Image

മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച്ച .

രാജു ശങ്കരത്തില്‍ (മാപ്പ് പി.ആര്‍.ഒ) Published on 18 January, 2019
മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച്ച .
ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

പ്രശസ്ത ഭാഷാ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ Phd .Mphil ,MA പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന്, ശ്രീദേവി അജിത്കുമാര്‍ , ജെയ്‌സണ്‍ ഫിലിപ്പ് , കെസിയാ വര്‍ഗീസ് , ശില്‍പ്പാ റോയി , റേച്ചല്‍ ആനി ഉമ്മന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിക്കും .
മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച്ച .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക