ഒടുവിലത്തെ ഭാഷയാണ് മലയാളം . മലയാളം ഒരു സ്വതന്ത്ര ഭാഷയായി വികസിച്ചപ്പോൾ സംസ്‌കൃതം എഴുതാൻ ഉപയോഗിച്ചിരുന്ന ഗ്രന്ഥാക്ഷരത്തിന്റെ സഹായത്താൽ പുതിയ ലിപി സമ്പ്രദായം സ്വീകരിക്കുകയും ചെയ്‌തു. 
എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ മണിപ്രവാളം ജനിച്ചു -എന്നാൽ ഇതിൽ കവിത എഴുതിയെന്നു വിശ്വസിക്കുന്ന തോലൻ മരിച്ചു 
13 -൦ 14 -൦ ശതകങ്ങളിൽ ചമ്പുക്കളും സന്ദേശ കാവ്യങ്ങളും ഉണ്ടായി -ഉണ്ണുനീലി സന്ദേശത്തിന്റെ കർത്താവായ ആദ്യത്യ വർമ്മയും മരിച്ചു 
നിരണം കവികൾ മരിച്ചു 
കൃഷ്‌ണഗാഥാ കർത്താവായ ചെറുശ്ശേരിയും മരിച്ചു -(15 -൦ ശതകം )
മദ്ധ്യകാല ചമ്പുക്കൾ -കോഴിക്കോട്ടെ മാനവിക്രമൻ സാമൂതിരിപ്പാടിന്റെ സദസ്യരായ , പുനം നമ്പൂതിരി ഉൾപ്പടെ പതിനെട്ടര കവികളും മരിച്ചു 
ഭക്ത കവിയായ എഴുത്തച്ഛനും മരിച്ചു 
ആട്ടക്കഥകളുടെ രാജാവായ കൊട്ടാരക്കര തമ്പുരാനും മരിച്ചു 
ഉത്തരാസ്വയംവരം രചിച്ച ഇരയമ്മൻ തമ്പിയും മരിച്ചു 
കുഞ്ചൻ നമ്പ്യാരും രാമപുരത്ത് വാര്യരും മരിച്ചു 
മലയാള സാഹിത്യ വളർച്ചയെ സഹായിച്ച മിഷനറിമാരും മരിച്ചു (19 20 നൂറ്റാണ്ട് )
കുമാരനാശാനും, വള്ളത്തോൾ, ഉള്ളൂർ, എന്നീ ആധുനിക കവിതയ്ക്ക് ഗാംഭീര്യം നേടി കൊടുത്തവരും മരിച്ചു 
ചങ്ങമ്പുഴയും മരിച്ചു 
എന്തിന് പറയുന്നു 'കൊല്ലം തെൽമയും' മരിച്ചു 
മരിക്കാത്ത ഒന്ന് മാത്രമേയുള്ളു മലയാള സാഹിത്യം 
ചക്രവാളങ്ങളെ മുട്ടി കിടക്കുന്ന കടലുപോലെ അത് പറന്നു കിടക്കുന്നു അതിൽ ഒരു തുള്ളി വെള്ളം ഒഴിച്ചിട്ട് ഞാൻ കടലിൽ വെള്ളപ്പൊക്കം ഉണ്ടാക്കി എന്ന് പറയുന്നതുപോലെ ഇരിക്കും ആരെങ്കിലും മലയാളഭാഷയെ വളർത്തി എന്ന് പറയുന്നത് . അതും അമേരിക്കയിൽ മലയാള സാഹിത്യത്തെ വളർത്തി എന്ന് പറയുന്നത് .
ആർക്കും വളർത്താനും തളർത്താനും കഴിയാതെ അത് വളർന്നു കൂടെയിരിക്കും . ഒരു പക്ഷെ സാഹിത്യം നമ്മളെ നോക്കി   കല്യാണ സൗഗന്ധിക പുഷ്പം പറിക്കാൻ പോയ ഭീമസേനനു വഴിമാറിക്കൊടുത്ത മനുഷ്യരെപോലെ 

'ഇത്തിരി ഇല്ലാത്തവർ 
       മനുഷ്യർ (സാഹിത്യകാരന്മാർ)  -എന്നെക്കണ്ടു 
ഞെട്ടിപ്പോയ് വായ കൈപൊത്തി 
      എനിക്കു വഴിത്തന്നു "

അഹങ്കാരം ഇല്ലാതെ പ്രതിഫലേച്ഛ ഇല്ലാതെ  എല്ലാവരും സാഹിത്യസപര്യ തുടരുക 

മംഗളം നേരുന്നു 

Sudhir Panikkaveetil 2019-01-17 09:20:54
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇ മലയാളി ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ചതിൽ സന്തോഷമുണ്ട്. എത്ര എഴുത്തുകാർ ഇതിൽ പങ്കെടുക്കുമെന്നുള്ളതാണ് രസകരം. നാട്ടിൽ എഴുതുന്ന എഴുത്തുകാർ മാത്രം എഴുത്തുകാർ, ഇവിടെ എഴുത്തുകാർ ഇല്ല, ഇവിടെ നിരൂപണമില്ല,ഇവിടെ പണം കൊടുത്ത എഴുതിക്കുന്നവരാണ് 
എന്നൊക്കെ പല സമ്മേളനങ്ങളിലും ആരെങ്കിലും പറയുമ്പോൾ അത് തങ്ങളെയല്ല  എന്ന് അഭിമാനപൂർവം ആശ്വസിച്ച് എഴുത്തുകാർ മിണ്ടാതിരിക്കയാണ് പതിവ്. അതുകൊണ്ട് അമേരിക്കൻ മലയാള സാഹിത്ത്യത്തെ ആരും ഗൗരവമായി എടുക്കുന്നില്ല. ഇവിടെ നിന്നും ഇരുനൂറോളം പുസ്തകങ്ങൾ ഇറങ്ങി എന്ന് പറയുമ്പോൾ 
ജഗതിയുടെയും മാമ്മുകോയയുടെയും ഫലിതം കേൾക്കുന്ന പോലെ ജനം ചിരിക്കുന്നത് അവർക്ക് ഇവിടത്തെ സാഹിത്യ വളർച്ചയെ കുറിച്ച്  അറിയാഞ്ഞിട്ടാണ്.  ഇ മലയാളിയുടെ സാഹിത്യചർച്ചയിലൂടെ അമേരിക്കൻ മലയാള സാഹിത്യത്തെക്കുറിച്ഛ് പലരുടെയും അഭിപ്രായങ്ങൾ വായിക്കാം. ഒരു തലമുറയോട് കെട്ടടങ്ങിപോകാതെ മലയാളസാഹിത്യത്തിൽ ഒരു ചെറിയ സ്ഥാനമെങ്കിലും നേടാൻ എല്ലാവര്ക്കും ശ്രമിക്കാം. 

ഇ മലയാളിക്ക് അനുമോദനങ്ങൾ. നല്ല നല്ല ആശയങ്ങളുമായി എന്നും വരിക. 
John Abraham 2019-01-17 19:35:53
Appreciate to e malyalee 
ഏ.സി.ജോർജ്, ഹ്യൂസ്റ്റൺ, യു. സ്‌. എ . 2019-01-18 18:53:45

പ്രീയപ്പെട്ട  ഈ മലയാളി സാരഥികളെ: മലയാള  ഭാഷയുടേയും  സാഹിത്യത്തിൻടേയും, അതു വഴി  സംസ്കാരത്തിൻടേയും  ഉയർച്ചക്കും  വളർച്ചക്കും  നിങ്ങൾ ചെയ്യുന്ന  സേവനങ്ങൾ  അതി  മഹത്തരങ്ങളാണ് . വിനീതമായി, എല്ലാ  ആശംസകളും  നിങ്ങൾക്ക്  നേരുന്നു .   ഈ  വിഷയത്തെ  ആസ്പദമാക്കി  ഒത്തിരി  എഴുതണമെന്നുണ്ട് .  പക്ഷസമയം, ക്ഷമ  കുറവു, കൊണ്ടു  അധികം  കുറിക്കുന്നില്ല.  എന്നാൽ കുറച്ചൊക്കെ  ഈ  ആശയമോ  അല്ലെങ്കിൽ  അതുൾകൊള്ളുന്നതുമായോ  ഒരു  ലേഖന  പരമ്പര  ഞാൻ  ഈ  മലയാളിയിൽ  6  ചാപ്‌റ്റർ  ആയി  പ്രസിദ്ധീകരിച്ചിരുന്നു . ഈമലയാളിക്കു  നന്ദി. ആ  ആറു  ചാപ്റ്ററിൻഡേയും  ലിങ്കുകൾ  ഒരു  പുനർ  വായനക്കായി  ഈമലയാളിയിൽ  നിന്ന്  തന്നെ  എടുത്ത്  അടിയിൽ  കൊടുക്കുന്നു. അതു  വായിക്കുമല്ലോ .  അതു  വഴി  ഞാനും  നിങ്ങളുടെ  അനുഗ്രഹത്തോടെ  ഈ  ചർച്ചയിൽ  പങ്കടുക്കുന്നു

http://emalayalee.com/varthaFull.php?newsId=88164

http://emalayalee.com/varthaFull.php?newsId=88724

http://emalayalee.com/varthaFull.php?newsId=89298

http://emalayalee.com/varthaFull.php?newsId=89678

http://emalayalee.com/varthaFull.php?newsId=90002

http://emalayalee.com/varthaFull.php?newsId=90626
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക