Image

പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 January, 2019
പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍
വെള്ളപ്പൊക്കത്തെയും പ്രകൃതിഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും വാരണാസിയിലും കേരളത്തിലും വച്ചു ചത്രീകരണം പൂര്‍ത്തിയായ പുതിയ ചിത്രമാണ് പുഴയമ്മ . പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ആദ്യ ചിത്രം എന്ന രാജ്യാന്തിര അംഗീകാരവും പ്രശംസാപത്രവും കിട്ടുന്ന ആദ്യ ചിത്രം എന്ന വിശേഷണവുംകൂടിയുണ്ട് ഈ ചിത്രത്തിന്.
ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഈ ഇന്തോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ ആദ്യപ്രദശനം കാലിഫോണിയായില്‍ സാന്‍ ഹോസെ സ്റ്റാര്‍ മൂവീസാണ് പ്രദര്‍ശിപ്പിക്കുന്നത് . ആദ്യമായിട്ടാണ് റിലീസിന് മുന്‍പ് ഒരു മലയാള ചിത്രം അമേരിക്കന്‍ മലയാളികള്‍ക്ക് കാണാനുള്ള അവസരം ലഭിക്കുന്നത്. തമ്പി ആന്‍റണി , ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), മീനാക്ഷി (ഒപ്പം ഫെയിം ) ആഷ്‌ലി ബോബന്‍ ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) കെപിഎസി ലീലാകൃഷ്ണന്‍ മധു രാജ് , പ്രകാശ് ചെങ്ങല്‍ മുതലായവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് പ്രശസ്ത സംവിധായകന്‍ വിജീഷ് മാണിയാണ്. കഥ തിരക്കഥ പ്രകാശ് വാടിക്കല്‍ . സലില്‍ ചൗദിരിയുടെ മകന്‍ സാന്‍ജോയ് ചൗദിരിയാണ് സംഗീതം . അദ്ദേഹത്തിന്‍റെ ആദ്യ മലയാള ചിത്രം എന്ന പ്രത്യകതകൂടിയുണ്ട് .

ഗാനങ്ങള്‍ കിളിമാനൂര്‍ രാമവര്‍മ . ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ലോകനാഥന്‍ ശ്രീനിവാസനാണ് .ഫെബ്രുവരിയില്‍ കേരളത്തില്‍ പ്രദര്‍ശനമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മാണവും വിതരണവും ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്.
പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക