Image

മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി കന്യാസ്ത്രീകള്‍ കത്ത് നല്‍കും

Published on 18 January, 2019
മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി കന്യാസ്ത്രീകള്‍  കത്ത് നല്‍കും
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് പൂര്‍ത്തിയാകുന്നതുവരെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കും.

പ്രതി പഞ്ചാബില്‍ സ്വതന്ത്രനായിരിക്കെ, അവിടേക്കുള്ള മാറ്റം നിയമലംഘനമാണ്. സാക്ഷിയും പ്രതിയും തമ്മില്‍ കാണാന്‍ ഇത് ഇടയാക്കും. ഇത് നിയമവിരുദ്ധമാണ്.

സ്ഥലംമാറ്റത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആന്ധലോ ഗ്രേഷ്യസിന് ഇ-മെയിലും അയച്ചു. നിലവിലെ സാഹചര്യങ്ങളെല്ലാം ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ കാണാനും ശ്രമിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക